twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പതിനാറ് വര്‍ഷമായി തിയേറ്ററില്‍ പോയി സിനിമ കാണാറില്ല'; കാരണം പറഞ്ഞ് ജാഫര്‍ ഇടുക്കി

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജാഫര്‍ ഇടുക്കി. 2005 മുതല്‍ സിനിമയില്‍ സജീവമണെങ്കിലും അടുത്ത കാലത്താണ് നല്ല വേഷങ്ങള്‍ ലഭിക്കുന്നത്. ഇപ്പോള്‍ പുറത്ത് ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും നടനുണ്ട്.ഓടി നടന്ന് സിനിമയില്‍ അഭിനയിക്കുകയാണെങ്കിലും നടന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. ടിവിയില്‍ വരുന്ന ചിത്രങ്ങള്‍ മാത്രമാണ് കാണാറുളളത്.

    Jaffer iudukki

    ഇപ്പോഴിത തിയേറ്ററില്‍ പോയി സിനിമ കാണാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഇനി പുറത്ത് വരുന്ന തന്‌റെ ഹെവന്‍ ചിത്രം തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കുമെന്നും കാരണ പങ്കുവെച്ച് കൊണ്ട് നടന്‍ പറഞ്ഞു.

    ഒരു പെണ്‍കുട്ടിയെ പുരുഷന്റെ എച്ചിലെന്ന് പറഞ്ഞപ്പോള്‍ ആരും കരഞ്ഞില്ല, റിയാസിനോട് ആരാധകന്‍ഒരു പെണ്‍കുട്ടിയെ പുരുഷന്റെ എച്ചിലെന്ന് പറഞ്ഞപ്പോള്‍ ആരും കരഞ്ഞില്ല, റിയാസിനോട് ആരാധകന്‍

    ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍ ഇങ്ങനെ...'പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല. 'ഹെവന്‍' കാണാന്‍ പരിശ്രമിക്കും. ഹെവന്റെ റിലീസിന് അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ഉണ്ട്. അതുകൊണ്ട് ഉറപ്പ് പറയാന്‍ പറ്റില്ല. കാണാന്‍ ശ്രമിക്കും'.

    'ഞങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ചായിരുന്നു പണ്ട് സിനിമ കണ്ടിരുന്നത്. ഞാന്‍, ജേഷ്ഠന്‍, എന്റെ ഒരു പെങ്ങളൂട്ടി. അവള്‍ 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ല. ഇടക്ക് ഒരു മൂന്ന് സിനിമകള്‍ കണ്ടു. അവിടെയും ഇവിടെയും ഒക്കെയായി. അതു വലിച്ച് കേറ്റിക്കൊണ്ടുപോയി. വേറൊരു പ്രശ്‌നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണും' റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.

    ഒരു പെണ്‍കുട്ടിയെ പുരുഷന്റെ എച്ചിലെന്ന് പറഞ്ഞപ്പോള്‍ ആരും കരഞ്ഞില്ല, റിയാസിനോട് ആരാധകന്‍ഒരു പെണ്‍കുട്ടിയെ പുരുഷന്റെ എച്ചിലെന്ന് പറഞ്ഞപ്പോള്‍ ആരും കരഞ്ഞില്ല, റിയാസിനോട് ആരാധകന്‍

    സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹെവന്‍'. സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭമുള്ളതാണ്. ജൂണ്‍ 17 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പി എസ് സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപ്പള്ളിയാണ്.

    ആരാണ് ഈ സ്ത്രീയ്ക്ക് തോന്നിവാസം പറയാനുള്ള ലൈസന്‍സ് കൊടുത്തത്, വിമര്‍ശനവുമായി ദിയ സനആരാണ് ഈ സ്ത്രീയ്ക്ക് തോന്നിവാസം പറയാനുള്ള ലൈസന്‍സ് കൊടുത്തത്, വിമര്‍ശനവുമായി ദിയ സന

    Recommended Video

    Maniയുമായുള്ള ബന്ധം Jaffer Idukki വെളിപ്പെടുത്തുന്നു | Exclusive Interview | Filmibeat Malayalam

    ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്, ആശാ അരവിന്ദ്,രശ്മി ബോബന്‍,അഭിജ ശിവകല,ശ്രീജ,മീര നായര്‍,മഞ്ജു പത്രോസ്,ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റ താരങ്ങള്‍. കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,രമ ശ്രീകുമാര്‍,കെ കൃഷ്ണന്‍,ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന.

    Read more about: jaffer idukki
    English summary
    Jaffer Idukki Opens Up About he not Wach Movie In Theater
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X