മകൾ വന്നതോടെ ജീവിതം മാറി, ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ടൊവിനോ തോമസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. വില്ലൻ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച, താരം വളരെ കുറച്ചു സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. സിനിമാ നടൻ എന്നതിലുപരി തന്റെ വക്തിത്വത്തെ കൊണ്ടും അദ്ദേഹം ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. പ്രളയകാലത്ത് താരം ചെയ്ത പ്രവർത്തങ്ങൾ എല്ലാം തന്നെ താരത്തിന് പ്രശംസ നേടി കൊടുത്തിരുന്നു. ഇത് സർക്കാർ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ടൊവിനോ തോമസ്. ആരാധകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരം തന്റെ എല്ലാം വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഇന്ന് ടൊവിനോയുടെ ജീവിത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ്. താരത്തിന്റെ ആദ്യത്തെ കൺമണിയായ ഇസയുടെ പിറന്നാളാണിന്ന്. മകൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് താരം രംഗത്തെത്തിയിട്ടുണ്ട്. രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മകൾക്ക് പിറന്നാൾ ആശംസ നേർന്നത്. കുഞ്ഞായിരിക്കുമ്പോഴുള്ള ഇസയുടേ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് ടൊവിനോ കൊളോഷ് രൂപത്തിൽ പങ്കുവെച്ചിരിക്കുന്നത്.
ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും, അഞ്ചു വർഷങ്ങൾക്കിപ്പുറം അച്ഛൻ എന്ന വേഷം തന്നെ അത്ഭുദപെടുത്തുന്നു എന്നും അടികുറിപ്പായി കുറിച്ചു കൊണ്ടാണ് മകൾക്ക് അഞ്ചാം പിറന്നാൾ ആശംസിച്ചിരിക്കുന്നത്. ടൊവിനോയുടെ പിറന്നാൾ ആശംസയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരങ്ങളായ വിനയ് ഫോർട്ട്,അനുശ്രീ ,നേഹ അയ്യർ,കൈലാസ് മേനോൻ,രമേശ് പിഷാരടി തുടങ്ങിയവർ ഇസയക്ക് പിറന്നാൾ ആശംസ നേർന്ന് എത്തിയിട്ടുണ്ട്.
സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഈയിടെ ആണ് ഇസക്ക് ഒരു കുഞ്ഞനിയനാണ്. ഈ വിശേഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരുന്നു . തന്റേയും ലിൻഡയുടേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ അന്ന് കുറിച്ചത് . ലോക്ഡൗൺ കാലഘട്ടത്തിൽ താരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തിനോടോപ്പമാണ് ചിലവിട്ടത്. ഈ സമയത്ത് തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു . അച്ഛനോടൊപ്പമുള്ള ജിം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


Click it and Unblock the Notifications











