ചാക്കോച്ചന്‍റേയും പ്രിയയുടേയും എല്ലാമെല്ലാമായ ഇസ! ഇസഹാക്കിന്റെ മാമോദീസ വീഡിയോ വൈറലാവുന്നു! കാണൂ!

ഏപ്രില്‍ 17നായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. വിവാഹം കഴിഞ്ഞ് 14 വര്‍ഷം കാത്തിരുന്ന് കിട്ടിയ മകനെക്കുറിച്ച് വാചാലനായി താരമെത്തിയിരുന്നു. കുഞ്ഞതിഥിയുടെ ചിത്രവും പങ്കുവെച്ചിരുന്നു. ജൂണ്‍ 30നായിരുന്നു താരപുത്രന്റെ മാമോദീസ ചടങ്ങുകള്‍ നടത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കുഞ്ഞ് ഇസയെ കാണാനായി എത്തിയിരുന്നു. മകനുള്ള സ്‌നേഹ സന്ദേശങ്ങളടങ്ങിയ വസ്ത്രമായിരുന്നു പ്രിയ ധരിച്ചത്. ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മകന് ചുറ്റുമാണെന്നും അവനെ കളിപ്പിക്കുന്നതാണ് ഇഷ്ടപ്പെട്ട പരിപാടിയെന്നുമൊക്കെ പ്രിയ പറഞ്ഞിരുന്നു. ഇസയുടെ മാമോദീസ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചന്‍ ഇപ്പോള്‍.

തലയില്‍ വെള്ളം വീണപ്പോഴും കൈകളുയര്‍ത്തി പുഞ്ചിരിക്കുകയായിരുന്നു ഇസ. തൂവെള്ള വസ്ത്രത്തിലായിരുന്നു ഇസഹാക്ക്. അതിഥികളായെത്തിയവരെല്ലാം ഇസയെ ഓമനിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപ് കാവ്യ മാധവന്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ജയസൂര്യ, പൂര്‍ണ്ണിമ, ഗീതുമോഹന്‍ദാസ് തുടങ്ങി നിരവധി പേരാണ് കുഞ്ഞതിഥിയെ കാണാനായി എത്തിയത്.

kunchako boban

മകന്‍ ജനിച്ചുവെന്ന് വ്യക്തമാക്കി ചാക്കോച്ചനെത്തിയതിന് പിന്നാലെ അദ്ദേഹം മകന് നല്‍കുന്ന പേരെന്തായിരിക്കുമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മഴവില്‍ മനോരമ അവാര്‍ഡ് വേദിയില്‍ വെച്ച് യേശുദാസും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ഇതോടെയാണ് ആരാധകര്‍ ആശങ്കയിലായത്. ആ പേര് നല്‍കല്ലേയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ഇസഹാക്കെന്നാണ് പേരെന്നും ഇസയെന്നാണ് വിളിക്കുന്നതെന്നും താരം വ്യക്തമാക്കിയത്. ഇസയുടെ മാമോദീസ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X