സുമംഗലി അല്ലാത്തവരെ വേണ്ട! വേഷം കെട്ടി പോവുന്നു, മിന്നുകെട്ടാത്ത അഹാനയെ കളിയാക്കി അനിയത്തി ഇഷാനി
വിവാഹം കഴിഞ്ഞത് മുതല്‍ നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും വ്‌ലോഗറുമായ ദിയയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയിലാണ് താന്‍ മൂന്നുമാസം ഗര്‍ഭിണിയാണെന്ന് ദിയ വെളിപ്പെടുത്തുന്നത്. ഗര്‍ഭകാലത്തിന്റെ ആലസ്യങ്ങളൊക്കെ ഉണ്ടെങ്കിലും ആക്ടീവായിരിക്കാന്‍ ശ്രമിക്കുകയാണ് താരപുത്രി.
ഇതിനിടെ ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തില്‍ നടക്കുന്ന പൂജ ചടങ്ങുകള്‍ നടത്തിയെന്ന് പറഞ്ഞാണ് ദിയ എത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതവും എന്നാല്‍ വലിയ തയ്യാറെടുപ്പുകളോടുമാണ് ദിയയുടെ ചടങ്ങ് നടത്തിയത്. ഇതിന്റെ വിശേഷള്‍ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഈ പരിപാടി എന്താണെന്ന് അത്ര പിടികിട്ടിയില്ലെങ്കിലും അതില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പകളെ പറ്റി പറഞ്ഞാണ് ദിയയുടെ സഹോദരി ഇഷാനി കൃഷ്ണയും എത്തിയിരിക്കുന്നത്. യൂട്യൂബിലൂടെ ഇഷാനി പങ്കുവെച്ച പുതിയ വീഡിയോയില്‍ ദിയയുടെ ചടങ്ങുകളില്‍ നിന്നുള്ള പ്രസക്തമായ ചിലത് കാണിച്ചിരിക്കുകയാണ്.
വലിയ ചടങ്ങൊന്നുമല്ലെന്ന് പറഞ്ഞത് കൊണ്ട് എല്ലാവരും ഒരുപോലെ ഇടാതെ ഇഷ്ടമുള്ള വേഷമാണ് തിരഞ്ഞെടുത്തത്. തന്റെ വസ്ത്രവും മുന്നൊരുക്കങ്ങളുമൊക്കെ ഇഷാനി വീഡിയോയില്‍ കാണിച്ചു. ഒപ്പം ഈ ചടങ്ങില്‍ അനിയത്തിയായ തനിക്ക് പോലും വലിയ റോളില്ലാതെ പോയതിനെ കുറിച്ചും താരപുത്രി പറയുന്നു.
'വളൈക്കാപ്പ് എന്ന ചടങ്ങിനെ കുറിച്ച് അറിയാമെങ്കിലും അഞ്ചാം മാസത്തിലൊരു ചടങ്ങുള്ളത് അറിയില്ലായിരുന്നു. പക്ഷേ ദിയയുടെ വയറ്റിലുള്ള കുഞ്ഞിനെ അനുഗ്രഹിക്കുന്നതിന് വേണ്ടി നടത്തിയ പൂജയായിരുന്നു ഇപ്പോള്‍ നടത്തിയത്. അശ്വിന്റെ അമ്മ അങ്ങനെയാണ് പറഞ്ഞ് തന്നത്. ഇത് അശ്വിന്റെ കുടുംബമാണ് നടത്തുന്നത്. അവരുടെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കും അറിയില്ല.
പിന്നെ ദിയയെക്കാളും പ്രായം കൂടുതലുള്ളവര്‍ മാത്രമാണ് ഈ ചടങ്ങുകളില്‍ പങ്കെടുത്തത്. നമുക്ക് റോളില്ലായിരുന്നു. ഇതിന്റെ തന്നെ ബാക്കി ചടങ്ങ് തൊട്ടടുത്ത ദിവസവും നടക്കുമെന്നും ഇഷാനി പറയുന്നു.
രണ്ടാമത്തെ ദിവസം സുമംഗലിയായവരാണ് ചടങ്ങുകള്‍ നടത്തേണ്ടത്. ഞങ്ങളിന്ന് അങ്ങോട്ട് ചെന്നിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ഇഷാനിയും അഹാനയും തമാശരൂപേണ പറയുന്നത്. ഇന്നലെ പ്രായം കൂടുതലുള്ളത് കൊണ്ട് അമ്മുവിന് ചെറിയ റോളുണ്ടായിരുന്നു. ഇന്ന് അത് പോലുമില്ലെന്ന് ഇഷാനി പറയുമ്പോള്‍ എന്തിനോ വേഷം കെട്ടി പോവുകയാണെന്നാണ് അഹാനയുടെ കമന്റ്.

ഇത്രയും പ്രായമായിട്ടും മിന്നുകെട്ടാതെ ഇരിക്കുന്നത് വളരെ തെറ്റാണെന്നാണ് അഹാനയോട് അനിയത്തി പറയുന്നത്. ചെറിയൊരു പുഞ്ചിരിയില്‍ ഇഷാനിയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ മറികടന്നിരിക്കുകയാണ് അഹാന. എന്നിരുന്നാലും ചടങ്ങില്‍ ഡാന്‍സും പാട്ടുമൊക്കെയായി താരസഹോദരിമാര്‍ ആഘോഷമാക്കി.
ആദ്യ ദിവസം പൂജാരിമാരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. രണ്ടാമത്തെ ദിവസം അശ്വിന്റെയും ദിയയുടെയും അമ്മമാരും വിവാഹിതരായ സ്ത്രീകളുമാണ് ചടങ്ങിന് നേതൃത്വം കൊടുത്തത്. ശേഷം അനിയത്തിമാരും ചേച്ചിയും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് ദിയയുടെ കൈയ്യില്‍ കുപ്പിവളകള്‍ അണിയിക്കുകയും ചുറ്റിനും നിന്ന് ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്തു.
വളരെ ലളിതമായ ചടങ്ങുകളാണെങ്കിലും എല്ലാം മനോഹരമാക്കാന്‍ ദിയയ്ക്കും അശ്വിനും സാധിച്ചിരുന്നു. വിവാഹദിവസത്തേക്കാളും ദിയയെ കാണാന്‍ ഭംഗി ഉണ്ടായത് ഇപ്പോഴാണെന്നാണ് ചില ആളുകളുടെ കമന്റ്. നിങ്ങളെ പോലെ ജനിക്കാന്‍ പോവുന്ന കണ്മണിയെ കാണാന്‍ കാത്തിരിക്കുകയാണെന്നും തുടങ്ങി നൂറുക്കണക്കിന് കമന്റുകളാണ് ഇഷാനിയുടെ വീഡിയോയുടെ താഴെയും വരുന്നത്.


Click it and Unblock the Notifications