മഞ്ജു അതി സന്തോഷവതിയാണ്, സ്വപ്‌നം കണ്ടത് കൈയ്യില്‍ കിട്ടിയത് പോലെ, പ്രൈസ്റ്റ് പൂര്‍ത്തിയായി!!
മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയെങ്കിലും ചെയ്യണം എന്നത് മഞ്ജു വാര്യരുടെ സ്വപ്‌നമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മോഹന്‍ലാലിനൊപ്പം സിനിമകള്‍ അഭിനയിച്ചിരുന്നു, തിരിച്ചു വന്നപ്പോഴും തുടര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രങ്ങളിലെ നായികയായി മഞ്ജു എത്തി. ഒരു മമ്മൂട്ടി ചിത്രം തന്റെ സ്വപ്‌നമാണെന്നും നല്ലൊരു കഥയ്ക്കും അവസരത്തിനും വേണ്ടി കാത്തിരിയ്ക്കുകയാണെന്നും പല അവസരങ്ങളിലും ലേഡി സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കുകയും ചെയ്തു.
അങ്ങനെ ഒടുവിലാണ് പ്രൈസ്റ്റ് എന്ന ചിത്രം വന്നത്. ജിസി ജോയ് യുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായി ജോഫിന്‍ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രൈസ്റ്റ്. എന്നാല്‍ ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും കോവിഡ് ഭീഷണിയില്‍ ചിത്രീകരണം നിലച്ചു. സിനിമയുടെ ഭാവി എന്തെന്നറിയാത്ത അവസ്ഥയായിരുന്നു പിന്നീട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ സന്തോഷം പങ്കുവച്ചിരിയ്ക്കുകയാണ് മഞ്ജു വാര്യര്‍. സ്വപ്‌നം കണ്ടത് എന്തോ കൈയ്യില്‍ കിട്ടിയത് പോലെയാണ് മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിസും പോസ്റ്റും. ടീമിന് മൊത്തം നന്ദി പറഞ്ഞുകൊണ്ട് മഞ്ജു സോഷ്യല്‍ മീഡിയയിലെത്തി. സെല്‍ഫി ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു അവസാന ഘട്ട ഷൂട്ടിങ്.

മഞ്ജു വാര്യരെ കൂടാതെ നിഖില വിമലും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ അവസാന ഘട്ട ഷൂട്ടിങില്‍ ഭൂരിഭാഗവും ചിത്രീകരിക്കാനുള്ളത് നിഖില വിമല്‍ അഭിനയിക്കാനുള്ള ഭാഗങ്ങളായിരുന്നു. ലോക്ക് ഡൗണിന് മുന്‍പേ തന്നെ മമ്മൂട്ടി അഭിനയിക്കേണ്ട ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞിരുന്നു.
മമ്മൂട്ടിയുടെ നായികയായിട്ടല്ല മഞ്ജു ചിത്രത്തിലെത്തുന്നത്. ഒരു സമ്പൂര്‍ണ ഹൊറര്‍ ത്രില്ലറായ പ്രൈസ്റ്റില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത് റൊമാന്റിക് ട്രാക്കിലല്ല. ഇവരെ കൂടാതെ സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, മധുപാല്‍, ദിനേശ് പണിക്കര്‍, ശിവദാസ് കണ്ണൂര്‍, ടോണി ലുക്ക, അമയ മാത്യു തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.
Recommended Video
ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ദ പ്രൈസ്റ്റിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications