ബാംഗ്ലൂര്‍ ഡെയ്സില്‍ തേപ്പുകാരിയുടെ കഥാപാത്രം ചോദിച്ചു വാങ്ങിയത്, കാരണം വെളിപ്പെടുത്തി ഇഷ തല്‍വാര്‍

പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു അഞ്ജലി മേനോൻ സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സ്. നസ്രിയ, ഫഹദ്, ദുൽഖർ, നിവിൻ പോളി, പാർവതി , നിത്യ മോനോൻ , ദുൽഖർ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ നടി ഇഷാ തൽവാറും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. അൽപം നെഗറ്റീവ് ഷെയ്ഡുള്ള മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഇഷ ചിത്രത്തിൽ അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകരുടെ ,സ്വപ്ന സുന്ദരിയായി നടി തിളങ്ങി നിന്നപ്പോഴായിരുന്നു തേപ്പുകാരിയുടെ റോളിൽ താരം പ്രത്യക്ഷപ്പെട്ടത്.

isha

മീനാക്ഷി എന്ന കഥാപാത്രം തനിക്ക് ആഗ്രഹിച്ച് കിട്ടിയ റോളായിരുന്നു എന്നാണ് ഇഷ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടി പറഞ്ഞത് ഇങ്ങനെ...കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്ക് ആദ്യം ലഭിച്ചത്.

എന്നാൽ മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. 'ഐലവ് ദാറ്റ് തേപ്പുകാരി'. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി. ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തില്‍ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാന്‍ സഹായിച്ചത് സീരിസിലെ അഭിനയമാണ്. അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ആയിരിക്കും ചെയ്യുക എന്നത്- ഇഷ പറഞ്ഞു.

2012 ൽ വിനീത് ശ്രീനിീവാസൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇഷ തൽവാർ മലയാളത്തിൽ എത്തിയത്. ചിത്രത്തിൽ ആയിഷ എന്ന ഉമ്മച്ചി ക്കുട്ടിയെ ആയിരുന്നു ഇഷ അവതരിപ്പിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടിക്ക് കഴിഞ്ഞിരുന്നു.നിവിൻ പോളി - ഇഷാ കോമ്പോ പ്രേക്ഷകർക്കിടയിവ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്ന ഫീൽ ഗുഡ് ചിത്രമാണ് തട്ടത്തിൻ മറയത്ത്. പരസ്യ മേഖലയിലും ഇഷ തൽവാർ സജീവമാണ്.

More from Filmibeat

Read more about: isha talwar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X