വീട്ടിലാകമാനം നിരങ്ങി നടപ്പാണ്, സംസാരിക്കാൻ തുടങ്ങി, മകന്റെ വിശേഷം പങ്കുവെച്ച് ചാക്കോച്ചൻ
താരങ്ങളുടെ കുടുംബ വിശേഷങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. കുഞ്ഞുങ്ങളുടെ വിശേഷമാറിയാനാണ് ആരാധകർ കൂടുതൽ താൽപര്യം കാണിക്കുന്നതും. നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് സിനിമലോകവും പ്രേക്ഷകരും വൻ ആഘോഷമാക്കുകയായിരുന്നു. ചാക്കോച്ചന്റേയും കുടുംബത്തിന്റേയും സന്തോഷത്തിൽ പ്രേക്ഷകരും ഒന്നടങ്കം പങ്കുചേർന്നത്. 14 വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ചാക്കോച്ചൻ - പ്രിയ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്.

പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെടുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് കുഞ്ഞ് ഇസയുടെ വിശേഷങ്ങളാണ്. ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസയുടെ ജനനം തങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചുവെന്നാണ് താരം പറയുന്നത്. രാത്രിൽ രണ്ടര മണിക്കൂർ ഇടവിട്ട് അവൻ ഉണരും. പിന്നെ അവന് ഭക്ഷണം കൊടുത്ത് ഉറക്കി വരുമ്പോഴു തങ്ങളുടെ ഉറക്കം താറുമാറാകും. എന്നാൽ അതൊരു സന്തോഷകരമായ കാര്യമാണ്. എല്ലാത്തിനുമുപരി ഈ സന്തോഷത്തിനു വേണ്ടിയാണ് ഞങ്ങൾ ഇത്രയും വർഷം കാത്തിരുന്നതെന്നു ചാക്കോച്ചൻ പറയുന്നു.

ഇസ വന്നതിനു ശേഷം ജീവിതത്തിലുണ്ടായ ഭാഗ്യത്തെ കുറിച്ചും ചാക്കോച്ചൻ വെളിപ്പെടുത്തി. ഇസയുടെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ പറഞ്ഞു. പോയ വർഷം ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു താരത്തിന്റേതായി റിലീസിനെത്തിയത്. മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇസ തന്നെ പോലെ മര്യാദക്കാരനാണെന്നും ചാക്കോച്ചൻ അഭിമുഖത്തിൽ പറയുന്നുണ്ട്. മുമ്പൊരിക്കൽ പ്രിയയും മകൻ ചാക്കോച്ചനെ പോലെയാണെന്ന് പറഞ്ഞിരുന്നു. ഇസ തനിയെ ഇരിക്കാൻ തുടങ്ങി. വീട്ടിലാകമാനം നിരങ്ങി നടപ്പാണ് കക്ഷി. വർത്തമാനം പറയാൻ തുടങ്ങിയില്ലെങ്കിലും ഒരോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കാൻ തുടങ്ങി — ഇങ്ങനെയൊക്കെയാണ് ഇസയുടെ പുതിയ വിശേഷങ്ങളെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.

സാധാരണ ഒരാളുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അത് ഞാനും ഭാര്യയു കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെയുളള എല്ലാവരും അത് നല്ല രീതിയിൽ ആസ്വദിക്കുന്നുമുണ്ട്. അവന്റ വളർച്ചയുടെ ഓരോ ഘട്ടവും ചെറിയ ചെറിയ കുറുമ്പുകളും തങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് സന്തോഷകരമായ മറ്റങ്ങളെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications