twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്റെ കലയാണ് സിനിമ എന്ന് അടിവരയിട്ടു, ന്യൂജന്‍ സംവിധായകര്‍ കണ്ട് പഠിക്കണം...

    By Jince K Benny
    |

    മലയാള സിനിമയുടെ യൗവന ദശയില്‍ സംവിധായകന്റെ കുപ്പായമിട്ട വ്യക്തിയാണ് ഐവി ശശി. മലയാള സിനിമയ്ക്ക് പൗരുഷമുള്ള ഒട്ടേറെ കഥാപാത്രങ്ങളേയും അത് അവതരിപ്പിക്കാന്‍ കഴിവുള്ള നടന്മാരേയും അദ്ദേഹം സമ്മാനിച്ചു. അന്നത്തെ കാലത്തെ ന്യൂജനറേഷന്‍ സംവിധായകനായിരുന്നു ഐവി ശശി.

    മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍! മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍!

    പിറന്നാള്‍ ദിനത്തില്‍ പ്രഭാസിന്റെ മനസറിഞ്ഞ് അനുഷ്‌കയുടെ പിറന്നാള്‍ സമ്മാനം!പിറന്നാള്‍ ദിനത്തില്‍ പ്രഭാസിന്റെ മനസറിഞ്ഞ് അനുഷ്‌കയുടെ പിറന്നാള്‍ സമ്മാനം!

    സിനിമയുടെ സമസ്ത മേഖലകളേക്കുറിച്ചുമുള്ള അറിവുകള്‍ ഒരു സംവിധായകന് അനിവാര്യമാണ്. ഇന്നത്തെ പല സൗകര്യങ്ങളും അന്ന് ലഭ്യമല്ലായിരുന്നു. എന്നിട്ടും സിനിമ സംവിധായകന്റ കലയാണ് എന്ന വാദത്തിന് സ്വന്തം ശൈലികൊണ്ട് ഐവി ശശി അടിവരയിട്ടു. പുത്തന്‍ തലമുറ സിനിമാക്കാര്‍ മാതൃകയാക്കേണ്ട സംവിധായകനാണ് ഐവി ശശി.

    എല്ലാ മേഖലകളിലും അറിവ്

    എല്ലാ മേഖലകളിലും അറിവ്

    ഒരു സംവിധയകന്‍ എന്നാല്‍ സിനിമയുടെ സമസ്ത മേഖലകളേക്കുറിച്ചും അറിവുണ്ടായിരിക്കണം എന്നാണ് പറയുന്നത്. എന്നാല്‍ പുതുതലമുറയിലെ പല സംവിധായകര്‍ക്കും സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്ക് അപ്പുറത്തേക്ക് പല കാര്യങ്ങളും അജ്ഞാതമാണ്.

    ഐവി ശശി മാതൃക

    ഐവി ശശി മാതൃക

    കലാസംവിധായകനായിട്ടായിരുന്നു ഐവി ശശിയുടെ സിനിമ പ്രവേശം. പിന്നീട് സംവിധായകനായപ്പോഴും അദ്ദേഹത്തിന് മേക്കപ്പ്, ക്യാമറ എന്നിവയേക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു. ക്യാമറാമാനൊപ്പം ക്യാമറ എടുത്ത് ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

    ഇന്നസെന്റിന് മേക്കപ്പ്

    ഇന്നസെന്റിന് മേക്കപ്പ്

    ഐവി ശശി എന്ന കലാസംവിധായകനേക്കുറിച്ച് സിനിമ ലോകത്തിന് അറിയാം. ഒരു സിനിമയുടെ ചിത്രീകരണ സമയത്ത് ഇന്നസെന്റിനെ മേക്കപ്പ് ചെയ്തതും ഐവി ശശി ആയിരുന്നു. ഇയാള്‍ക്ക് ഈ പണിയും അറിയാമോ എന്ന് ഇന്നസെന്റ് അന്ന് ആശ്ചര്യപ്പെട്ടിരുന്നു.

    മോണിറ്റര്‍ ഇല്ല

    മോണിറ്റര്‍ ഇല്ല

    ഇന്ന് ഒരു സംവിധായകന് ക്യാമറാമാന്‍ വയ്ക്കുന്ന ഫ്രെയിം കൃത്യമായി മോണിറ്ററില്‍ കാണാം. ഷൂട്ട് ചെയ്ത ഷോട്ടകള്‍ ഒരിക്കലൂടെ കാണാം. അങ്ങനെ നിരവധി സാധ്യതകളുണ്ട്. എന്നാല്‍ അന്നത്തെ കാലത്ത് മോണിറ്റര്‍ സൗകര്യമോ വീണ്ടും കാണാനുള്ള സാഹചര്യമോ ഇല്ലായിരുന്നു. ആ കാലത്തായിരുന്നു ഐവി ശശി ക്യാമറകൊണ്ട് കാവ്യം എഴുതിയത്.

    12 സിനിമകള്‍

    12 സിനിമകള്‍

    ഒരു വര്‍ഷം പരമാവധി രണ്ട് സിനിമകളാണ് ഇന്ന് ഒരു സംവിധായകന്‍ പുറത്തിറക്കുന്നത്. പലപ്പോഴും സിനിമകള്‍ക്കിടയിലെ അകലം ഒരു വര്‍ഷത്തില്‍ അധികമാകാറുണ്ട്. എന്നാല്‍ 1977 പന്ത്രണ്ട് സിനിമകളാണ് ഐവി ശശിയുടെ സംവിധാനത്തില്‍ തിയറ്ററിലെത്തിയത്.

    മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍

    മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍

    ഐവി ശശി ചിത്രങ്ങളെല്ലാം തന്നെ അക്കാലത്തെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായിരുന്നു. അതാതു കാലങ്ങളിലെ സൂപ്പര്‍ സ്റ്റാറുകളെ എല്ലാം ഐവി ശശി തന്റെ സിനിമകളിലെത്തിച്ചു. മമ്മൂട്ടി-മോഹന്‍ലാല്‍ ആദ്യമായി ഒന്നിച്ച അഹിംസ മുതല്‍, രജനികാന്ത്-കമല്‍ഹാസന്‍, രജനികാന്ത്-ചിരഞ്ജീവി, ജയന്‍-സുകുമാരന്‍ അങ്ങനെ നിരവധി.

    English summary
    IV Sasi is a good teacher for new age Director.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X