പാട്ട് എനിക്ക് എന്റര്‍ടെയ്ന്‍മെന്റാണ്! അല്ലാതെ ക്ലാസിക്കല്‍ മ്യൂസിക് മത്സരമല്ല: ജഗദീഷ്
ബിഗ് സ്‌ക്രീനിലെന്ന പോലെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിനില്‍ക്കുന്ന താരമാണ് ജഗദീഷ്. ഹാസ്യ കഥാപാത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങിയ സമയത്തായിരുന്നു നടന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും എത്തിയിരുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് പലപ്പോഴും ജഗദീഷിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാവാറുണ്ട്. കലയെ ഏറെ ഇഷ്ടപ്പെടുന്ന നടന്റെ പാട്ടുകളും തമാശകളും പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട്.
ജഗദീഷിന്റെ പാട്ടോട്ടു കൂടിയാണ് കോമഡി സ്റ്റാര്‍സ് പലപ്പോഴും ആരംഭിക്കാറുളളത്. ഹിന്ദിയും മലയാളവും തമിഴും ഉള്‍പ്പെടെ പല ഭാഷകളിലെയും പാട്ടുകള്‍ ജഗദീഷ് പാടാറുണ്ട്. ജഗദീഷിന്റെ പാട്ടുകള്‍ക്ക് പലപ്പോഴും ട്രോള്‍പൂരം തന്നെയാണ് ലഭിക്കാറുളളത്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കു നേരെയുളള ട്രോളുകള്‍ക്കെതിരെ ജഗദീഷ് സംസാരിച്ചിരുന്നു, ഇതൊന്നും കണ്ട് പാട്ട് നിര്‍ത്താന്‍ താന്‍ ഒരുക്കമല്ലെന്നാണ് അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞത്.
{photo-feature}


Click it and Unblock the Notifications











