ദിയയ്ക്ക് കല്യാണം, അടുത്തത് ഇഷാനിയോ? സര്‍ജറിയെക്കുറിച്ചും താരം; പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോന്ന് അഹാന

By Desk

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് കൃഷ്ണ സിസ്‌റ്റേഴ്‌സ്. അഹാന കൃഷ്ണയുടേയും സഹോദരിമാരുടേയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. അഹാന അഭിനേത്രിയും സോഷ്യല്‍ മീഡിയ താരവുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ്. പിന്നാലെയാണ് സഹോദരിമാരും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായി മാറുന്നത്. അഹാനയേക്കാള്‍ സജീവമാണ് സഹോദരിമാര്‍ സോഷ്യല്‍ മീഡിയയില്‍.

എന്നാല്‍ നാലു പേരിലും ഏറ്റവും കുറവ് ആക്ടീവായിട്ടുള്ളയാള്‍ ഇഷാനി കൃഷ്ണയാണ്. സഹോദരിയുടെ പാതയിലൂടെ സിനിമയില്‍ അഭിനയിച്ചുവെങ്കിലും സിനിമയില്‍ പിന്നീട് ഇഷാനിയെ കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം തന്നെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഇഷാനി. വിശജമായി വായിക്കാം തുടര്‍ന്ന്.

Ishaani Krishna

എപ്പോഴായിരിക്കും നിങ്ങളുടെ കല്യാണം എന്ന ചോദ്യത്തിന് ഇഷാനി നല്‍കിയ മറുപടി എനിക്കറിയില്ല എന്നായിരുന്നു. ചിലപ്പോള്‍ താന്‍ ഒരിക്കലും കല്യാണം കഴിക്കില്ല. അതേക്കുറിച്ച് അടുത്ത അഞ്ച്-ആറ് വര്‍ഷത്തേക്ക് ചിന്തിക്കുന്നത് പോലുമില്ലെന്നും ഇഷാനി പറയുന്നു. പിന്നാലെ താരത്തോടെ കണ്ണിന്റെ സര്‍ജറിയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കണ്ണിന്റെ ചികിത്സ എങ്ങനെ പോകുന്നുവെന്ന് ചോദിച്ചപ്പോള്‍ നന്നായി പോകുന്നുവെന്നാണ് ഇഷാനി പറഞ്ഞത്. ഇതേക്കുറിച്ച് വിശദമായി സംസാരിക്കുന്ന വ്‌ളോഗ് ഉടനെ ചെയ്യുന്നതാണെന്നും താരം പറയുന്നു.

അതേസമയം ഇഷാനിയോട് മറ്റൊരാള്‍ ചോദിച്ചത് സ്‌മൈല്‍ സര്‍ജറി ചെയ്തിട്ടുണ്ടോ എന്നായിരുന്നു. എന്നാല്‍ ഇല്ലെന്നാണ് താരം പറഞ്ഞത്. സ്‌മൈല്‍ ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ താന്‍ മറ്റൊരു സര്‍ജറി ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അറിയാന്‍ കാത്തിരിക്കണമെന്നും ഇഷാനി പറയുന്നു. എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് ഒരു മാസമായി, എന്തുകൊണ്ടാണെന്നായിരുന്നു മറ്റൊരു ചോദ്യം. ലാസിക് സര്‍ജറി കാരണമാണെന്നാണ് ഇഷാനി പറയുന്നത്.

സര്‍ജറി കാരണം തനിക്ക് സ്‌ക്രീനിലേക്ക് കുറേ നേരം തുടര്‍ച്ചയായി നോക്കിയിരിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ വീഡിയോ എഡിറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജൂലൈ മധ്യത്തോടെ താന്‍ തിരികെ വരുമെന്നും ഇഷാനി അറിയിക്കുന്നുണ്ട്. എന്താണ് തന്റെ സഹോദരിമാര്‍ക്ക് ഇല്ലാത്തതും ഇഷാനിയ്ക്ക് ഉള്ളതുമായ ഒന്നെന്ന് ചോദിച്ചപ്പോള്‍ എ ലിറ്റില്‍ എക്‌സ്ട്രാ മസില്‍ എന്നായിരുന്നു ഇഷാനിയുടെ മറുപടി.

തന്നെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്ന ചോദ്യം ഏതെന്നും ഇഷാനി പറയുന്നുണ്ട്. കല്യാണം എപ്പോഴാ? എന്നതാണ് ആ ചോദ്യമെന്നാണ് ഇഷാനി പറയുന്നത്. തനിക്ക് വെറും 23 വയസ് മാത്രമേ ആയിട്ടുള്ളൂ. മാത്രവുമല്ല, തനിക്ക് കല്യാണമാണ് ജീവിതത്തിലെ അള്‍ട്ടിമേറ്റ് ഗോള്‍ എന്ന വിശ്വാസമില്ലെന്നും ഇഷാനി പറയുന്നുണ്ട്. ലണ്ടനില്‍ വച്ച് തന്റെ മൊബൈല്‍ മോഷ്ടിച്ചു കൊണ്ടു പോയ ആളെ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു മറ്റൊരു ചോദ്യം. അവന്റെ/അവളുടെ തലമണ്ട അടിച്ച് പൊട്ടിക്കും എന്നായിരുന്നു ഇഷാനിയുടെ മറുപടി.

Ishaani Krishna

ഇതിനിടെ ഇഷാനിയുടെ സഹോദരിയും നടിയുമായ അഹാനയും രസകരമായ ചോദ്യവുമായി എത്തിട്ടുണ്ട്. എന്തെങ്കിലും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ? കുട്ടിക്കാലത്തെ ചിത്രങ്ങളില്‍ നിന്നും നല്ല മാറ്റം തോന്നുന്നുണ്ട് എന്നായിരുന്നു അഹാനയുടെ ചോദ്യം. എന്റെ പ്രിയപ്പെട്ട സഹോദരിയില്‍ നിന്നുമുള്ള മനോഹരമായ ചോദ്യം എന്നായിരുന്നു ഇഷാനിയുടെ പ്രതികരണം. ഫീലിംഗ് പുച്ഛം എന്നാണ് അഹാനയ്ക്ക് ഇഷാനി നല്‍കുന്ന മറുപടി.

എന്തുകൊണ്ടാണ് സഹോദരിമാരെ അപേക്ഷിച്ച് ഇഷാനി കുറച്ച് ആക്ടീവായിരിക്കുന്നതെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. കാരണം താനാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മടിയുള്ളയാള്‍. പക്ഷെ താന്‍ റിയല്‍ ലൈഫില്‍ വളരെ ആക്ടീവാണെന്നും ഇഷാനി പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X