പുട്ട് ഉണ്ടാക്കുന്ന കാര്യത്തില്‍ ഇഷ തല്‍വാര്‍ മലയാളികളെ കടത്തിവെട്ടും! വീഡിയോ വൈറല്‍
തട്ടത്തിന്‍ മറയത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. ആയിഷ എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ ഇഷ പിന്നീട് ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പഞ്ചാബി സുന്ദരിയാണെങ്കിലും ഇപ്പോള്‍ തനി മലയാളിയാണ് ഇഷ. മലയാളത്തില്‍ ഒട്ടുമിക്ക സിനിമകളിലും ഇഷ അഭിനയിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍.

ഇതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇഷ പുറത്ത് വിട്ട വീഡിയോ ജനശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളികളുടെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട് ഉണ്ടാക്കാന്‍ പഠിക്കുന്ന ഇഷയുടെ വീഡിയോ ആണ് പുറത്ത് വന്നത്. ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇഷ പുട്ട് ഉണ്ടാക്കാന്‍ പഠിച്ചത്. കേരളത്തിന്റെ തനതായ ഭക്ഷണമാണ് പുട്ട്. വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല പുട്ട് ഉണ്ടാക്കുന്നതെന്നും ഉടന്‍ തന്നെ ഇത് ഉണ്ടാക്കാന്‍ താന്‍ പഠിക്കുമെന്നും ഇഷ പറയുന്നു.
ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഇഷ അരങ്ങേറ്റം നടത്തുന്നതെങ്കിലും വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ഒത്തിരി കഥാപാത്രങ്ങള്‍ കേരളത്തില്‍ നിന്ന് തന്നെ ഇഷയെ തേടി എത്തി. ഇതിനിടെ മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, എന്നീ ഭാഷാ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











