»   » മോഹന്‍ലാലും മമ്മൂട്ടിയും കൂടുതല്‍ ഒരുമിച്ചത് ശശിയേട്ടന്‍റെ സിനിമകളില്‍.. ദൈവത്തിന് തെറ്റിയതാവണം!

മോഹന്‍ലാലും മമ്മൂട്ടിയും കൂടുതല്‍ ഒരുമിച്ചത് ശശിയേട്ടന്‍റെ സിനിമകളില്‍.. ദൈവത്തിന് തെറ്റിയതാവണം!

Posted By:
Subscribe to Filmibeat Malayalam
മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഐ വി ശശി ചിത്രങ്ങള്‍ | filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായിരുന്നു ഐവി ശശിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് സിനിമാലോകം. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. കുടുംബ പശ്ചാത്തലത്തിലായും ആക്ഷന്‍ ചിത്രങ്ങളിലായാലും അഗ്രഗണ്യനായിരുന്നു അദ്ദേഹം.

എെവി ശശിയുടെ കഴുതക്കുട്ടി വിളിക്കായി കാത്തിരുന്ന മമ്മൂട്ടി.. അങ്ങനെ വിളിപ്പിച്ചതിന് പിന്നിലെ കാരണം?

കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!

സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!

ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏകദേശം 51 ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കരിയറില്‍ നടനെന്ന സ്ഥാന ലഭിക്കുന്നതിന് കാരണക്കാരനായ സംവിധായകന്‍ കൂടിയായിരുന്നു ഐവി ശശി. തങ്ങളെ താരമാക്കി മാറ്റിയ സംവിധായകന്റെ അപ്രതീക്ഷിത വിയോഗം ഇരുവരെയും സങ്കടപ്പെടുത്തിയിട്ടുണ്ട്.

അഭിനയ കുലപതികളുടെ അഭിനയത്തെ പരമാവധി ചൂഷണം ചെയ്തു

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ അഭിനയത്തെ പരമാവധി ചൂഷണം ചെയ്ത സംവിധായകന്‍ കൂടിയാണ് ഐവി ശശി. ഇവരുടെ കരിയറിലെ തുടക്ക കാലത്ത് നിരവധി ചിത്രങ്ങളില്‍ അഭിനയിപ്പിച്ചത് കൂടാതെ ഒരുമിപ്പിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ തവണ ഒരുമിപ്പിച്ചതിന്റെ ക്രെഡിറ്റ്

വ്യത്യസ്തമായ അഭിനയ ശൈലി പിന്തുടരുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. കൂടുതല്‍ തവണ ഇവരെ ഒരുമിപ്പിക്കാനുള്ള ഭാഗ്യം ഐവി ശശിക്ക് ലഭിച്ചിട്ടുണ്ട്.

14 ലധികം ചിത്രങ്ങളില്‍

അതിരാത്രം, അഹിംസ, ആള്‍ക്കൂട്ടത്തില്‍ തനിയെ, സിന്ദൂരസന്ധ്യക്ക് മൗനം, ഇനിയെങ്കിലും , ലക്ഷണരേഖ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വാര്‍ത്ത, കരിമ്പിന്‍പൂവിനക്കരെ, അടിമകള്‍ ഉടമകള്‍ തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ഒരുമിച്ചത്.

പ്രിയപ്പെട്ട സാറിന് പ്രണാമം

താനടക്കമുള്ള നടന്‍മാരെയും കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക് എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിട്ടുള്ളത്.

പ്രിയപ്പെട്ടവന്റ വിയോഗം തളര്‍ത്തുന്നു

മുഹമ്മദ് കുട്ടിയെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സംവിധായകന്‍ കൂടിയാണ് ഐവി ശശി. പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നുവെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.

നേരത്തെ വിളിക്കേണ്ടവരുടെ കൂട്ടത്തില്‍

നേരത്തെ വിളിക്കേണ്ടവരുടെ കൂട്ടത്തില്‍ ഐവി ശശിയുടെ പേര് തെറ്റിയെഴുതിയതാവാമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രേക്ഷക ലോകവും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

English summary
IV Sasi's movies with Mohanlal and Mammootty together.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam