കൂട്ടച്ചിരിയുമൊക്കെയായി ഫസ്റ്റ് ഹാഫ്, പിന്നെ ട്വിസ്റ്റ്, ദിലീപിന്റെ കേശുവിനെ കുറിച്ച് ജാഫർ ഇടുക്കി
കുട്ടികളും കുടുംബപ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റുന്ന താരമാണ് ദിലീപ്. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും നടൻ പ്രിയങ്കരനാണ്. എല്ലാ വിഭാഗം ഓഡിയൻസിനേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ദിലീപ് ചിത്രങ്ങൾ എത്താറുള്ളത്. മീശമാധവൻ, സിഐഡി മൂസ, പാണ്ടിപ്പട, കൊച്ചിരാജാവ് എന്നിങ്ങനെ പഴയ നിരവധി ദിലീപ് ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ താരം സ്വന്തം കഠിന പ്രയത്നം കൊണ്ടാണ് ഇന്നു കാണുന്ന നിലയിൽ എത്തിയത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. മേരാ നാം ഷാജിയ്ക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദിലീപ്- നാദിർഷ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

2019 ൽ പുറത്ത് ഇറങ്ങിയ മൈ സാന്റയ്ക്ക് ശേഷം പുറത്ത് വരുന്ന ദിലീപ് ചിത്രമാണിത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടന്റെ സിനിമ എത്തുന്നത്. അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കേശുവിനായി കാത്തിരിക്കുന്നത്. ഒരു ഫൺ ആന്റ് ഫാമിലി ചിത്രമായിരിക്കുമെന്നാണ് സിനിമയുടെ ട്രെയിലറും മറ്റും നൽകുന്ന സൂചന. മലയാളി പ്രേക്ഷകർക്ക് മിനിമം ഗ്യാരന്റി നൽകി കൊണ്ടാണ് നാദിർഷ ചിത്രങ്ങൾ എത്തുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയെ കുറിച്ച് ജാഫർ ഇടുക്കി പറഞ്ഞ വാക്കുകളാണ്. ദിലീപ് ഓൺലൈൻ ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടനും എത്തുന്നുണ്ട്. ചിരിയുടെ ഒരു വലിയ ആഘോഷമാണ് ഈ സിനിമ എന്നാണ് നടൻ പറയുന്നത്. 'ചെറിയ ചിരിയും വലിയ ചിരിയും കൂട്ടച്ചിരിയുമൊക്കെയായി ഒരു ഫസ്റ്റ് ഹാഫ് അങ്ങ് പോകും... പിന്നെ ഒരു ട്വിസ്റ്റ് മറിയും... പിന്നെയും കോമഡിയാ... ഇതൊരു വേറെ തലം പടമാ' എന്നാണ് അദ്ദേഹം പറയുന്നത്.

മണിയൻപിള്ള രാജുവുമായുളള ഒരു അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് വാചാലനായത്. '' ഇതൊരു കോമഡി പടമായി ഫീൽ ചെയ്യുന്നുണ്ട്. സിനിമ എങ്ങനെയുണ്ടെന്നുള്ള മണിയൻ പിള്ളയുടെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.'' താൻ മാറി നിന്ന് ചിരിച്ചിട്ടുണ്ട്. ചിത്രത്തിൽ താൻ മൂത്ത അളിയനായിട്ടാണ് എത്തുന്നത്. ഉർവശി ചേച്ചിയാണ് കെട്ട്യോൾ. ഉർവശി ചേച്ചി ഭാര്യ എന്ന് പറയുമ്പോൾ തന്നെ അതിൽ ഒരു ഹ്യൂമർ ഉണ്ട്. ഷാജോണും കോട്ടയം നാസീറുമാണ് താഴെയുള്ളത്. അവരുടെ ഭാര്യമാരുമുണ്ട്. സീമ ജി നായരാണ് തന്റെ ജോഡി. പ്രിയങ്കയാണ് ഷാജോണിന്റെ ഭാര്യയായി എത്തുന്നത്. സ്വാസികയാണ് നസീറിന്റെ പെയർ. ഞങ്ങൾ കൂടി ചെയ്യുന്നത് കണ്ടിട്ട് എനിക്ക് തന്നെ ചിരു വന്നു പോയി. പിന്നീട് പോയി മാറി നിന്ന് ചിരിച്ചിട്ടുണ്ട്. അതൊരു പ്ലസ് ആയിട്ടാണ് തോന്നുന്നതെന്നും ജാഫർ ഇടുക്കി പറയുന്നു.

ലോക്ക് ഡൗൺകാലത്ത് മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ വളരെ സന്തോഷമുണ്ട്. എന്നാൽ നാദിർഷ ഇക്കയുടെ ഈ പടത്തൽ ഞാൻ മാറി നിന്നു ചിരിച്ചു എന്ന് പറഞ്ഞാൽ മതി. സിനിമ തുടങ്ങി കഴിഞ്ഞാൽ ചിരിയാണ്. ഈ സിനിമ കണ്ടിട്ട് ചിരിക്കാത്തവരായിട്ട് ആരും കാണില്ലെന്നാണ് തനിക്ക് തോന്നുന്നത്. 'ചെറിയ ചിരിയും വലിയ ചിരിയും കൂട്ടച്ചിരിയുമൊക്കെയായി ഒരു ഫസ്റ്റ് ഹാഫ് അങ്ങ് പോകും... പിന്നെ ഒരു ട്വിസ്റ്റ് മറിയും... പിന്നെയും കോമഡിയാ... ഇതൊരു വേറെ തലം പടമാണെന്നാണ് ജാഫർ ഇടുക്കി പറയുന്നത്. നടന്റെ വീഡിയോ സോഷ്യൽ മീഡിയയയിൽ വൈറലായിട്ടുണ്ട്.
Recommended Video

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു . മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ദിലീപ്, ഉർവശി എന്നിവർക്കൊപ്പംസിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്നര്‍ ആയിരിക്കും ചിത്രമെമന്നാണ് പുറത്ത് വന്ന ട്രെയിലർ നൽകുന്ന സൂചന. ഡിസംബർ 31 ന് ഹോട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications