ജ​ഗദീഷിന്റെ ഹീറോയിനായി, ഉർവശി താഴോട്ട് പോയി എന്നൊക്കെ ഇൻഡസ്ട്രിയിൽ സംസാരമായി, അവർ മൈന്റ് ചെയ്തില്ല; ജ​ഗദീഷ്

ഫീൽഡ് ഔട്ട് ആയിപ്പോയിയെന്ന് കരുതിയ ഇടത്ത് നിന്ന് വമ്പൻ തിരിച്ച് വരവ് നടത്തിയ നടനാണ് ജ​ഗദീഷ്. ഇന്ന് അദ്ദേഹത്തെ മനസിൽ കണ്ടാണ് സംവധായകർ പല കഥാപാത്രങ്ങളും എഴുതി തയ്യാറാക്കുന്നത്. തൊണ്ണൂറുകളിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പിടിച്ച് നിന്ന് നായകനായി നിരവധി സിനിമകൾ വിജയിപ്പിച്ച ചരിത്രവും ജ​ഗ​​ദീഷിന് പറയാനുണ്ട്. നായകനായി അഭിനയിച്ചിരുന്ന കാലത്ത് പലപ്പോഴും നടന് ഹീറോയിനായി എത്തിയിട്ടുള്ളത് നടി ഉർവശിയാണ്.‍

അന്ന് വലിയ താരമൂല്യമുള്ള നായക നടനല്ലായിരുന്നിട്ട് കൂടിയും തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുമ്പോഴും മടി കൂടാതെ തന്റെ ഹീറോയിൻ വേഷങ്ങൾ ചെയ്യാൻ ഉർവശി തയ്യാറായിരുന്നുവെന്ന് ജ​ഗദീഷ് തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഇന്റസ്ട്രിയിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള അഭിനേത്രിയാണ് ഉർവശിയെന്നും ജ​ഗദീഷ് പറഞ്ഞു.

Jagadish Actress Urvashi

വർ‌ഷങ്ങൾക്ക് മുമ്പ് ജെബി ജം​ഗ്ഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഉർവശിയുമായുള്ള സൗഹൃദത്തെ കുറിച്ച് ജ​ഗദീഷ് വാചാലനായത്. എനിക്കേറ്റവും അടുപ്പമുള്ള നടി ഉർവശിയാണ്. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്ക് ഒരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളതും ഉർവശിയാണ്.

കാരണം ഉർവശി വളരെ സീനിയറായ ഒരു ഹീറോയിനാണ്. മമ്മൂട്ടിയുടെയും മോ​ഹൻലാലിന്റെയും കമൽ ഹാസന്റെയും ടോപ് ഹീറോയിൻ. അവരോടാെപ്പം അഭിനയിച്ച് ജ​ഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി... ജ​ഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു.

ആ സമയത്ത് അത് മെെൻഡ് ചെയ്യാതെ എന്റെ ഹീറോയിനായി ആറേഴ് സിനിമകളിൽ അഭിനയിച്ച ഉർവശിയോട് എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചു എന്നുമാണ് ജ​ഗദീഷ് പറഞ്ഞത്. ഒരിക്കൽ ഏറ്റവും സുന്ദരനായ നടനായി തോന്നിയിട്ടുള്ളത് ശ്രീനിവാസനെയാണെന്ന് ഉർവശി പറഞ്ഞത് വൈറലായിരുന്നു.

മലയാളത്തിലെ ടോപ്പ് ആക്ടേഴ്സിൽ കുറച്ച് ആളുകളുടെ പേര് നൽകി ഇതിൽ നിന്നും ഏറ്റവും സുന്ദരനായ ഒരാളെ തെരഞ്ഞെടുത്ത് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഉടനടി ഉർവശി ചോദിച്ചത് എന്തുകൊണ്ട് ശ്രീനിവാസനെ ഉൾപ്പെടുത്തിയില്ലെന്നാണ്.‍ കൂടാതെ ഏറ്റവും സുന്ദരനായിട്ടുള്ള നടൻ ശ്രീനിവാസനണെന്ന് ആവർത്തിച്ച് നടി പറയുകയും ചെയ്തു.

Jagadish Actress Urvashi

ചോക്ലേറ്റ് ഹീറോകൾ ഉണ്ടായിരുന്നപ്പോഴും ഒരു സമയത്ത് ശ്രീനിവാസനിലെ നായക നടന് അതിനെക്കാൾ വാല്യുവുണ്ടായിരുന്ന കാലമുണ്ടായിരുന്നുവെന്നാണ് ഉർവശി പറഞ്ഞത്. വനിതാ താരങ്ങളിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ യോഗ്യതയുണ്ടായിട്ടും ഇനിയും ആ പേരിന് പിന്നാലെ പോകാതെ പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്ന റോളുകൾ ചെയ്ത് നിറഞ്ഞ് നിൽക്കുകയാണ് ഉർവശി. ഭാഗ്യരാജിന്റെ മുന്താനെയ്‌ മുടിച്ച് എന്ന തമിഴ് ചിത്രം തിയേറ്ററിലെത്തുമ്പോൾ വെറും 14 വയസായിരുന്നു ഉർവശിയുടെ പ്രായം.

ഉർവശിയും ജ​ഗദീഷുമെല്ലാം ഇപ്പോൾ‌ നല്ല കഥാപാത്രങ്ങൾക്കും സിനിമകൾക്കും പിന്നാലെയുള്ള യാത്രയിലാണ്. രണ്ടുപേരും ഡയറക്ടേഴ്സ് ആക്ടേഴ്സായതുകൊണ്ട് തന്നെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ഇരുവരേയും തേടി എത്തുന്നുമുണ്ട്.

More from Filmibeat

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X