ഉണ്ടയുടെ ലൊക്കേഷനില്‍ ഗ്രിഗറിക്ക് പിറന്നാളാഘോഷം! കേക്ക് നല്‍കിയത് മമ്മൂട്ടി! ചിത്രങ്ങള്‍ വൈറല്‍!

എബിസിഡിയില്‍ ദുല്‍ഖര്‍ സല്‍മാന്റെ സന്തതസഹചാരിയായ കോരയെ അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകര്‍ മറക്കില്ല. മലയാളം അധികം അറിയാത്ത ദുല്‍ഖറിനെ അബദ്ധങ്ങളില്‍ കൊണ്ടുചാടിക്കുന്ന കോരയെന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സലാല മൊബൈല്‍സ്, 100 ഡേയ്്‌സ് ഓഫപ് ലവ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ജേക്കബ് ഗ്രിഗറിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വയനാട്ടില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്.

സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി , അര്‍ജുന്‍ അശോകന്‍തുടങ്ങി യുവതാരനിരയിലെ നിരവധി പേരാണ് മമ്മൂട്ടിക്കൊപ്പം ഉണ്ടയില്‍ അണിനിരക്കുന്നത്. മമ്മൂട്ടി വീണ്ടും പോലീസ് വേഷവുമായാണ് എത്തുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണിയായാണ് അദ്ദേഹമെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയത്. മമ്മൂട്ടിയോടും കുടുംബത്തോടും അടുത്ത സൗഹൃദമാണ് ജേക്കബ് ഗ്രിഗറിക്ക്. മറിയത്തിന്റെ ബേബി അങ്കിളിന് പിറന്നാളാശംസയെന്നായിരുന്നു താരപുത്രന്‍ കുറിച്ചത്. മറിയവും ഗ്രിഗറിയും ദുല്‍ഖറും ഒരുമിച്ചുള്ള ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

ഉണ്ടയുടെ സെറ്റിലെ പിറന്നാളാഘോഷം

ഉണ്ടയുടെ സെറ്റിലെ പിറന്നാളാഘോഷം

അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പേരിലെ വ്യത്യസ്തത മാത്രമല്ല അവതരണത്തിലും പ്രമേയത്തിലുമൊക്കെ പ്രത്യേകതകളുമായാണ് ഈ സിനിമയെത്തുന്നത്. ജേക്കബ് ഗ്രിഗറിയുടെ പിറന്നാളാഘോഷം ഈ സെറ്റില്‍ വെച്ചായിരുന്നു. മമ്മൂട്ടിയില്‍ നിന്നും കേക്ക് സ്വീകരിക്കുന്ന ഗ്രിഗറിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്.

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. ദുല്‍ഖറുമായി മാത്രമല്ല മെഗാസ്റ്റാറുമായും ബന്ധമുണ്ട് ഗ്രിഗറിക്ക്. തന്റെ കുടുംബത്തിലെ തന്നെ ഒരാളായാണ് കോരയെ കാണുന്നതെന്ന് നേരത്തെ ദുല്‍ഖര്‍ കുറിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തിലെത്തുന്ന താരത്തിന്റെ ിത്തവണത്തെ പിറന്നാളിനും പ്രത്യേകതകളേറെയാണ്. മെഗാസ്റ്റാറിനൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. വയനാട്ടില്‍ വെച്ചായിരുന്നു ആഘോഷം. കോമഡി ആക്ഷന്‍ എന്റര്‍ടൈനറായെത്തുന്ന സിനിമയുടെ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

വീണ്ടും പോലീസ് വേഷം

വീണ്ടും പോലീസ് വേഷം

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മമ്മൂട്ടിയില്‍ പോലീസ് വേഷവും ഭദ്രമാണ്. അബ്രഹാമിന്‍രെ സന്തതികള്‍ക്ക് ശേഷം വീണ്ടും മെഗാസ്റ്റാര്‍ കാക്കിയുമായി എത്തുകയാണ്. മമ്മൂട്ടിയുടെ മാസ്സ് പെര്‍ഫോമന്‍സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു റിലീസായെത്തുന്ന മധുരരാജയില്‍ വേറിട്ട ഗെറ്റപ്പുമായാണ് താരമെത്തുന്നത്. അതിന് പിന്നാലെയായാണ് ഉണ്ടയിലേക്ക് താരമെത്തിയത്. ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

വയനാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഛത്തീസ്ഗഢിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങള്‍ക്ക് പുറമേ ഛത്തീസ്ഗഢില്‍ വെച്ചും സിനിമ ചിത്രീകരിക്കുന്നുണ്ടെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 20 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വര്‍ഷം പകുതിയോടെ സിനിമ തിയേറ്ററുകളിലേക്കെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുല്‍ഖറിന്റെ ആശംസ

ദുല്‍ഖറിന്റെ ആശംസ

ഗ്രിഗറിക്ക് പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. മറിയത്തിന്റെ പ്രിയപ്പെട്ട ബേബി അങ്കിളിന് പിറന്നാളാശംസയെന്നായിരുന്നു താരപുത്രന്‍ കുറിച്ചത്. മറിയവും ഗ്രിഗറിയും ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

പോസ്റ്റ് കാണാം

ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X