ഇട്ടിമാണി 30 ദിവസത്തിലേക്ക്, പോസ്റ്റര്‍ കൊടുത്തപ്പോള്‍ കെപിഎസ്‌സി ലളിത പറഞ്ഞതിങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജിബി-ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഇട്ടിമാണി റിലീസിനെത്തി മുപ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായി പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കെപിഎസ്‌സി ലളിതയ്ക്കും ഈ പോസ്റ്റര്‍ അയച്ച് കൊടുത്തിരുന്നു. ശേഷം നടി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജിബിയും ജോജുവും. സോഷ്യല്‍ മീഡിയ പേജിലൂടെ കെപിഎസ്സി ലളിതയുടെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടും സംവിധായകന്മാരെഴുതിയ കുറിപ്പ് തരഗമാവുകയാണ്.

kapac-lalitha

വൈറലായ കുറിപ്പ്

നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റര്‍ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നല്‍കിയ വാക്കുകള്‍ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു. ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകള്‍ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാര്‍ക്കുമായി ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നു. എന്നാണ് സംവിധായകന്മാര്‍ പറയുന്നത്.

ജിബു, ജോര്‍ജ്, എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം മോഹന്‍ലാലെന്ന അഭിനയ പ്രതിഭയോട് അഭിനയിച്ചിട്ട് ഇതുവരെ എങ്ങനെ ഒരു പോസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ല. അതിന് അവസരം തന്ന നിങ്ങളോടുള്ള കടപ്പാട് എന്റെ മരണം വരെ കാണും. നമുക്ക് കഴിവു മാത്രം ദൈവം തന്നാല്‍ പോര അത് ഉപയോഗിക്കാനുള്ള മനസുള്ളവരെയും ഇങ്ങോട്ട് അയക്കണം. എന്നുമായിരുന്നു കെപിഎസി ലളിത പറഞ്ഞിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X