ചിരിപ്പിക്കാനാണ് ബുദ്ധിമുട്ട്: നിവിന്‍ പോളി
അഭിനയിക്കാന്‍ ഏറ്റവും എളുപ്പമുള്ള കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ നിവിന്‍ പോളിക്ക് ചിലപ്പോള്‍ മറുപടികള്‍ ഏറെയുണ്ടാകും. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ... കോമഡി.
തമാശ അഭിനയിച്ച് ഫലിപ്പിക്കാനാണത്രെ നിവിന്‍ പോളിക്ക് ഏറ്റവും ബുദ്ധിമുട്ട്. ഇക്കാര്യം നിവിന്‍ മാത്രമല്ല, മറ്റ് പല പ്രമുഖരും മുമ്പേ പറഞ്ഞതാണ്.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിവന്‍ തമാശ അഭിനയിക്കാനുള്ള ബുദ്ധിമുട്ടിനെക്കിറിച്ച് പറഞ്ഞത്. എന്നാല്‍ തമാശ അഭിനയിച്ച് ഫലിപ്പിച്ചാല്‍ ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് നിവിന് ബോധ്യപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് നിവിന്‍ പോളിക്ക് ഇത്തരം വ്യത്യസ്തമായ ഒരു കാഥാപാത്രത്തെ നല്‍കിയത്.
ഒരു പക്ഷേ നിവന്‍ പോളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചുകഴിഞ്ഞു. ഞെട്ടണ്ട, മെഗാസ്റ്റാര്‍ മമ്മൂട്ടി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. മമ്മൂക്കയുടെ സ്വന്തം മകന്‍ ദുല്‍ഖര്‍ കൂടി അഭിനയിച്ച സിനിമയില്‍ നിവിന് അഭിനന്ദനം കിട്ടണമെങ്കില്‍ പ്രകടനം അത്രക്ക് മികച്ചത് തന്നെ ആകണ്ടേ...
മമ്മൂക്ക മാത്രമല്ല, ശുദ്ധഹാസ്യത്തിന്റെ അപ്പോസ്തലനായ സംവിധായകന്‍ സത്യന്‍ അന്തിക്കാടും നിവിന്‍ പോളിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവത്രെ. തമാശയുടെ കാര്യത്തില്‍ പഴയ ശ്രീനിവാസനൊപ്പം നില്‍ക്കുമെന്നാണ് നിവിന്‍ പോളിയെ കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം.
ആഷിക് അബുവും റീമ കല്ലിങ്ങലും ഉള്‍പ്പെടും നിവിന്‍ പോളിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചവരില്‍. ആഷിക്കും റീമയും ഫേസ്ബുക്കിലൂടെ ഈ അഭിനന്ദനം നേരത്തെ അറിയിച്ചതും ആയിരുന്നു.
എന്തായാലും നിവന്റെ കോമഡികള്‍ എല്ലാവര്‍ക്കും നന്നായി ബോധിച്ചുകഴിഞ്ഞു. ഇനി കോമഡിയിലാകുമോ നിവന്‍ പോളിയുടെ ഭാവി?


Click it and Unblock the Notifications