സീനിയറായ ജയറാം ഓടി നടന്ന് പ്രൊമോഷൻ ചെയ്യുന്നു, പക്ഷെ ഇഷാനി...; സോഷ്യൽ മീഡിയ താരത്തിനെന്ത് പറ്റി?

ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ആശകൾ ആയിരം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ആറാം തിയതിയാണ് ചിത്രം റിലീസ് ചെയ്യുക. ആശ ശരത്ത്, ഇഷാനി കൃഷ്ണ എന്നിവരും ആശകൾ ആയിരത്തിൽ അഭിനയിക്കുന്നുണ്ട്. ജയാറാമും ആശ ശരത്തും ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. ഇഷാനി കൃഷ്ണ നായികയായി അഭിനയിക്കുന്ന ആദ്യ. സിനിമയാണ് ആശകൾ ആയിരം. ജയറാമും ആശ ശരത്തും തുടരെ അഭിമുഖങ്ങൾ നൽകുന്നുണ്ടെങ്കിലും ഇഷാനി കൃഷ്ണയെ അഭിമുഖങ്ങളിലൊന്നും കാണുന്നില്ല.

സോഷ്യൽ മീഡിയയിലെ താരമാണ് ഇഷാനി കൃഷ്ണ. 10 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ. ഇഷാനിയുടെ അഭിമുഖങ്ങൾക്ക് ജനശ്രദ്ധ ലഭിക്കുമെന്നുറപ്പാണ്. ഇത് ആശകൾ ആയിരത്തിന് ഏറെ ​ഗുണം ചെയ്യും. എന്നാൽ ഇഷാനിയെ ഇതുവരെ അഭിമുഖങ്ങളിലൊന്നും കാണുന്നില്ല. ഇഷാനി പ്രൊമോഷനിൽ നിന്ന് മാറി നിൽക്കുകയാണോ എന്ന ചോദ്യവുമുണ്ട്.

Ishaani Krishna  Jayaram
Photo Credit: Ishaani Krishna / Instagram

ട്രെയിലർ നൽകുന്ന സൂചനപ്രകാരം ഇഷാനിക്ക് വലിയ റോൾ ഈ സിനിമയിലില്ല. ഒരുപക്ഷെ അതുകൊണ്ടാണോ ഇഷാനി മാറി നിൽക്കുന്നതെന്ന ചോദ്യവുമുണ്ട്. സിനിമയെക്കുറിച്ച് ഇഷാനിയുടെ അമ്മ സിന്ധു കൃഷ്ണയും വലിയ താൽപര്യത്തോടെയല്ല സംസാരിച്ചത്. ഇഷാനിയുടെ സിനിമ റിലീസ് ചെയ്യുന്നതിന്റെ ആവേശമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിന്ധു കൃഷ്ണ.

അങ്ങനെ ഒന്നിനോടും ഭയങ്കരമായ എക്സെെറ്റ്മെന്റ് വെക്കാത്ത ആളാണ് ഞാൻ. സിനിമ റിലീസാകുന്നതിൽ സന്തോഷം. വരട്ടെ. കാണാം. അമ്മുവിന്റെ പടങ്ങളൊക്കെ വന്നപ്പോഴും ഞാനതിലൊന്നും വൗ പറഞ്ഞ് ഇരിക്കില്ല. എല്ലാം കുറച്ച് നോർമലയാണ് ഞങ്ങൾ കാണുന്നതെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ആശകൾ ആയിരത്തിന്റെ പോസ്റ്ററുകളും മറ്റും ഇഷാനി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

മുൻനിര താരങ്ങളുൾപ്പെടെ തങ്ങൾ അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന് മുടങ്ങാതെ എത്താറുണ്ട്. കാരണം മീഡിയകൾ വഴിയുള്ള പ്രൊമോഷൻ സിനിമയുടെ മാർക്കറ്റിം​ഗിലെ വലിയൊരു ഘടകമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇഷാനിയുടെ അഭിമുഖങ്ങൾ വരാത്തതെന്ന ചോദ്യം പ്രസക്തമാകുകയാണ്.

ഒരുപക്ഷെ വരും ദിവസങ്ങളിൽ ഇഷാനി അഭിമുഖങ്ങൾ നൽകാൻ സാധ്യതയുണ്ട്. സിനിമ രം​ഗത്ത് ശോഭിക്കാൻ കഴിഞ്ഞവരാരും ഇഷാനി കൃഷ്ണയുടെ കുടുംബത്തിൽ ഇല്ല. അച്ഛൻ കൃഷ്ണ കുമാർ, ചേച്ചി അഹാന കൃഷ്ണ എന്നിവർക്ക് സിനിമാ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞില്ല. ഇഷാനിയുടെ മറ്റൊരു സഹോദരി ദിയ കൃഷ്ണ സിനിമകളിൽ അവസരം ലഭിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. ഒരുഘട്ടത്തിൽ ഈ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്.

അതേസമയം ഇവർക്കെല്ലാം തന്നെ സോഷ്യൽ മീഡിയ താരങ്ങളായി വളരാൻ കഴിഞ്ഞു. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നയാളാണ് അഹാന കൃഷ്ണ. ലോക്ഡൗൺ കാലത്താണ് താര കുടുംബം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് ഇൻഫ്ലുവൻസർമാരായി ഇവർ വളർന്നു. അമ്മ സിന്ധു കൃഷ്ണ കുറച്ച് വൈകിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. പെട്ടെന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ഇവർക്ക് കിട്ടി.

More from Filmibeat

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X