തന്നെ കുറിച്ച് കഥയുണ്ടാക്കി! വേർപിരിയൽ ഞങ്ങൾ മൂന്ന് പേരുടേയും തീരുമാനം, ഡിവോഴ്സിനെ കുറിച്ച് നടി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി യമുന. ടെലിവിഷൻ രംഗത്ത് ചരിത്ര സൃഷ്ടിച്ച ഒരു പരമ്പരായായിരുന്നു ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത ജ്വാലയായി. ഈ പരമ്പര നടി യമുനയുടെ കരിയറിൽ വലിയ ബ്രേക്ക് നൽകുകയായിരുന്നു. ജ്വാലയായിക്ക് പിന്നാലെ മിനിസ്ക്രീനിൽ താരം സജീവമാകുകയായിരുന്നു. സ്വഭാവനടിയായും വില്ലത്തിയായും നടി ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിന്നിരുന്നു.
‌‌

സിനിമ രംഗത്ത് നിന്നാണ് യുമന മിനിസ്ക്രീനിലേയ്ക്ക് ചുവട് വെച്ചത് . നയികന്റെ സഹോദരിയായും മറ്റും പഴയ സിനിമകളിൽ താരം സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിത വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്. മോഹൻ ലാൽ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു

 ഡിവോഴ്സ്

സിനിമയിൽ സജീവമായതിനു പിന്നാലെ താരത്തിന്റെ വിവാഹ മോചനത്തിനെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥയെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തങ്ങൾ വേർ പിരിയാൻ തീരുമാനിച്ചത്. രണ്ട് പോരുടേയും കൂട്ടായ തീരുമാനമായിരുന്നു അത്. തുടർന്ന് തന്റെ മൂത്ത മകളോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അവളുടെ തീരുമാനമാണ് അച്ഛനും അമ്മയും ഇനി ഒരുമിച്ച് നിൽക്കണ്ട. എന്നത്.

 രണ്ടാം  വിവാഹം


എന്നാൽ പലരും എന്നെ കുറിച്ച് കഥയുണ്ടാക്കി. തനിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും വീണ്ടും കല്യാണം കഴിക്കാൻ പോകുന്നു എന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതൊക്കെ വ്യാജമാണ്. രണ്ട് പെൺകുട്ടികളേയും കൊണ്ടുള്ള ഒറ്റയ്ക്കുള്ള ജീവിതമാണ്. അവരാണ് ഇപ്പോഴത്തെ എന്റെ ലോകം. ഒരു റിലേഷൻ വന്നാലോ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്താലോ താൻ അത് എല്ലാവരോടും തുറന്നു പറയും. ഒരിക്കലും അത് മറച്ചു വെയ്ക്കില്ലെന്നും നടി കൂട്ടിച്ചേർത്തു.

  സിനിമയിൽ നിന്ന്  വിട്ടു നിന്നു

ആറ് വർഷത്തോളം അഭിനയ രംഗത്ത് നിന്ന് താൻ മാറി നിൽക്കുകയായിരുന്നു. ആ ഇടവേളയിൽ പല നല്ല അവസരങ്ങളും നഷ്ടപ്പെട്ടു. ഇപ്പോൾ സിനിമയിൽ പൂർണ്ണമായും ശ്രദ്ധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ സീരിയൽ ചെയ്യുന്നില്ല. എന്നാൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിരിയലിൽ അഭിനയിക്കുമെന്നും യമുന പറയുന്നു. 2016 മുതൽ ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. 2019 ൽ നിയമപരമായി വേർപിരിഞ്ഞു. സംവിധായകൻ എസ്.പി മഹോഷാണ് യുമനയുടെ മുൻ ഭർത്താവ്. ആമി, ആഷ്മി എന്നിവരാണ് മക്കൾ. മൂത്തയാൾ 9 ക്ലാസിലും രണ്ടാമത്തെയാൾ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.

വിമർശനങ്ങൾ


രണ്ട് പെൺകുട്ടികളേയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനത്തിലേയ്ക്ക് പോയപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ശരിയക്കും മൂത്ത മകളുടെ തീരുമാനമായിരുന്നു ഡിവോഴ്സ്. രണ്ടും പേരും ഇനിയും ഒന്നിച്ച് മുന്നോട്ട് പോയാൽ നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷം ലഭിക്കില്ല, അതുകൊണ്ട് അച്ഛനും അമ്മയും ഒന്നിച്ചു നിൽക്കണ്ട എന്ന അവൾ പറയുകയും ചെയ്തു. ഇട്ടിമാണിയിൽ ഹണി റോസിന്റെ അമ്മയായിട്ടാണ് യമുന എത്തുന്നത്. സ്ക്രീൻ പ്രസൻസുള്ള കഥാപാത്രമായിരുന്നു അത്.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X