പലരുടെയും സ്വപ്നമാണിത്, ഇതാണോ സിംപിൾ; പറഞ്ഞത് പോലെയല്ലല്ലോ; ഇഷാനിയുടെ പിറന്നാളാഘോഷം
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് കൃഷ്ണ കുമാർ കുടുംബം. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ എന്നീ നാല് പേർക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിലുള്ളത്. സിനിമാ രംഗത്ത് ഇവരിൽ ചിലർ സാന്നിധ്യമറിയിച്ചെങ്കിലും അഹാന മാത്രമാണ് സിനിമ കരിയറായി തെരഞ്ഞെടുത്തത്. ബാക്കി മൂന്ന് പേരും ഇൻഫ്ലുവൻസേസായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഇഷാനി കൃഷ്ണയുടെ യൂട്യൂബ് വീഡിയോകൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്.
മറ്റ് സഹോദരിമാരെ പോലെ എപ്പോഴും ഇഷാനി വീഡിയോകൾ പങ്കുവെക്കാറില്ല. അടുത്തിടെയാണ് ഇഷാനി കൂടുതൽ സജീവമായി തുടങ്ങിയത്. ഫോട്ടോഷൂട്ടുകളും ആഡുകളും മറ്റുമായി കരിയർ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇഷാനി. തനിക്ക് ജോലിയൊന്നുമില്ലെന്നാണ് പലരും കരുതുന്നതെന്നും ഇൻഫ്ലുൻസിംഗ് കരിയറായി ചിലർ അംഗീകരിക്കുന്നില്ലെന്നും ഇഷാനി നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ 24ാം പിറന്നാളിനോട് അനുബന്ധിച്ച് ഇഷാനി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ പിറന്നാൾ ദിനത്തിൽ വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് ഇഷാനി വ്ലോഗിൽ പറയുന്നുണ്ട്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെറിയൊരു ഡിന്നർ പാർട്ടി മാത്രമേയുള്ളൂയെന്നും ഇഷാനി പറയുന്നു.
ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്സിനെ മാത്രം വിളിച്ചുള്ള പരിപാടിയാണ്. വീട്ടിലൊരു കേക്ക് മുറിക്കും. രാത്രി പോയി ഡിന്നർ കഴിക്കും. വളരെ സിംപിളായ ബർത്ത്‍ഡേ പാർട്ടിയാണ്. ഈ വർഷം ഒരുപാട് പാർട്ടികൾ ഉണ്ടായിരുന്നു. എനിക്ക് ബർത്ത്‍ഡേ പാർട്ടി വേണ്ടെന്ന് ഞാൻ എടുത്ത് പറഞ്ഞു. അടുത്ത വർഷം അടിച്ച് പാെളിക്കാം. വീട്ടിൽ സ്പെഷ്യൽ ഫുഡ് പോലും ഇല്ല.

ഒന്നും വേണ്ടെന്ന് ഞാനായിട്ട് പറഞ്ഞതാണ്. ബ്രെെഡൽ ഷവർ, ലിയാന്റെ പിറന്നാൾ, ഹൻസുവിന്റെ പിറന്നാൾ, ഓസിയുടെ വിവാഹം, ബാലി ട്രിപ്പ് തുടങ്ങി ഈ വർഷം എത്രയോ പരിപാടികളായിരുന്നു. അതിനാൽ വേണ്ടെന്ന് തീരുമാനിച്ചതാണ്. ചെയ്താലും അതിന്റെ ആവർത്തനമായിരിക്കുമെന്നും ഇഷാനി കൃഷ്ണ പറഞ്ഞു.
വ്ലോഗിന് താഴെ നിരവധി പേർ ആശംസകൾ അറിയിച്ചു. പല അഭിപ്രായങ്ങളാണ് ഇത്തവണ വരുന്നത്. ഇഷാനി പറയുന്നത് പോലെ അത്ര ലളിതമായ പിറന്നാൾ ആഘോഷമല്ലല്ലോ ഇതെന്നാണ് ഒരാളുടെ ചോദ്യം. പുതിയതായി തുടങ്ങിയ ഒരു റൂഫ് ടോപ് റെസ്റ്റോ ബാറിലാണ് ഇഷാനിയും വീട്ടുകാരും സുഹൃത്തുക്കളും ഡിന്നറിന് പോയത്. ആഘോഷ പൂർവം കേക്കും മുറിച്ചു. വളരെ നല്ല രീതിയിൽ അലങ്കരിച്ച് കൊണ്ടുള്ള പിറന്നാൾ കേക്കും കപ്പ് കേക്കുകളുമുണ്ട്. എല്ലാവരും ഡിന്നറും കഴിച്ചു.
ഇത് തന്നെ വലിയ ആഘോഷമല്ലേയെന്നാണ് ചിലരുടെ ചോദ്യം. 'ഇഷാനി, ഇതൊരു ചെറിയ പിറന്നാൾ ആഘോഷമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഈ ചാറ്റിലുള്ള ഭൂരിഭാഗം പേർക്കും ഇങ്ങനെ ആഘോഷിക്കൽ ഒരു സ്വപ്നമാണ്. എനിക്കും,' ഒരാളുടെ കമന്റിങ്ങനെ. പൊതുവെ ആഡംബര ജീവിതമാണ് താര കുടുംബം നയിക്കുന്നത്. യൂട്യൂബ് ചാനൽ തുടങ്ങിയത് ലൈഫ് സ്റ്റെെൽ ഏറെ മാറ്റിയിട്ടുണ്ടെന്ന് താര കുടുംബം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications