twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിനോടൊപ്പമുള്ള സിംഗപ്പൂര്‍ മോഹം ഉപേക്ഷിച്ച് ആ വേഷം സ്വീകരിച്ചു, വെളിപ്പെടുത്തി ജഗദീഷ്

    |

    മോഹൻലാൽ- ജഗദീഷ് കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. കോമഡി മാത്രമല്ല തന്നിൽ ഏൽപ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്വത്തോടെ ജഗദീഷ് വെള്ളിത്തിരയിൽ അവതരിപ്പിക്കാറുണ്ട്.

    mohanlal

    ഒരു കോമഡി നടനെന്നതിനപ്പുറം മോഹന്‍ലാലിനൊപ്പം ജഗദീഷിന് അഭിനയ സാധ്യത നല്‍കിയ കഥാപാത്രമായിരുന്നു ഐവി ശശി സംവിധാനം ചെയ്ത 'വര്‍ണ്ണപകിട്ട്' എന്ന സിനിമയിലേത്. ചിത്രത്തിൽ പൈലി എന്ന കഥാപാത്രത്തെയായിരുന്നു ജഗദീഷ് അവതരിപ്പിച്ചത്. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇപ്പോഴിത മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ജഗദീഷ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹൻലാലിനൊപ്പമുള്ള തന്റെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അതെന്നാണ് നടൻ പറയുന്നത്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ...

    "എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വര്‍ണ്ണപകിട്ടിലെ പൈലി. ശക്തമായ ഒരു സപ്പോര്‍ട്ടിംഗ് റോള്‍ ആയിരുന്നു അത്. വര്‍ണ്ണപകിട്ട് എന്ന സിനിമയിലേക്ക് ശശിയേട്ടന്‍ വിളിച്ചപ്പോള്‍ എനിക്ക് ഒരു ആഗ്രഹം. മോഹന്‍ലാലിനൊപ്പം സിംഗപ്പൂരൊക്കെ ഒന്ന് ചുറ്റിയടിക്കണമെന്ന് പക്ഷെ എന്റെ കഥാപാത്രത്തിനു സിംഗപ്പൂരില്‍ സീനില്ലാത്തത് കൊണ്ട് ഞാന്‍ ചോദിച്ചു എനിക്ക് അവിടെയുള്ള എന്തെങ്കിലും ഒരു റോള്‍ തരാമോ എന്ന്.

    ഒരു ചെറിയ വേഷം അതിലുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സിംഗപ്പൂര്‍ മോഹം ഉപേക്ഷിച്ച് പൈലി എന്ന കഥാപാത്രത്തെ സ്വീകരികുകയായിരുന്നു. 'വര്‍ണ്ണപകിട്ട്' എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഹീറോയിന്‍ ഹീറോയെക്കാള്‍ സ്കോര്‍ ചെയ്യുന്ന പല രംഗങ്ങളുമുണ്ട്. പക്ഷേ മോഹന്‍ലാലിന്‍റെ കഥാപാത്രം പല ഏരിയയിലും ഒരു സൈലന്‍സ് പ്രകടമാക്കി കൊണ്ട് ആ കഥാപാത്രത്തെ നായികക്കപ്പുറം മുകളിലേക്ക് നിര്‍ത്തുന്നുണ്ട്. അത് മോഹന്‍ലാല്‍ എന്ന നടന്റെ ബ്രില്ല്യന്‍സ് ആണ്" . ജഗദീഷ് പറയുന്നു.

    1997 ബാബു ജനാർദ്ദന്റെ തിരക്കഥയിൽ ഐവ ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു വർണ്ണപ്പകിട്ട്. മോഹൻലാലിന്റെ നായികയായി മീനയായിരുന്നു ചിത്രത്തിലെത്തിയത്. ദിവ്യ ഉണ്ണി, ദിലീപ്, രാജൻ പി ദേവ്, മധു, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. വൻ വിജയം നേടിയ ചിത്രമായിരുന്നു ഇത്. സിനിമ പോലെ തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: mohanlal jagadish
    English summary
    Jagadish Reveals Unknown Story About Mohanlal Movie Varnapakittu,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X