For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊരിക്കലും സഹിക്കില്ലെന്ന് ലക്ഷ്മി! നീയൊക്കെ ചേര്‍ന്നല്ലേയെന്ന് ബാലുവും! ആ വീഡിയോ വീണ്ടും! കാണൂ!

  |

  വയലിനിലൂടെ മാന്ത്രിക വിസ്മയം തീര്‍ത്തിരുന്ന അനുഗ്രഹീത കലാകാരനായ ബാലഭാസ്‌ക്കര്‍ ഇപ്പോഴില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. തൃശ്ശൂരില്‍ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടയിലാണ് ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ഇവരുടെ മകളായ തേജസ്വിനി സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് ബാലഭാസ്‌ക്കര്‍ യാത്രയായത്. തിരിച്ച് വരുമെന്ന പ്രതീക്ഷ നല്‍കിയതിന് ശേഷമാണ് അപ്രതീക്ഷിതമായി ആ ദുരന്തവാര്‍ത്തയെത്തിയത്. സ്റ്റീഫന്‍ ദേവസിയെ കണ്ടപ്പോള്‍ പ്രതികരിച്ചുവെന്നും തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കിയെന്നുമറിഞ്ഞതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. ഹൃദയാഘാതമാണ് വില്ലനായെത്തിയത്.

  പേളിയെ വിവാഹം ചെയ്യാന്‍ വീട്ടുകാരുടെ അനുമതി ലഭിച്ചതായി ശ്രിനിഷ്! പേര്‍ളിഷ് വിവാഹം ഉടനെന്ന് സൂചന!

  പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്കും അപ്പുറത്ത് മലയാളികള്‍ക്ക് ആരൊക്കെയോ ആയിരുന്നു ബാലഭാസ്‌ക്കറെന്ന ബാലു. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്കെത്തിയ കുഞ്ഞുമാലാഖയെ അവന് തനിച്ച് വിടാന്‍ കഴിയുമായിരുന്നില്ലെന്നും ജാനിക്കൊപ്പം പോയതാണ് ബാലുവെന്നും വിശ്വസിക്കാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു. ഇപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ലെന്നാണ് സംഗീത സംവിധായകനായ ഇഷാന്‍ ദേവും പറയുന്നത്. 15ാം വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റ് ചെയ്ത ബാലഭാസ്‌ക്കറിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു അത്! വിവാഹ മോചനത്തെക്കുറിച്ച് മഞ്ജരി പറഞ്ഞത്?

  കരയാനും കരയിപ്പിക്കാനും

  കരയാനും കരയിപ്പിക്കാനും

  കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കനെന്ന് ഇഷാന്‍ ദേവ് കുറിച്ചിട്ടുണ്ട്.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  നവംബര്‍ 18ന് വിവാഹം കഴിഞ്ഞ് 15 വര്‍ഷം പിന്നിടുകയാണെന്നും പറഞ്ഞ് അന്ന് ബാലഭാസ്‌ക്കര്‍ പങ്കുവെച്ച വീഡിയോയും ഇഷാന്‍ ദേവ് പങ്കുവെച്ചിട്ടുണ്ട്. ദുഷ്ടന്‍മാരെ നിങ്ങള്‍ ഇത് വല്ലതും അറിയുന്നുണ്ടോയെന്ന് ചോദിച്ച് ലക്ഷ്മിയും ലൈവില്‍ എത്തിയിരുന്നു. നിങ്ങളൊക്കെ കൂടിയല്ലേ ഇത് നടത്തിയതെന്നും മുഖ്യ സൂത്രധാരനായ ഷാനിനെ ഞാന്‍ പിന്നെയെടുത്തോളാമെന്നും ബാലു പറയുന്നുണ്ട്. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം വീട്ടുകാര്‍ വീണ്ടും വിവാഹം നടത്തിയിരുന്നു. അന്ന് മുതല്‍ തങ്ങള്‍ക്കൊപ്പം കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദിയും പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്.

   അന്ന് മാഗസിനില്‍ എഴുതിയ കഥ

  അന്ന് മാഗസിനില്‍ എഴുതിയ കഥ

  യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്തിനിടയിലാണ് ബാലു ലക്ഷ്മിയെ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ത്തന്നെ പ്രണയം തോന്നിയതിനെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു. ആ പേരിനോടുള്ള ഇഷ്ടവും വെജിറ്റേറിയനാണെന്നും കൂടി അറിഞ്ഞപ്പോള്‍ ഇതാണ് തന്റെ ജീവിതസഖിയെന്ന് ബാലു ഉറപ്പിച്ചിരുന്നു. ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ലക്ഷ്മി. സ്വന്തമായി മ്യൂസിക് ബാന്‍ഡുള്ളതിനാല്‍ എല്ലാവര്‍ക്കും ബാലുവിനെ അറിയമായിരുന്നു. അന്നത്തെ മാഗസില്‍ ബാലുവെഴുതിയ കഥയും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

  പ്രിയപ്പെട്ടതിനെല്ലാം അല്‍പ്പായുസല്ലോ

  പ്രിയപ്പെട്ടതിനെല്ലാം അല്‍പ്പായുസല്ലോ

  ബാലഭാസ്‌ക്കര്‍ ലക്ഷ്മിയെ വിവാഹം കഴിക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ കഥയെഴുതിയത്. പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് ശേഷം ലക്ഷ്മിയുടെ മറുപടിക്കായി കാത്തിരുന്നതും അപ്പോള്‍ തനിക്ക് തോന്നിയ തോന്നലുകളുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കഥയിലുണ്ടായിരുന്നത്. ഭാവിയില്‍ വാരനിരുന്ന ദുരന്തത്തെ ബാലു അന്ന് മുന്‍കൂട്ടി കണ്ടിരുന്നോവെന്ന സംശയമാണ് ഇന്നിത് വായിക്കുമ്പോള്‍ തോന്നിപ്പോവുന്നത്.

  മഞ്ഞിന്റെ മണം

  മഞ്ഞിന്റെ മണം

  ഞാന്‍ ആദ്യമായി അവളെ കാണുമ്പോള്‍ കൈനിറയെ മഞ്ഞ വളകളായിരുന്നു. നിറങ്ങളെ സ്‌നേഹിക്കാത്ത് കൊണ്ടാവാം ആ വളകള്‍ തന്റെ മനസ്സിലേക്ക് കടന്നുവന്നതേയില്ല. അവള്‍ക്ക് മഞ്ഞുതുള്ളിയുടെ മണമായിരുന്നു, അത് കൊണ്ട് തന്നെ എന്റെ രാവിലെകള്‍ക്ക് വേഗത കൂടുതലായിരുന്നു. കാരണം പ്രിയപ്പെട്ടതിനെല്ലാം അല്‍പ്പായുസ്സാണല്ലോ.. ഇങ്ങനെ പോവുന്നു ബാലുവെഴുതിയ കഥ. അന്ന് കുറിച്ചത് പോലെ തന്നെ പ്രിയപ്പെട്ടതിനെല്ലാം അല്‍പ്പായുസ്സായി മാറിയിരിക്കുകയാണല്ലോ ഇപ്പോള്‍.

  ലക്ഷ്മിക്ക് സംസാരിക്കാവുന്നില്ല

  ലക്ഷ്മിക്ക് സംസാരിക്കാവുന്നില്ല

  ബാലുവിന്റെ എല്ലാമെല്ലാമായിരുന്നു ലക്ഷ്മി. അപകടത്തിന് ശേഷം ചികിത്സയില്‍ കഴിയുന്ന ലക്ഷ്മി പ്രിയതമന്‍ പാട്ട് നിര്‍ത്തി യാത്രയായതോ കുഞ്ഞുമാലാഖ തങ്ങളെ വിട്ടുപോയതോ ഒന്നും അറിഞ്ഞിരുന്നില്ല. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ നിലയില്‍ മാറ്റമുണ്ടെന്നും വെന്റിലേറ്റര്‍ ഉപയോഗം കുറച്ചുവെന്നും ബോധം വന്നതായും സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു. നേരത്തെ ബോധം വന്നപ്പോള്‍ മകളെക്കാണണമെന്ന് ലക്ഷ്മി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാലുവിനെയും മകളെയും തിരക്കിയെന്നും എന്ത് മറുപടി പറയുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങളെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളതും. ബോധം തിരികെ ലഭിച്ചുവെങ്കിലും ലക്ഷ്മിക്ക് സംസാരിക്കാവുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  വീഡിയോ കാണാം

  ഇഷാന്‍ ദേവ് പോസ്റ്റ് ചെയ്ത വീഡിയോ കാണാം.

  English summary
  Ishaan Dev about Balabhaskar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X