കലാഭവന്‍ മണി അവര്‍ക്ക് എത്ര പൈസ കൊടുത്തെന്ന് അറിയില്ല; ഒരുമിച്ച് കെട്ടിപ്പിടിച്ചുറങ്ങിയവരാണെന്ന് ജാഫർ ഇടുക്കി

നടൻ കലാഭവൻ മണിയുടെ വേർപാട് ഇന്നും മലയാളികളുടെ മനസിലുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തൊരു വൈകുന്നേരമാണ് മണിയുടെ വിയോഗ വാർത്ത പുറത്ത് വരുന്നത്. ഇതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളും ദുരൂഹതകളും ഇന്നും അവസാനിക്കാതെ കിടക്കുകയാണ്. മണിയുടെ മരണത്തിൽ സുഹൃത്തുക്കളായി കൂടെയുണ്ടായിരുന്നവർക്ക് വലിയ വിമർശനം ലഭിച്ചിരുന്നു.

അതിലൊരാൾ നടൻ ജാഫർ ഇടുക്കിയാണ്. എന്നാൽ കലാഭവൻ മണിയുടെ കൂടെ ഒരുമിച്ച് യാത്ര ചെയ്തും കെട്ടിപ്പിടിച്ച് ഉറങ്ങിയും ശീലിച്ചവരാണ് താനടക്കമുള്ളവരെന്ന് പറയുകയാണ് താരമിപ്പോൾ, സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലൂടെ മണിയെ കുറിച്ച് സംസാരിക്കുകയായിരുന്നു ജാഫർ.

 കലാഭവന്‍ മണിയ്‌ക്കൊപ്പം യാത്ര പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ജാഫര്‍ ഇടുക്കി പറഞ്ഞിരു

കലാഭവന്‍ മണിയ്‌ക്കൊപ്പം തൃശൂരിലേക്ക് യാത്ര പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ജാഫര്‍ ഇടുക്കി പറഞ്ഞിരുന്നു. ഞങ്ങളുടെ വാഹനത്തിന് മുന്‍പിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചു. വണ്ടി വരുന്നത് കണ്ട് ഒരമ്മച്ചി ബാലന്‍സ് തെറ്റി വീണതാണ്. അവരുടെ കൈയ്യിലൊരു പ്ലാസ്റ്റിക് കവറുണ്ട്. അതിന്റെയുള്ളില്‍ നിന്നും എക്‌സ്‌റേ ഷീറ്റും കുറേ സാധനങ്ങളും തെറിച്ച് പോയി. അവരത് പെറുക്കി എടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

അമ്മച്ചീയെന്നും വിളിച്ച് അടുത്ത് ചെന്ന് സാധനങ്ങളൊക്കെ പെറുക്കി കൊടുത്തു

വാഹനത്തിനുള്ളിലിരുന്ന മണി അവിടെ പ്രശ്‌നമെന്താണെന്ന് തിരക്കി. എന്താണവിടെ, ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോന്ന് ചെന്ന് നോക്കാന്‍ പറഞ്ഞു. മാനേജര്‍ പുറത്തേക്ക് നോക്കിയിട്ട് കാര്യമായിട്ടൊന്നുമില്ലെന്ന് പറഞ്ഞു. ഉടനെ മണി 'അയ്യോ എക്‌സ്‌റേ ഫിലിമൊക്കെ റോഡില്‍ കിടക്കുന്നല്ലോ' എന്നും പറഞ്ഞ് ചാടിയിറങ്ങി. അമ്മച്ചീയെന്നും വിളിച്ച് അടുത്ത് ചെന്ന് സാധനങ്ങളൊക്കെ പെറുക്കി കൊടുത്തു.

 എത്ര പൈസയാണ് മണി അവരുടെ ചികിത്സയ്ക്കായി കൊടുത്തതെന്ന് എനിക്ക് അറിയില്ല

മണിയെ പെട്ടെന്ന് ആ അമ്മച്ചിയ്ക്ക് മനസിലായില്ല. അവരുടെ മനസാകെ കലങ്ങിയിരിക്കുകയാണ്. നിലത്ത് വീണതൊക്കെ തപ്പിപ്പെറുക്കുന്നതിനിടയില്‍ അമ്മച്ചി അവരുടെ വിഷമം പറഞ്ഞു. 'മോനെ, എന്റെ മോള്‍ കാന്‍സറായിട്ട് കിടക്കുവാ. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് വരികയാണെങ്കില്‍ ചികിത്സാസഹായം തരാമെന്ന് ഫൊറോന പള്ളിയിലെ അച്ഛന്‍ പറഞ്ഞിരുന്നു. അതിന് വേണ്ടി പോവുകയാണെന്ന് പറഞ്ഞു.

എന്നാല്‍ നിലത്ത് നിന്നും എല്ലാം വാരി കൊടുത്തതിന് ശേഷം ഇനിയെങ്ങും പോവണ്ട, ഞാന്‍ സഹായിക്കാമെന്ന് മണി പറഞ്ഞു. അങ്ങനെ അവരെ മണിയങ്ങ് ഏറ്റെടുത്തു. എത്ര പൈസയാണ് മണി അവരുടെ ചികിത്സയ്ക്കായി കൊടുത്തതെന്ന് എനിക്ക് പോലുമറിയില്ലെന്ന് ജാഫര്‍ ഇടുക്കി പറയുന്നു.

മരിക്കുന്നതിന്റെ തലേന്ന് മണിയെ കണ്ടിരുന്നു. അന്നെന്റെ കവിളില്‍ ഒരു കടിയും തന്ന് വിട്ടതാണ്

മരിക്കുന്നതിന്റെ തലേന്ന് വരെ മണിയെ കണ്ടിരുന്നു. അന്നെന്റെ കവിളില്‍ ഒരു കടിയും തന്ന് വിട്ടതാണ്. എവിടെ ചെന്നാലും കുറച്ച് പേരെ മണി മുറിയില്‍ കയറ്റി താമസിപ്പിക്കും. ഞങ്ങളെ ബെഡില്‍ കിടത്തി അയാള് നിലത്ത് കിടക്കും. നിങ്ങള് കിടക്കെന്ന് പറയും. മാത്രമല്ല കലാഭവന്‍ മണിയെക്കുറഇച്ച് അറിയാത്ത, അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത ഒരുപാട് നടന്മാരും മിമിക്രിക്കാരും മരണശേഷം അഭിപ്രായം പറയുന്നത് കണ്ടിരുന്നു. 'ഞങ്ങളും മണിച്ചേട്ടനും ഭയങ്കരമായിരുന്നു' എന്നൊക്കെയാണ് അവര്‍ പറഞ്ഞത്.

മണിയുടെ ഊണിനും ഉറക്കത്തിലും സാധാരണക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു

മണിയുടെ വീടോ പാഡിയോ ഒന്നും ഇവര്‍ കണ്ടിട്ടില്ല. മണിയെ അടുപ്പിക്കാത്ത ചില സംവിധായകര്‍ കൂടിയുണ്ട്. എന്നാല്‍ മണി മരിച്ച് കഴിഞ്ഞപ്പോള്‍ അവരൊക്കെ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് അതായിരുന്നു ഇതായിരുന്നു എന്നൊക്കെ പറഞ്ഞതായി ജാഫര്‍ പറയുന്നു.

മണിയുടെ ഊണിനും ഉറക്കത്തിലും സാധാരണക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങളെ പോലെയുള്ളവര്‍ക്കേ അദ്ദേഹത്തെ അറിയു. ഒന്നിച്ച് യാത്ര ചെയ്തും ഒരു മുറിയില്‍ കെട്ടിപ്പിടിച്ചുറങ്ങിയും കഴിഞ്ഞവരാണ് ഞങ്ങളെന്നും താരം കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X