എനിക്ക് ജോലിയൊന്നുമില്ലെന്ന് കരുതുന്നുണ്ടാവും; ജോലിയും വരുമാനവുമുണ്ട്; ഓഫീസ് ജോലി ബുദ്ധിമുട്ടാണെന്ന് അമ്മയും
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാർ കുടുംബം. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് സിനിമ കരിയറാക്കിയത് മക്കളിൽ അഹാന കൃഷ്ണ മാത്രമാണ്. ഇൻഫ്ലുവൻസർമാരാണ് മറ്റ് മൂന്ന് മക്കളും. അഹാനയ്ക്കും ജനശ്രദ്ധ ലഭിക്കാൻ ഉപകരിച്ചത് സിനിമയേക്കാൾ യൂട്യൂബ് ചാനലാണ്. കൃഷ്ണ കുമാറുൾപ്പെടെ കുടുംബത്തിലെ ആറംഗങ്ങൾക്കും യൂട്യൂബ് ചാനലുണ്ട്. ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് അഹാനയുടെ സഹോദരിമാർ.
ഇപ്പോഴിതാ തന്റെ ഇൻഫ്ലുവൻസിംഗ് മേഖലയെക്കുറിച്ച് സംസാരിക്കുകയാണ് ഇഷാനി കൃഷ്ണ. തനിക്ക് ജോലിയില്ലെന്ന് പലരും കരുതുന്നുണ്ടെന്ന് ഇഷാനി കൃഷ്ണ പറയുന്നു. അമ്മ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ സംസാരക്കുകയായിരുന്നു ഇഷാനി കൃഷ്ണ. ഇഷാനിക്ക് പ്രത്യേകിച്ച് ജീവിതത്തിൽ ജോലിയും കൂലിയും ഒന്നുമില്ലേയെന്ന് അമ്മയുടെ വ്യൂവേഴ്സ് കരുതുന്നുണ്ടാവും. എപ്പോൾ നോക്കിയാലും ഫുട്ബോളും ജിമ്മും. സത്യമാണ് ഞാൻ ഓഫീസിലെ ജോലിക്കൊന്നും പോകുന്നില്ല. പക്ഷെ ജോലിയും കൂലിയും ഉണ്ട്. അതുകൊണ്ട് വരുമാനവും ഉണ്ടെന്ന് ഇഷാനി പറഞ്ഞു.

ഇതേക്കുറിച്ച് സിന്ധു കൃഷ്ണയും സംസാരിച്ചു. വളരെ കുറച്ച് പേർക്കേ ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പറ്റുന്നുള്ളൂ. ഇഷാനി ഒരുപാട് പഠിച്ച് ഓഫീസിൽ ജോലി ചെയ്യുകയാണെങ്കിൽ ഒരു മാസം എത്ര കഷ്‌ടപ്പെടണമെന്ന് സിന്ധു കൃഷ്ണ ചോദിച്ചു. യംങ്സ്റ്റേഴ്സിനോട് എനിക്ക് പറയേണ്ടതില്ല. ഇതാണെന്റെ ജോലി എന്നറിയാം. പക്ഷെ കുറച്ച് പ്രായമായവർ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. ഇൻഫ്ലുവൻസറാണെന്ന് പറയുമ്പോൾ എന്ന് വെച്ചാൽ എന്ന് ചോദിക്കും. അപ്പോൾ എനിക്ക് വിശദീകരിക്കാൻ പറ്റില്ല.
അവർ വിചാരിക്കും എന്തോ തട്ടിക്കൂട്ട് ജോലിയാണെന്ന്. പക്ഷെ ലോകം മാറി. ഇപ്പോൾ ഒരു സ്ഥലത്ത് പോയി ജോലി ചെയ്യുന്നത് മാത്രമല്ല ജോലി. പല തരം ജോലികളുണ്ടെന്നും ഇഷാനി ചൂണ്ടിക്കാട്ടി. ഇഷാനി സ്ക്രിപ്റ്റുകളുണ്ടാക്കാനും എഡിറ്റിംഗിനും ഷൂട്ടിംഗിനും ഒരുപാട് സമയം തെലവഴിക്കുന്നു. ശനിയും ഞായറും ഇഷാനിക്ക് സ്റ്റുഡിയോയിൽ ഷൂട്ട് ഉണ്ട്. അതിന് വേണ്ടിയുള്ള ഹോം വർക്ക് ഒത്തിരിയാണ്. ഇഷാനിയും ഓസിയും ഹൻസുവും അമ്മുവും ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.

പലർക്കും ഈസി വർക്കായി തോന്നും. അതിന് അപ്രൂവൽ വാങ്ങണം. അങ്ങനെ ഒരുപാട് ജോലികളുണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായതിനാൽ തന്നെ ആരാധകർക്കൊപ്പം ഹേറ്റേഴ്സും താര കുടുംബത്തിനുണ്ട്. ഇവരുടെ ചില വീഡിയോകളും പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുമുണ്ട്. മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലേക്ക് കടക്കുകയാണ് കൃഷ്ണകുമാറും കുടുംബവും.
സെപ്റ്റംബർ മാസമാണ് ദിയയുടെ വിവാഹം. വിവാഹം ചെയ്യാൻ പോകുന്ന അശ്വിൻ ഗണേശിനൊപ്പമുള്ള വീഡിയോകൾ ദിയ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. ദിയയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ഫോളോവേഴ്സ്. സുഹൃത്തുക്കളായിരുന്നു അശ്വിനും ദിയയും പിന്നീട് പ്രണയത്തിലാവുകായിരുന്നു. അടുത്തിടെയാണ് ഇവരുടെ പെണ്ണുകാണൽ ചടങ്ങ് നടന്നത്. താനെന്നും കുടുംബ ജീവിതമാണ് ആഗ്രഹിച്ചതെന്നാണ് ദിയ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications