'കുടുംബം തകർക്കാനാണ് ശ്രമിച്ചത്; പക്ഷെ പഴി അച്ഛനും'; മഹാനടി സിനിമയ്ക്ക് പിന്നാലെ കുടുംബത്തിലുണ്ടായ പ്രശ്നം
അന്തരിച്ച നടി സാവിത്രി സിനിമാ ലോകത്തിന് ഇന്നും ഒരു നൊമ്പരമാണ്. താര റാണിയായിരുന്ന സാവിത്രിക്ക് പിന്നീട് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കഷ്ടതകൾ ഏവരെയും വിഷമിപ്പിച്ചു. തെലുങ്ക് സിനിമാ ലോകം ഇന്നും ബഹുമാന്യ സ്ഥാനം സാവിത്രിയെന്ന പേരിന് നൽകുന്നുണ്ട്. അഭിനയ മികവ് കൊണ്ട് കൈയടി നേടിയ സാവിത്രി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. തമിഴിലും തെലുങ്കിലും നടി തരംഗം സൃഷ്ടിച്ചു. കഷ്ടപ്പാടുകൾ അനുഭവിച്ച ബാല്യ കാലമായിരുന്നു സാവിത്രിക്ക്. സിനിമയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ എല്ലാ സൗഭാഗ്യങ്ങളും സാവിത്രിയെ തേടി വന്നു.
വിവാഹ ശേഷമാണ് സാവിത്രിയുടെ ജീവിതത്തിൽ വീഴ്ചകൾ ഉണ്ടാകുന്നത്. നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ജെമിനി ഗണേശൻ സാവിത്രിയെ ഭാര്യയാക്കിയത്. അന്ന് ഈ വിവാഹം വലിയ തോതിൽ ചർച്ചയായി. രണ്ട് മക്കളും ഈ ബന്ധത്തിൽ പിറന്നു. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നതോടെ സാവിത്രി മദ്യത്തിന് അടിമപ്പെട്ടു. ഇതോടെ കരിയറിൽ വീഴ്ച സംഭവിച്ചു.

അവസാന കാലത്ത് നടിയുടെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടു. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി. സിനിമ വൻ വിജയം നേടി. സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരിയുടെ സമ്മത പ്രകാരമാണ് സംവിധായകൻ നാഗ് അശ്വിൻ മഹാനടി എന്ന സിനിമയെടുത്തത്. എന്നാൽ ജെമിനി ഗണേശന്റെ ആദ്യ ഭാര്യയിലെ മകൾ കമല സെൽവരാജ് സിനിമയ്ക്കും വിജയ ചാമുണ്ഡേശ്വരിക്കുമെതിരെ രംഗത്ത് വന്നു.
തന്റെ പിതാവിനെ മോശമായാണ് സിനിമയിൽ ചിത്രീകരിച്ചതെന്ന് കമല ആരോപിച്ചു. സാവിത്രിയെ മദ്യപിക്കാൻ ശീലിപ്പിക്കുന്നത് ജെവിനി ഗണേശനാണെന്ന സൂചന സിനിമ നൽകുന്നുണ്ട്. ഇതിനെതിരെയാണ് കമല സെൽവരാജ് സംസാരിച്ചത്. തന്റെ അച്ഛനെ വിവാഹം ചെയ്ത് വീട്ടിൽ നിന്നും വർഷങ്ങളോളും വീട്ടിൽ നിന്ന് അകറ്റി നിർത്തുകയാണ് സാവിത്രി ചെയ്തതെന്ന് കമല സെൽവരാജ് തുറന്നടിച്ചു.

സാവിത്രിക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. തമിഴും ഇംഗ്ലീഷും പഠിപ്പിച്ചതും കാറോടിക്കാൻ പഠിപ്പിച്ചതും കുതിര സവാരി പഠിപ്പിച്ചതുമെല്ലാം എന്റെ അച്ഛനാണ്. പക്ഷെ സിനിമയിൽ അച്ഛനെ മോശമായാണ് കാണിച്ചതെന്ന് ജെമിനി ഗണേശൻ വ്യക്തമാക്കി.
അച്ഛന് ഭാര്യയും മക്കളുമുണ്ടെന്ന് സാവിത്രിക്ക് അറിയാമായിരുന്നു. കുടുംബം തകർക്കാനാണ് സാവിത്രി ശ്രമിച്ചത്. പക്ഷെ കുടുംബം തകർന്നില്ല. അമ്മയെ വിട്ട് പോകാൻ അച്ഛന് കഴിയില്ലായിരുന്നെന്നും കമല സെൽവരാജ് പറഞ്ഞു. സാവിത്രിയുടെ മകൾ തങ്ങളോട് അനുവാദം ചോദിക്കാതെയാണ് സിനിമയെടുക്കാൻ സമ്മതം നൽകിയതെന്നും കമല സെൽവരാജ് തുറന്നടിച്ചു.
ഏറെക്കാലം ജെമിനി ഗണേശന്റെ ആദ്യ ഭാര്യയിലെ മക്കളും സാവിത്രിയുടെ മക്കളും തമ്മിൽ സിനിമയുടെ പേരിൽ അസ്വാരസ്യം വന്നു. എന്നാൽ അടുത്ത കാലത്ത് അകൽച്ച മാറിയെന്ന് വിജയ ചാമുണ്ഡേശ്വരി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. നടി രേഖയും ജെമിനി ഗണേശന്റെ മകളാണ്. പുഷപവല്ലി എന്ന നടിയിൽ ജെമിനി ഗണേശന് പിറന്ന മക്കളാണ് രേഖയും സഹോദരി രാധയും. എന്നാൽ പുഷ്പവല്ലിയെ ഭാര്യയായി ഏറെക്കാലം ജെമിനി ഗണേശൻ അംഗീകരിച്ചിരുന്നില്ല.


Click it and Unblock the Notifications











