കരയാൻ പോലുമായില്ല, മണിയുടെ അടുത്ത ആൾക്കാരുടെ നോട്ടം...; മരണത്തിന് കാരണം: ജാഫർ ഇടുക്കി
നടൻ കലാഭവൻ മണിയുടെ മരണ ശേഷം കേരളത്തിലുണ്ടായ വിവാദങ്ങൾ ചെറുതല്ല. 2012 ലാണ് കലാഭവൻ മണി മരിച്ചത്. മരണ കാരണം സംബന്ധിച്ച് അന്ന് അഭ്യൂഹങ്ങൾ വന്നു. തലേദിവസം ജാഫർ ഇടുക്കി അടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പം നടൻ മദ്യപിച്ചിരുന്നു. മരണ കാരണം മദ്യത്തിൽ വിഷം കലർത്തിയതാണെന്ന ആരോപണം വന്നതോടെയാണ് ജാഫർ ഇടുക്കിയെ ഉൾപ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാൽ പിന്നീട് മരണത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തി.
ഇപ്പോഴിതാ അന്ന് നേരിട്ട ആരോപണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജാഫർ ഇടുക്കി. കാൻ ചാനൽ മീഡിയയിൽ സംസാരിക്കവെയാണ് പരാമർശം. സമയക്കേട് വരുമ്പോൾ നമ്മളേറ്റെടുത്തെ പറ്റൂ. മരിച്ചത് മഹാനടനാണ്. തലേദിവസം ഞങ്ങളവിടെ ചെന്നതാണ്. ചേട്ടനും അനിയും പെങ്ങൾമാരും മക്കളുമെല്ലാമുണ്ട്. അവർക്ക് എന്താണ് പറ്റിയത്, ആരാണ് ഇവിടെ വന്നതെന്ന് അറിയേണ്ടേ. ആ ചോദ്യമേ അവർ ചോദിച്ചുള്ളൂ.

മണി മരിച്ചപ്പോൾ കരയാൻ സമ്മതിച്ചിട്ടില്ല. അവിടുന്നും ഇവിടെ നിന്നുമുള്ള ആക്രമണങ്ങളും കാര്യങ്ങളും. പുള്ളിയുടെ അടുത്തവരുടെ നമ്മളെന്തോ ചെയ്തത് പോലുള്ള നോട്ടവും. അപ്പോൾ വല്ലാതെയാകും. ഒരു മനുഷ്യന്റെ മുഖത്ത് നോക്കി നീ ഭ്രാന്തനാണെന്ന് കുറേ ദിവസം പറഞ്ഞാൽ അവന് ഭ്രാന്ത് പിടിച്ച് പോകും. ആ വേദന മനസിൽ കിടക്കുന്നത് നല്ലതാണെന്നും ജാഫർ ഇടുക്കി പറഞ്ഞു.
ദെെവം അദ്ദേഹത്തിന് കൊടുത്ത അസുഖം മൂലം അദ്ദേഹം മരണപ്പെട്ടു. ആശുപത്രിയിൽ ട്രീറ്റ് ചെയ്താൽ തീരാവുന്ന പ്രശ്നമായിരുന്നു. പുള്ളിക്ക് ആശുപത്രിയിൽ പോകുന്നത് ഇഷ്ടമായിരുന്നില്ല. സൂചി കുത്തിക്കില്ല. ടാബ്ലെറ്റ് കഴിക്കില്ല. മറ്റുള്ളവർക്ക് അസുഖം വരുമ്പോൾ അദ്ദേഹം കാശ് മുടക്കി ചികിത്സിച്ചത് പോലെ പുള്ളിയും ചികിത്സിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ കണ്ടേനെ എന്നാണ് തന്റെ വിശ്വാസമെന്നും ജാഫർ ഇടുക്കി പറഞ്ഞു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉണ്ണിരാജൻ ഐപിഎസ് മണിയുടെ മരണത്തിന് അമിത മദ്യപാനമാണ് കാരണമെന്ന് തുറന്ന് പറഞ്ഞിരുന്നു. ഡയബറ്റിക് പേഷ്യന്റായിരുന്നു മണി. ടാബ്ലെറ്റ് കഴിച്ചാൽ അതിന്റെ കൂടെ മദ്യം കഴിക്കാൻ പറ്റില്ല. ന്റെ അസുഖം മണി അവഗണിച്ചു എന്നാണ് മനസിലായത്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്. അഞ്ചാം തിയതിയാണ് ആശുപത്രിയിലാകുന്നത്. നാലാം തിയതി മണി കുടിച്ചത് 12 കുപ്പിയോളം ബിയറാണെന്നും ഇദ്ദേഹം തുറന്ന് പറഞ്ഞു. മദ്യപാനവും സുഹൃദ്വലയങ്ങളുമാണ് മണിയുടെ ജീവിതത്തെയും കരിയറിനെയും ബാധിച്ചതെന്നന് നേരത്തെ നിരവധി സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











