ഓമിയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം! ഇങ്ങനെ മാറുമെന്ന് കരുതിയില്ല! ഓസിയെക്കുറിച്ച് ഇഷാനി!
കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ ഇഷാനി കൃഷ്ണ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനി ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. ഇപ്പോഴിതാ കാളിദാസ് ജയറാമിനൊപ്പം 'ആശകള്‍ ആയിരവു'മായെത്തിയിരിക്കുകയാണ് ഇഷാനി. മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അങ്ങനെ സെലക്ടീവൊന്നുമല്ല. നല്ല വേഷമാണെങ്കില്‍ ചെയ്യാം എന്നാണ് എന്റെ നിലപാട്.
ഇപ്പോള്‍ ഞാന്‍ ചെയ്തിരിക്കുന്നതും അത്ര വലിയ വേഷങ്ങളൊന്നുമല്ലെന്ന് ഇഷാനി പറയുന്നു. വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇഷാനി വിശേഷങ്ങള്‍ പങ്കുവെച്ചത്. കുഞ്ഞമ്മ എന്ന സ്ഥാനത്തോടല്ല എനിക്ക് പ്രശ്‌നം, അതെനിക്ക് ഇഷ്ടമാണ്. കുഞ്ഞമ്മയാവുന്നത് ഇഷ്ടമുള്ള കാര്യം തന്നെയാണ്. പക്ഷേ, ആ വാക്ക് എനിക്കിഷ്ടമല്ല. നമ്മുടെ ഫാമിലിയില്‍ അമ്മയുടെ അനിയത്തിയെ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ആരേയും കുഞ്ഞമ്മ എന്ന് വിളിക്കുന്നില്ല.

എന്നെ ബേബി അങ്ങനെ വിളിക്കുന്നത് ഇഷ്ടമില്ല. ബിത്തൂമാ എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. ബിത്തൂ എന്നാണ് എന്നെ വീട്ടില്‍ കോമഡിയായി വിളിക്കുന്നത്. പൊതുവെ ഇഷാനി എന്ന് തന്നെയാണ് വിളിക്കാറുള്ളത്. ഇഷാനി എന്ന പേര് അമ്മയ്ക്ക് അത്രയും ഇഷ്ടമാണ്, പിന്നെന്തിനാണ് വേറെ പേര് എന്ന് കരുതി എനിക്ക് ചെല്ലപ്പേര് ഇട്ടില്ല. ഓസിക്ക് ഇഷാനി എന്ന് വിളിക്കാന്‍ പറ്റില്ലായിരുന്നു ചെറുപ്പത്തില്‍. അവള്‍ ബിതാനി എന്നായിരുന്നു വിളിച്ചിരുന്നത്. അതാണ് ബിത്തു ആയത്. അത് ഇട്ടതല്ല വന്നതാണ്.
സംസാരത്തില്‍ അഹാനയുമായി സാമ്യമുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. എന്റെ ഫ്രണ്ട്‌സ് വിളിക്കുമ്പോള്‍ അഹാന ഫോണെടുത്ത് ഹലോ പറഞ്ഞാല്‍ അവരങ്ങ് സംസാരിച്ച് തുടങ്ങും. അമ്മയായ ശേഷം ദിയയുടെ അപ്രോച്ചില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ല. വ്യക്തിയെന്ന നിലയില്‍ അവള്‍ കുറേ മാറി. നേരത്തെ അവളങ്ങനെ റെസ്‌പോണ്‍സിബിള്‍ ഒന്നും അല്ലായിരുന്നു. ഇപ്പോള്‍ അതില്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. അങ്ങനെ കുറച്ച് മാറ്റങ്ങളുണ്ട്.
ബേബി വന്നതുകൊണ്ട് പോസിറ്റീവായി കുറേ മാറ്റങ്ങളുണ്ടായി. ഓമിക്ക് വേണ്ടി ഞാന്‍ എന്റെ ജീവന്‍ പോലും കൊടുക്കും. ഭയങ്കരമായൊരു മാറ്റമാണ്. ബേബി വരുമ്പോള്‍ ലൈഫ് എങ്ങനെ മാറും എന്നത് അറിയില്ലായിരുന്നു. ഓമിയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാത്ത സമയമില്ല. മൂഡോഫായിരിക്കുമ്പോള്‍ അമ്മു ഉണ്ടാക്കിയ ഓമിയുടെ എഐ വീഡിയോ കാണാറുണ്ട്. ബേബിയും കൂട്ടി ഓസി ഫ്‌ളാറ്റിലേക്ക് പോയപ്പോള്‍ ഭയങ്കര വിഷമമായിരുന്നു. കാലിന് വയ്യാതെയിരുന്നപ്പോള്‍ ഓമിയെ ഇങ്ങോട്ട് കൊണ്ടുവാ എന്ന് ഞാന്‍ പറയും. കുഞ്ഞായിരുന്നപ്പോള്‍ ഭയങ്കര പാവമായിരുന്നു. ടീനേജൊക്കെയായപ്പോഴാണ് നോട്ടിയായി മാറിയത്. കുഞ്ഞിലേ അമ്മു ഭയങ്കര നോട്ടിയായിരുന്നു. കുടയൊക്കെ എടുത്ത് ഓസിയെ അടിച്ചിട്ടുണ്ട്. കൈയ്യിലിരുപ്പ് അത്ര ശരിയല്ലെന്ന് ഫോട്ടോ നോക്കിയാല്‍ തന്നെ മനസിലാവും.
വീട്ടില്‍ ഏറ്റവും ക്ഷമയുള്ള ആള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അമ്മ എന്നോട് പറഞ്ഞത് ഇഷാനിയാണെന്നായിരുന്നു. അങ്ങനെ ദേഷ്യമൊന്നും വരാത്ത ആളൊന്നുമല്ല. ഞാനെപ്പോഴും വീട്ടില്‍ തന്നെയുണ്ടാവാറുണ്ട്. വര്‍ക്കൊക്കെ വീട്ടിലിരുന്നാണ് ചെയ്യാറുള്ളത്. സ്വന്തം വീട്ടില്‍ പോലും ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ്. ഒറ്റയ്ക്ക് കിടന്നിട്ടുണ്ട്. അമ്മയെ കൂട്ടിയാണ് ഞാന്‍ എല്ലായിടത്തും പോവാറുള്ളത്. ഇത്രയും വലുതായില്ലേ നിനക്ക് തനിയെ പോയ്ക്കൂടേ എന്ന് അമ്മു ചോദിക്കാറുണ്ട്. അമ്മയ്ക്ക് എന്റെ കൂടെ വരാനിഷ്ടമാണ്. ഞങ്ങളുടെ തോട്ട് പ്രോസസൊക്കെ സമാനമാണെന്നുമായിരുന്നു ഇഷാനി പറഞ്ഞത്.


Click it and Unblock the Notifications











