'ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡാണ്, ഷാൻ പോയശേഷം മകൾ ഡൗണായിരുന്നു, അവളെ തനിച്ചാക്കി പോകുമ്പോൾ പേടിയുണ്ട്'

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്കും സുപരിചിതയാണ് സീരിയൽ, റീൽസ് താരം ആൻ മരിയ. സീരിയലുകളാണ് ആനിനെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. ദത്തുപുത്രിയിലൂടെയായിരുന്നു തുടക്കം. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. എന്‍റെ മാതാവ് സീരിയലിലെ ക്ലാര എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇഷ്ടം മാത്രം എന്ന സീരിയലിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുത്തൻ ഫ്ലാറ്റിന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമെല്ലാം സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ആൻ മരിയ. രണ്ടാം വിവാഹം കഴിഞ്ഞ സമയത്താണ് ആൻ മരിയ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത്. കൊവിഡ് കാലത്തായിരുന്നു വിവാഹം. പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എഞ്ചിനീയറും ഫുഡ് വ്ളോഗറുമായ ഷാൻ ജിയോയെയാണ് ആൻ വിവാഹം ചെയ്തത്.

Serial Actress Ann Maria

എന്നാൽ അടുത്തിടെ ഇരുവരും വേർപിരിഞ്ഞു. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നതിനേക്കാൾ പിരിയുന്നതാണ് നല്ലതെന്ന് തോന്നിയെന്നാണ് രണ്ടാം വിവാഹ ജീവിതം തകർന്നതിനെ കുറിച്ച് സംസാരിക്കവെ ആൻ പറഞ്ഞത്. പുതിയ ഫ്ലാറ്റിലെ എല്ലാ കാര്യങ്ങളും ഷാനും ആനും ഒരുമിച്ച് തീരുമാനിച്ച് ചെയ്തതായിരുന്നു.

അതുകൊണ്ട് ഫ്ലാറ്റിന്റെ വിശേഷങ്ങൾ പങ്കിടുമ്പോൾ ഷാനിന്റെ പേര് ആനിന് ഒഴിവാക്കാൻ കഴിയുകയില്ല. രണ്ടാം വിവാഹം കഴിഞ്ഞ സമയത്താണ് ഈ ഫ്ലാറ്റിലേക്ക് താമസം മാറി വന്നത്. റൂമുകളിൽ ഒരുപാട് സാധനങ്ങൾ വെക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ഞാനും ഷാനും കൂടി തീരുമാനിച്ചാണ് ഫ്ലാറ്റ് ഇത്തരത്തിൽ മാറ്റിയെടുത്തത്. അലർ‌ജിയൊക്കെ ഉള്ള ആൾ കൂടിയാണ് ഞാൻ. എപ്പോഴും ക്ലീനാക്കി വെക്കാനും എനിക്ക് താൽപര്യമാണ്. ലിവിങ് സ്പേസാണ് എനിക്ക് ഏറ്റവും ഇഷ്ടം.

ഞങ്ങൾ എല്ലാവരും ഒത്തുകൂടുമ്പോൾ കിടക്കുന്നതും ലിവിങ് റൂമിലാണ്. ഇഷ്ടം മാത്രം ടീമും ഈ ഫ്ലാറ്റിൽ തങ്ങാൻ വരാറുണ്ട്. ലിവിങ് റൂമിൽ ഒരു സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ഞാൻ ഷൂട്ടിന് പോകുമ്പോൾ മോളും മമ്മിയും സർവെന്റും മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടാവുക. അവരെ ആരെയും വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ പെട്ടന്ന് നോക്കാൻ വേണ്ടിയാണ് സിസിടിവി ഹാളിൽ വെച്ചിരിക്കുന്നത്. മകളെയൊക്കെ നോക്കാമല്ലോ. അവളെ തനിച്ചാക്കി പോകുമ്പോൾ ഒരു പേടിയുണ്ടാകുമല്ലോ.

വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനിടയിൽ ഞാനും ഷാനും സെപ്പറേറ്റഡായി. ആ സമയത്ത് ഞാനും മോളും ഡൗണായിരുന്നു. അപ്പോഴെല്ലാം ഞങ്ങൾക്ക് ആശ്വാസമായത് ഞങ്ങളുടെ പട്ടിക്കുട്ടിയുടെ പ്രസൻസാണ്. അവൻ എനിക്ക് മോനെപ്പോലെയാണ്. മോൾക്ക് വേണ്ടി വാങ്ങിയതാണ്. അവൾ‌ ഭയങ്കര ഡൗണായിരുന്നു. ഞങ്ങളുടെ സെപ്പറേഷനെ കുറിച്ച് കൂടുതലായൊന്നും പറയാൻ ആ​ഗ്രഹിക്കുന്നില്ല.

Serial Actress Ann Maria

വേറൊന്നും കൊണ്ടല്ല ഞാൻ‌ റിക്കവറായി വരുന്നതേയുള്ളു. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നതിനേക്കാൾ തുടക്കത്തിൽ തന്നെ രണ്ടുപേരും മാറുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് അങ്ങനൊരു തീരുമാനമെടുത്തുവെന്ന് മാത്രം ആൻ പറഞ്ഞു. ഞാനും മോളും നല്ല ഫ്രണ്ട്ലിയാണ്. വലിയ രീതിയിൽ ഞാൻ അവളെ വഴക്ക് പറയാറില്ല. സ്കൂളിൽ നിന്ന് വന്ന് കഴിഞ്ഞാൽ അവൾ എല്ലാം എന്നോട് പറയും. ഞാൻ വീട്ടിലില്ലെങ്കിൽ ഫോൺ വിളിച്ച് പറയും.

എല്ലാം പറയാനുള്ള സ്വാതന്ത്ര്യം അവൾക്ക് ഞാൻ കൊടുത്തിട്ടുണ്ട് ആൻ കൂട്ടിച്ചേർത്തു. സാരികളുടെ വലിയൊരു ശേഖരവും ആനിന് ഫ്ലാറ്റിലുണ്ട്. സീരിയലിൽ കഥാപാത്രമാകുമ്പോൾ മോഡേൺ വേഷം ധരിക്കാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ പ്രേക്ഷകരുടെ ഇഷ്ടപ്രകാരമാണ് സാരി ധരിക്കുന്നതെന്നും ആൻ പറയുന്നു. നൂറ്റി അമ്പതോളം സാരികൾ എന്റെ കലക്ഷനിലുണ്ട്. 25000 രൂപ വരെ വില വരുന്ന സാരിയുമുണ്ട്. കൂടുതലും സാരി ഉടുക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം.

സീരിയലിലും കൂടുതൽ ഉപയോ​ഗിക്കുന്നത് സാരിയാണ്. അഞ്ച് മിനിറ്റിനുള്ളിൽ സാരി ഉടുക്കും. വസ്ത്രത്തിന് തന്നെയാണ് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത്. മേക്കപ്പിനെക്കാൾ ഇഷ്ടവും വസ്ത്രങ്ങളോടാണ്. മാത്രമല്ല സീരിയൽ താരങ്ങളുടെ അഭിനയത്തേക്കാൾ അവരുടെ വസ്ത്രങ്ങളാണ് ഒട്ടുമിക്ക പ്രേക്ഷകരും ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്. അതിനാലാണ് സീരിയലിലെ സ്ത്രീ കഥാപാത്രങ്ങൾ സാരികൾ കൂടുതലായും ഉപയോ​ഗിക്കുന്നതെന്നും ആൻ പറഞ്ഞു.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X