'ലിജോ ലൊക്കേഷനിൽ പച്ചക്ക് പറയും... പണിയെടുക്ക് വർത്തമാനം നാളെയെന്ന്... സെറ്റ് സൈലന്റാകും'; ജാഫർ ഇടുക്കി!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നല്ല അവസരങ്ങൾ കിട്ടിയിട്ടുള്ള നടനും മിമിക്രി കലാകാരനുമെല്ലാമാണ് ജാഫർ ഇടുക്കി. ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ള സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ജാഫർ ഇടുക്കിക്ക് സാധിച്ചു. തുടക്കത്തിൽ ജാഫർ ഇടുക്കി കോമഡി കഥാപാത്രങ്ങളാണ് ചെയ്തിരുന്നത് എന്നാലിപ്പോൾ സ്വഭാവ നടനായിട്ട് തിളങ്ങാനുള്ള കഥാപാത്രങ്ങളാണ് ജാഫർ ഇടുക്കിക്ക് ഏറെയും ലഭിച്ചിരിക്കുന്നത്.

അമ്പത്തിരണ്ടുകാരനായ താരത്തിന്റെ ശ്രദ്ധേയ സിനിമകൾ ബിഗ് ബി, വെറുതെ ഒരു ഭാര്യ, മഹേഷിൻ്റെ പ്രതികാരം, നായാട്ട്, കൂമൻ, ചുരുളി എന്നിവയാണ്. ഒരു സിനിമാക്കാരൻ ആവാൻ ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ലെന്നാണ് ഒരിക്കൽ ജാഫർ ഇടുക്കി അഭിമുഖത്തിൽ പറഞ്ഞത്. സ്വന്തം നാടായ ഇടുക്കിയും അവിടുത്തെ ഭാഷയുമാണ് ഈ മേഖലയിലെത്താൻ ജാഫറിനെ ഏറെ സഹായിച്ചിട്ടുള്ളത്.

Jaffer Idukki, Lijo Jose Pellissery

സിനിമയിലെത്തുന്നതിന് മുമ്പ് ഓട്ടോ ഓടിച്ചും പ്ലമ്പിം​ങ്, വയറിങ് പണികൾ ചെയ്തുമാണ് ജാഫർ വരുമാന മാർ​ഗം കണ്ടെത്തയിരുന്നത്. ഇപ്പോഴിതാ സൈന സൗത്തിന് നൽ‌കിയ അഭിമുഖത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് ജാഫർ ഇടുക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലും ചുരുളിയിലും ഭാ​ഗമായതിന്റെ അനുഭവ സമ്പത്ത് വെച്ചാണ് ജാഫർ ഇടുക്കി സംസാരിച്ചത്. ലിജോ സെറ്റിലേക്ക് വരുമ്പോൾ തന്നെ സെറ്റ് സൈലന്റാകുമെന്നും അല്ലെങ്കിൽ പണിയെടുക്ക് വർത്തമാനം നാളെയെന്ന് ലിജോ പച്ചക്ക് പറയുമെന്നുമാണ് ജാഫർ ഇടുക്കി പറയുന്നത്. 'ലിജോ സാറിന്റെ ലൊക്കേഷനിൽ അദ്ദേഹം വന്ന് കഴിയുമ്പോൾ സെറ്റ് സൈലന്റാകും.'

'പണിയെടുക്ക് വർത്തമാനം നാളെയെന്ന് ലിജോ പച്ചക്ക് പറഞ്ഞ് കളയും. ലാലേട്ടനൊക്കെ സെറ്റിൽ വന്നാൽ എല്ലാവരെയും ഒന്ന് വിഷ് ചെയ്യും പിന്നെ അകത്ത് പോയി മേക്കപ്പിടും അദ്ദേഹത്തിന്റെ ജോലി ചെയ്യും കാര്യങ്ങളൊക്കെ കണ്ട് കേട്ട് പോകും. അവരൊക്കെ സിപിംൾ മനുഷ്യരാണ്. അവരൊക്കെ ഇതിനകത്ത് കടന്ന് എല്ലാം പഠിച്ചിട്ട് വന്നവരല്ലേ അതുകൊണ്ട് അവർക്കൊക്കെ അറിയാം എങ്ങനെയാ നടക്കേണ്ടത് എന്നൊക്കെ.'

'ഒരു ചെറിയ മൂവ്മെന്റ് പോലും വളരെ ശ്ര​ദ്ധിച്ചെ അവരൊക്കെ ചെയ്യു. അല്ലെങ്കിൽ പത്ത് നാൽപ്പത് കൊല്ലത്തോളം ഇൻഡസ്ട്രിയിൽ നിൽക്കുമോ. അതുപോലെ ആര് സംസാരിച്ചാലും അവര് കഴിഞ്ഞിട്ടല്ലേ ബാക്കി സംസാരം. അതൊരു ദൈവാനു​ഗ്രഹം അല്ലേ അവരുടെ. അതുകൊണ്ട് തന്നെ അവർ വരുന്നത് കാണുമ്പോൾ സെറ്റ് തന്നെ സൈലന്റായി പോകും.'

Jaffer Idukki, Lijo Jose Pellissery

'സൈലൻസ് പറയേണ്ട ആവശ്യം പോലും ആ സമയത്ത് സെറ്റിൽ വരില്ലെന്നാണ്', ജാഫർ ഇടുക്കി പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്കുശേഷം തിയേറ്ററിൽ എത്താൻ പോകുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണ് മലൈക്കോട്ടൈ വാലിബൻ.

ആദ്യമായി മോഹൻലാൽ ലിജോയുടെ സിനിമയിൽ നായകനാകുന്നവെന്ന പ്രത്യകത കൊണ്ടും പ്രഖ്യാപനം മുതൽ മലൈക്കോട്ടൈ വാലിബൻ വാർത്തകളിൽ ഇടം നേടുന്നുണ്ട്. ഇതുവരെ കാണാത്തൊരു മോഹൻലാലിനെയും അദ്ദേഹത്തിന്റെ പ്രകടനത്തിനും സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് മലൈക്കോട്ടൈ വാലിബനായി ആരാധകർ കാത്തിരിക്കുന്നത്.

സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനും പാട്ടുകൾക്കും പോസ്റ്ററുകൾക്കും ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം വൻതാരനിരയാണ് അണിനിരക്കുന്നത്. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X