ദിലീപ് ഒരു അത്‌ലറ്റാണോ? ആ ചിത്രം കണ്ടതിന് ശേഷം അഞ്ജു ബോബി ജോർജ് ചോദിച്ചു

സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങി.യ ദിലീപ് ചിത്രമായിരുന്നു സ്പീഡ് ട്രാക്ക്. 2007 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദിലീപിനെ കൂടാതെ , മധു വാര്യർ, സലീം കുമാർ, ഗജാല , ജഗതി ശ്രീകുമാർ, റിയാസ് ഖാൻ എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ സ്പോർട്സ് സ്കൂളിൽ പഠിക്കാൻ എത്തിയ അർജുൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്.

speed-dileep

ഇപ്പോഴിത സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന്റെ സംവിധായകൻ എസ്.എൽ പുരം ജയസൂര്യ ദിലീപിന കുറിച്ച് പറഞ്ഞ വാക്കുകളാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്പീഡ് ട്രാക്ക് സിനിമയേയും ദിലീപിനെ കുറിച്ച് പരാമർശിച്ചത്. ഈ ചിത്രം കണ്ട് ഇന്ത്യയുടെ ലോങ് ജംപ് ചാമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് കാണുവാൻ ഇടയായി. തുടർന്ന് ഒരു പരിചയവുമില്ലാത്ത എന്നെ അവർ ഫോൺ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്ന് സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ദിലീപിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തിനെ കുറിച്ചും അ‍ഞ്ജു വാചാലയാവുകയായിരുന്നു. സത്യത്തിൽ ദിലീപ് ഒരു അത്ലറ്റിക് ആണോ എന്ന് അഞ്ജു തന്നോട് ചോദിച്ചുവെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സ്പീഡ് ട്രാക്കിൽ മികച്ച പ്രകടനമാണ് ദിലീപ് കാഴ്ച വെച്ചത്.

2007 ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്കിന് ശേഷം ദിലീപ്- എസ്.എൽ പുരം ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ജാക്ക് ഡാനിയൽ. 2019 ൽ പുറത്തു വന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദിലീപിനോടൊപ്പം തെന്നിന്ത്യൻ താരം അർജുൻ സർജയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. .അഞ്ജു കുര്യനായിരുന്നു ചിത്രത്തിലെ നായിക...

സൈജു കുറുപ്പ്, ഇന്നസെന്റ്,സുരേഷ് കൃഷ്ണ,സാദിഖ്,ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ മുൻനിര താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. സ്പീഡ് ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. വന്ദേ മാതരം എന്ന ചിത്രത്തിന് ശേഷം തമിഴ് നടൻ അർജുൻ മലയാളത്തിൽ ഒരു പ്രധാ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X