അമ്മയ്ക്കൊപ്പമുളള നല്ലൊരു ചിത്രം വേണം! പൃഥ്വിയോട് ഇഷ തല്‍വാര്‍ പറഞ്ഞത്! മറുപടിയുമായി ആരാധകര്‍

By Midhun Raj

മല്ലികാ സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയ്‌ക്കൊപ്പമുളള പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വി എത്തിയിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും അമ്മയുടെ പിറന്നാള്‍ ദിനം മറന്നില്ല താരം. രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്.

പൃഥ്വിക്കൊപ്പം തന്നെ ഭാര്യ സുപ്രിയയും ആശംസ അറിയിച്ച് എത്തിയിരുന്നു. മല്ലിക സുകുമാരനൊപ്പമുളള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. അതേസമയം പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെയായി നടി ഇഷ തല്‍വാര്‍ കുറിച്ച കമന്റ് വെെറലായി മാറിയിരുന്നു.

അമ്മയ്‌ക്കൊപ്പമുളള മികച്ചൊരു ചിത്രം

അമ്മയ്‌ക്കൊപ്പമുളള മികച്ചൊരു ചിത്രം വേണമെന്നായിരുന്നു നടിയും മോഡലും കൂടിയായ ഇഷ തല്‍വാര്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടത്.എന്നാല്‍ ഇഷയുടെ കമന്റിന് മറുപടി നല്‍കിയത് പൃഥ്വിരാജ് അല്ലായിരുന്നു. പൃഥ്വിയുടെ അഭാവത്തില്‍ ആരാധകരാണ് ഇഷയ്ക്കുളള മറുപടിയുമായി എത്തിയിരുന്നത്. പൃഥ്വി പങ്കുവെച്ച ചിത്രം മികച്ചത് തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് ആരാധകര്‍ എത്തിയിരുന്നത്.

നല്ലത് മോശം മികച്ചത്

നല്ലത്, മോശം, മികച്ചത് എന്നതെല്ലാം താല്‍ക്കാലിക വിഭജനങ്ങള്‍ മാത്രമല്ലേ എന്നു പറഞ്ഞുകൊണ്ടാണ് ഒരു ആരാധകന്‍ എത്തിയിരുന്നത്. അമ്മയ്‌ക്കൊപ്പമുളള ചിത്രത്തിന് പ്രത്യേകിച്ച് ഒരു തരംതിരിവോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുളള വികാരമാണ് അത്. എന്നായിരുന്നു ഒരു ആരാധകന്‍ ഇഷ തല്‍വാര്‍ കുറിച്ച കമന്റിന് മറുപടി നല്‍കിയിരുന്നത്.

പൃഥ്വിരാജിന് പിന്നാലെയാണ്

പൃഥ്വിരാജിന് പിന്നാലെയാണ് ഇന്ദ്രജിത്തും അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് കൊണ്ട് എത്തിയിരുന്നത്. അമ്മയ്‌ക്കൊപ്പം പൂര്‍ണിമയും മക്കളും താനുമുളള ഒരു ചിത്രമാണ് ഇന്ദ്രജിത്ത് സുകുമാരന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. മുന്‍പും ഇവരുടെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.അതേസമയം
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായികൊണ്ടിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഇക്കൊല്ലം മൈ ഗ്രേറ്റ് ഗ്രാന്‍ഡ്

ഇക്കൊല്ലം മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, മാര്‍ക്കോണി മത്തായി, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലായിരുന്നു നടി അഭിനയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ എത്തിയ മല്ലിക സുകുമാരന്‍ ജയറാം നായകനായ പഞ്ചവര്‍ണ്ണ തത്ത, ബാലചന്ദ്ര മേനോന്റെ എന്നാലും ശരത് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X