twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയറ്ററില്‍ പോയി സിനിമ കാണാറില്ല; അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി

    |

    തിയറ്ററില്‍ പോയി സിനിമ കാണാത്ത നടനുണ്ടോ എന്ന് ചോദിച്ചാല്‍ ജാഫര്‍ ഇടുക്കി പറയും താനുണ്ടെന്ന്. വര്‍ഷങ്ങളായി അഭിനയ ലോകത്ത് സജീവമാണെങ്കിലും സിനിമ കാണാന്‍ താന്‍ തിയറ്ററില്‍ പോവാറില്ലെന്നാണ് നടനിപ്പോള്‍ പറയുന്നത്. കുടുംബം എന്ന മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അതിനുള്ള കാരണമെന്താണെന്ന് കൂടി താരം പറയുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ ഇടുക്കിക്കാരനായ ജാഫര്‍ ഇന്ന് അറിയപ്പെടുന്ന നടനാണെങ്കിലും അതിന് മുന്‍പത്തെ കാലം ജീവിച്ചത് എങ്ങനെയാണെന്ന് അധികമാര്‍ക്കും അറിയില്ല.

    സിംപിൾ സ്റ്റൈലിൽ പൂജ ഹെഡ്ഹെ, ക്യൂട്ട് ലുക്കിലുള്ള നടിയുടെ ഫോട്ടോസ്

    പതിനാറ് വര്‍ഷം കൊണ്ട് 150 ഓളം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഇപ്പോള്‍ ചുഴല്‍ എന്ന സിനിമയിലൂടെ ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ മലയാളത്തിലേക്ക് കൊണ്ട് വന്നതിന്റെ സന്തോഷത്തിലാണ്. ഓട്ടോ ഓടിച്ചും പ്ലംബിങ് വര്‍ക്കുകള്‍ ചെയ്തിരുന്ന കാലത്തെ കുറിച്ചുമൊക്കെ പുതിയ അഭിമുഖത്തില്‍ ജാഫര്‍ പങ്കുവെക്കുകയാണിപ്പോള്‍.

     തിയറ്ററില്‍ പോയി സിനിമ കാണാത്തതിന് കാരണം

    'തിയറ്ററില്‍ പോയി സിനിമ കാണാറില്ല. പത്ത് പതിനാറ് കൊല്ലമായി കാണും തിയറ്ററില്‍ പോയിട്ട്. അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിയ്ക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയറ്ററില്‍ സിനിമയ്ക്ക് പോകുമായിരുന്നു. വിവാഹമൊക്കെ കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. എന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ്.

     ഷൂട്ടിങ്ങിന് ശേഷം നേരെ വീട്ടിലേക്ക് പോരും

    ഷൂട്ടിങ്ങിനിടെ അവധി കിട്ടിയാല്‍ ജാഫര്‍ തൊടുപുഴ ഉടുമ്പന്നൂരിലെ വീട്ടിലെത്തും. അവിടെ ഭാര്യ സിമിയ്ക്കും മക്കളായ അല്‍ഫിയയ്ക്കും മുഹമ്മദ് അന്‍സാഫിനും മുന്നില്‍ ഉത്തരവാദിത്തമുള്ള ഗൃഹനാഥനാണ്. വീട്ടിലെ കൃഷിയിടത്ത് മണ്ണിനെയറിഞ്ഞ തനി ഇടുക്കിക്കാരന്‍ കര്‍ഷനാകും. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ അവരില്‍ ഒരാളായ ജാഫര്‍ക്കയും. സിനിമയില്‍ എത്തിയിട്ട് പതിനാറ് വര്‍ഷം കഴിയുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ദാരിദ്ര്യവും ദുരിതവും ഒക്കെ കുറച്ച് ഒതുങ്ങി എന്നേയുള്ളു. സിനിമയില്‍ നിന്ന് മിമിക്രിയില്‍ നിന്നും കിട്ടിയതൊക്കെ കൂട്ടിവെച്ച് ഒരു വീട് വെച്ചു. പിന്നെ മോളെ വിവാഹം ചെയ്ത് അയച്ചു. ഒരു വണ്ടി വാങ്ങി കൃഷിയ്ക്കായി പതിനഞ്ച് സെന്റ് സ്ഥലം വാങ്ങി.

     മരത്തിന്റെ ചുവട്ടില്‍ നിന്നും കാരവനിലേക്ക്

    താന്‍ പത്താം വയസില്‍ തുടങ്ങിയതാണ് ഈ പണിയെന്നാണ് ജാഫര്‍ പറയുന്നത്. ഇതുവരെയും ഞാന്‍ മാറിയിട്ടില്ലെന്നാണ് എന്റെ വിശ്വാസം. പഴയതിനെക്കാളും സൗകര്യങ്ങളൊക്കെ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു. അതിന് അനുസരിച്ച് നമ്മള്‍ മാറണമെന്നില്ലല്ലോന്ന് താരം ചോദിക്കുന്നു. പണ്ട് മരത്തിന്റെ ചുവട്ടില്‍ കസേര ഇട്ടിരുന്നവനാണ് ഇന്ന് കാരവനില്‍ ഇരിക്കുന്നതെന്ന് ചിലര്‍ പറഞ്ഞേക്കാം. അവര്‍ തരുന്ന സൗകര്യം ഉപയോഗിക്കുന്നു എന്നേയുള്ളു. കാരവന്‍ ഇല്ലെങ്കില്‍ മരത്തിന്റെ ചുവട്ടിലാണെങ്കിലും ഇരിക്കും.

    Recommended Video

    ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam
     കരിയറിന്റെ തുടക്കം ഇങ്ങനെയായിരുന്നു

    പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കുറച്ച് പണിയൊക്കെ പഠിച്ച് വീടിനടുത്തുള്ള ഒരു കടയെടുത്ത് റേഡിയോയും, ടിവി നന്നാക്കലും തുടങ്ങി. ഇലക്ട്രീഷന്‍, പ്ലംബര്‍ എന്നിങ്ങനെയുള്ള ജോലി ചെയ്ത കാലമുണ്ടായിരുന്നു. കടയില്‍ മുന്നിലൂടെ ഓട്ടോയും ഓടിക്കും. ഇതിനിടയില്‍ കുറച്ച് മിമിക്രി കൂടി കാണിക്കാറുണ്ട്. കലാഭവന്‍ റഹ്മാന്റെ ജോക്‌സ് ഇന്ത്യ എന്ന പ്രൊഫഷണല്‍ ട്രൂപ്പിലേക്ക് കയറിയതോടെയാണ് യാത്ര തുടങ്ങുന്നത്. അവിടുന്ന അബിയുടെ സാഗര്‍ ട്രൂപ്പിലും പിന്നീട് കലാഭവനിലും എത്തി. എട്ട് സുന്ദരികളും ഞാനും എന്ന സീരിയലില്‍ അഭിനയിച്ചു.ശേഷം ആദ്യ സിനിമയിലേക്കുള്ള അവസരവും തന്നെ തേടി എത്തിയെന്ന് ജാഫര്‍ പറയുന്നു.

    കല്യാണം കഴിക്കുമ്പോൾ അവൾക്ക് 22 വയസ്; നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു, ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർകല്യാണം കഴിക്കുമ്പോൾ അവൾക്ക് 22 വയസ്; നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു, ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർ

    English summary
    Jaffar Idukki Opens Up About Why He Is Not Watch Movies In Theatre
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X