എവിടെയാണെങ്കിലും മോന്റെ കാര്യത്തിന് വരണം! ബിനീഷിന്റെ മധുരംവെപ്പില്‍ ഇമോഷണലായി അമ്മ പറഞ്ഞത്!
ബിനീഷ് ബാസ്റ്റിന്റെ മധുരംവെപ്പ് വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ സ്റ്റാര്‍ മാജിക്കിലെ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഉല്ലാസ് പന്തളവും, അനൂപ് ജോണും, ലക്ഷ്മി നക്ഷത്രയുമായിരുന്നു എന്‍ഗേജ്‌മെന്റ് റിസപക്ഷനില്‍ പങ്കെടുത്തത്. ഇവരോട് മാത്രമേ ഈ പരിപാടിക്ക് വരാന്‍ പറഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം കല്യാണത്തിന് വരും. ഫെബ്രുവരിയിലാണ് വിവാഹം, അന്ന് എല്ലാവരും വരുമെന്ന് അനൂപ് ജോണും പറഞ്ഞിരുന്നു. ടീം പറഞ്ഞത് പോലെ മധുരംവെപ്പ് ചടങ്ങിലേക്ക് പ്രിയപ്പെട്ടവരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ബിനീഷിനും താരയ്ക്കും ആശംസ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം സംസാരിച്ചിരുന്നു.
സ്റ്റാര്‍ മാജിക്കിലെ സഹതാരം ആലീസ് ക്രിസ്റ്റി ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.ഭയങ്കര സുന്ദരിയായാണ് ആലീസ് വന്നിട്ടുള്ളത്. എന്നത്തേക്കാളും സുന്ദരിയായി എന്നും ബിനീഷ് ആലീസിനോട് പറഞ്ഞിരുന്നു. നമ്മള്‍ സ്റ്റാര്‍ മാജിക്കിന്റെ ഫ്‌ളോറില്‍ കല്യാണം റിലേറ്റഡ് എന്ത് ചര്‍ച്ച വന്നാലും ടീമേ കല്യാണം കഴിക്കണ്ടേ എന്ന് ഞങ്ങളെല്ലാവരും ചോദിക്കാറുണ്ടായിരുന്നു. ടീമേ കല്യാണം കഴിക്കണ്ടേ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു. അവസാനം ഞങ്ങളെയെല്ലാം ഞെട്ടിപ്പിച്ച് കൊണ്ട് ഞങ്ങളുടെ സ്വന്തം ടീം വിവാഹിതനാവാന്‍ പോവുകയാണെന്നായിരുന്നു ആലീസ് ക്രിസ്റ്റി പറഞ്ഞത്. ജസീലയും ടീമിന്റെ മധുരംവെപ്പില്‍ പങ്കെടുത്തിരുന്നു.

സ്റ്റാര്‍ മാജിക്കിന്റെ ഭാഗമായി ഇവന്‍സൊക്കെ നടത്തുമ്പോള്‍ അവിടെ പോയി നിന്നാല്‍ മതി. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കാര്യം നടക്കുന്നത്. സമ്മതിക്കണം കേട്ടാ, പരിപാടിയൊക്കെ നടത്തുന്ന ആള്‍ക്കാരെ കാണുമ്പോള്‍. എന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ എല്ലാവരോടും നന്ദി പറയുന്നു. മധുരംവെപ്പ് ചടങ്ങിലേക്ക് ഒത്തിരിപേരെയൊന്നും വിളിച്ചിട്ടില്ല ഈ ഫംഗ്ഷനിലേക്ക്. അടുത്ത ദിവസമാണല്ലോ ചടങ്ങ്, അതിലേക്ക് എല്ലാവരും എത്തുമെന്നാണ് പ്രതീക്ഷ.
എന്റെ അമ്മച്ചി ഒരുപാട് വര്‍ഷമായിട്ട് ഈയൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയായിരുന്നു. പള്ളിമുറ്റത്ത് നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെ അമ്മച്ചിയാണെന്ന് തോന്നുന്നു ഏറ്റവും കൂടുതല്‍ കുര്‍ബാന കൂടിയിട്ടുള്ളത്. എന്റെയും ചേട്ടന്റെയും കല്യാണം നടക്കാന്‍ വേണ്ടിയാണ് അമ്മച്ചി കൂടുതലും പ്രാര്‍ത്ഥിച്ചിട്ടുള്ളത്. അത് ദൈവം കേട്ടു. വിജയ് സാര്‍ കാരണമാണ് ഞാന്‍ എന്തെങ്കിലും ആയിട്ടുള്ളത്. എന്റെ ജീവിതം മാറിയത് അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുള്ളത്. എന്റെ മകന്റെ ആവശ്യത്തിന് എവിടെയാണെങ്കിലും വിജയ് സാര്‍ വരണമെന്ന് പറഞ്ഞ് വികാരഭരിതയായും അമ്മ സംസാരിച്ചിരുന്നു.


Click it and Unblock the Notifications