For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നതിന് കാരണം എന്റെ ഭാര്യ; ആ നഷ്ടം വലുതാണ്; ജ​ഗദീഷ്

  |

  മലയാളത്തിലെ ജനപ്രിയ നടൻ ആണ് ജ​ഗദീഷ്. നായക വേഷം, സഹ നായക വേഷം, കോമഡി വേഷം തുടങ്ങിയവ എല്ലാം ഒരുപോലെ ചെയ്ത ജ​ഗദീഷ് ഇന്നും സിനിമകളിൽ സജീവമാണ്. ജ​ഗദീഷിന്റെ ഭാര്യ ഡോ പി രമ മരിച്ചത് അടുത്തിടെ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാ​ഗം മേധാവി ആയിരുന്നു രമ. അറുപത്തിയൊന്നാം വയസ്സിലാണ് മരണം. അസുഖത്തെത്തുടർന്ന് നാളുകളായി ചികിത്സയിൽ ആയിരുന്നു ഡോ. രമ.

  Also Read: അമ്മയെ ഒഴിവാക്കി അയാള്‍ എന്റെ റൂമിലേക്ക് കയറി വന്നു; എതിര്‍ത്തതോടെ അവസരങ്ങള്‍ ഇല്ലാതായി

  പാെതുവേദികളിൽ അപൂർമായേ ജ​ഗദീഷിന്റെ ഭാര്യയെ കണ്ടിട്ടുള്ളൂ. ഭർത്താവ് കരിയറിൽ തിളങ്ങുമ്പോഴും രമ തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജ​ഗദീഷ്.

  മക്കളെ ഓർത്ത് അഭിമാനം തോന്നുന്ന കാര്യമെന്തെന്ന് ചോദിച്ചപ്പോഴാണ് ജ​ഗദീഷ് ഭാര്യയെ പറ്റി സംസാരിച്ചത്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

  Also Read: കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ട് കരഞ്ഞ് ഉല്ലാസ്; വാര്‍ത്തകളില്‍ മാധ്യമസത്യം പുലര്‍ത്തണം

  'എന്റെ കുട്ടികൾ രണ്ട് പേരും ഡോക്ടർമാരാണ്. അവർ ഡോക്ടർമാർ ആവാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണ്. ഞാനൊക്കെ സിനിമയിൽ ഓടി നടക്കുന്ന കാലത്ത് കുട്ടികളുടെ കാര്യത്തിൽ മാക്സികം ശ്രദ്ധ എടുത്തത് എന്റെ ഭാര്യ തന്നെയാണ്. ഭാര്യ ​ഗൃഹനാഥന്റെ ഡ്യൂട്ടിയും കൂടി ഏറ്റെടുത്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു'

  'അത് കൊണ്ട് ഇപ്പോൾ വലിയ ഒരു നഷ്ടം എന്ന് തോന്നാൻ കാരണം​ ഗൃഹനാഥ ആയിരുന്നു ഭാര്യ. കുട്ടികളുടെ കാര്യം ആയിക്കോട്ടെ, എന്റെ കാര്യം ആയിക്കോട്ടെ. ബാങ്കിലെ കാര്യങ്ങൾ പോലും. ഓഫീഷ്യലായി വലിയ പോസ്റ്റിൽ കഴിയുന്ന ആളാണ്. അതിനിടയിൽ ഇതിനൊക്കെ സമയം കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ആ സമയക്കുറവിന് ഇടയിലും അതെല്ലാം നോക്കി'

  'എന്നെ സംബന്ധിച്ച് വലിയ നഷ്ടം ആണത്. കുട്ടികൾ രണ്ട് പേരും ഡോക്ടർമാർ ആയതിൽ ഞാൻ ഹാപ്പി ആണ്. അതിൽ അഭിമാനിക്കുന്നു. അവർ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഡോക്ടർമാർ ആണ്. നല്ല ശമ്പളമുള്ള സ്വകാര്യ ആശുപത്രിയിലെ ജോലി വേണ്ടെന്ന് വെച്ച് രണ്ട് പേരും സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്'

  'അതൊക്കെ എനിക്ക് അച്ഛനെന്ന നിലയിൽ ഇഷ്ടപ്പെട്ട കാര്യമാണ്. മൂത്ത മകൾ ചെന്നെെയിൽ ​മെഡിക്കൽ കോളേജിൽ അസിസ്റ്റിന്റ് പ്രൊഫസർ ആണ്. രണ്ടാമത്തെ മകൾ തിരുവനന്തപുരത്തെ മെന്റൽ ഹോസ്പിറ്റലിലെ സെക്യാട്രിസ്റ്റ് ആണ്,' ജ​ഗദീഷ് പറഞ്ഞു.

  കാപ്പ ആണ് ജ​ഗദീഷിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ പൃഥിരാജ് ആണ് നായകൻ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളി, ആസിഫ് അലി, അന്ന ബെൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. റോഷാക്ക് ആണ് ഇതിന് മുമ്പ് റിലീസായ ജ​ഗദീഷിന്റെ സിനിമ. മമ്മൂട്ടി നായകൻ ആയ ചിത്രത്തിൽ ജ​ഗദീഷ് ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സിനിമകളിൽ കുറച്ച് കാലം കാണാതായെങ്കിലും വീണ്ടും സജീവമാവുകയാണ് ജ​ഗദീഷ്. 1984 ൽ നവോദയയുടെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ ആണ് ജ​ഗദീഷ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ, സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250 ഓളം സിനിമകളിൽ ജ​ഗദീഷ് അഭിനയിച്ചു.

  Read more about: jagadish
  English summary
  Jagadish Remembers His Late Wife Dr. P Rema; Actors Emotional Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X