»   » മാണിക്യ മലരായ പൂവി പാടിയ ജഗദീഷിനെ കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍, വീഡിയോ കാണൂ!

മാണിക്യ മലരായ പൂവി പാടിയ ജഗദീഷിനെ കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍, വീഡിയോ കാണൂ!

Written By:
Subscribe to Filmibeat Malayalam

ഒമര്‍ ലുവിന്റെ പുതിയ ചിത്രത്തിലെ ഗാനമായ മാണിക്യ മലരായ പൂവി നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ ചിത്രീകരണം പുഗോമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഈ ഗാനവും പ്രിയ പ്രകാശ് വാര്യരും റോഷനുമൊക്കെ ഇതിനോടകം തന്നെ അറിയപ്പെടുന്ന താരങ്ങളായി മാറിയെന്നതാണ് വാസ്തവം.

കോമഡി സ്റ്റാര്‍സിന്റെ പ്രധാന വിധികര്‍ത്താക്കളിലൊരാളായ ജഗദീഷ് അടുത്തിടെ പരിപാടിക്കിടയില്‍ ഈ ഗാനം ആലപിച്ചിരുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ജഗദീഷിന്റെ പാട്ട് ഉണ്ടാവാറുണ്ട്. ആലാപനത്തില്‍ മികവൊന്നുമില്ലെങ്കിലും താരം കൃത്യമായി പാട്ടുമായി എത്താറുണ്ട്. ഇക്കാര്യത്തില്‍ താരത്തിനെ ട്രോളര്‍മാര്‍ വെറുതെ വിടാറുമില്ല. മാണിക്യ മലരായ പൂവിയെന്ന ഗാനത്തെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല. ട്രോള്‍ ലോകത്തെ ചില രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കൂ.

കളിയാക്കല്‍ സഹിക്കാന്‍ പറ്റുന്നില്ല

കോമഡി സ്റ്റാര്‍സില്‍ താന്‍ ഇനി പാടില്ലെന്ന് ജഗദീഷ് പറഞ്ഞപ്പോളാണ് പ്രൊഡ്യൂസര്‍ ആ നമ്പരുമായെത്തിയത്. ആളുകള്‍ ഈ പരിപാടി കാണുന്നതിന് പിന്നിലെ പ്രധാന കാരണമെന്താണെന്ന് വെച്ചാല്‍ അത് നിങ്ങളുടെ പാട്ടാണെന്നാണ് പറഞ്ഞത്.

ഏതായിരിക്കും ഇന്നത്തെ ഗാനം

കൃത്യമായി പാട്ടുമായെത്തുന്നതിനാല്‍ ഇന്നത്തെ ഗാനം ഏതാണെന്ന് ചോദിച്ചാല്‍ താരം കൃത്യമായി മറുപടി നല്‍കുമെന്ന് അറിയാം. ബാഹുബലി, സൊഡക്ക് മേലെ, ഈ രണ്ട് ഗാനങ്ങളും കഴിഞ്ഞ് അടുത്തതായി മാണിക്യമലരായ പൂവിയാണ് ആലപിക്കുന്നത്. ഒന്നും നോക്കണ്ട രക്ഷപ്പെട്ടോ,

വരേണ്ടതില്ലാരുന്നുവെന്ന് ആത്മഗതം

ജഗദീഷിന്റെ തൊട്ടടുത്ത് നിന്ന് പാട്ട് കേള്‍ക്കുന്ന ഷാഫിയുടെ ഭാവം നോക്കിയേ, എന്നാല്‍ അടുത്തുനിന്ന് മാറിയപ്പോള്‍ വരേണ്ടായിരുന്നുവെന്നാണ് ആത്മഗതം.

പാട്ട് നിര്‍ത്താത്തതിന് പിന്നില്‍

നിങ്ങള്‍ എത്രയൊക്കെ ട്രോളിയിട്ടും പരിഹസിച്ചിട്ടും താന്‍ പാട്ട് നിര്‍ത്തിയോയെന്നാണ് ജഗദീഷിന് ചോദിക്കാനുള്ളത്. നിര്‍ത്തണമെങ്കില്‍ പരിഹാസത്തെക്കുറിച്ച് കൃത്യമായി മനസ്സിലാവണ്ടേ.

പാടി ജീവിക്കണം

തന്നെ ഇങ്ങനെ ട്രോളി അപമാനിക്കരുത്, വീണ്ടും പാടാനുള്ളതാണ്, പാടി ജീവിക്കാനാണ് താന്റെ തീരുമാനമെന്നുമാണ് താരം പറയുന്നത്. എന്തായാലും ട്രോളര്‍മാര്‍ ഇനി ഇക്കാര്യത്തിലൊരു തീരുമാനമെടുത്തോളും.

വറൈറ്റിയാക്കാന്‍ നോക്കിയതാണ്

മാണിക്യ മലരായ പൂവി ഒന്ന് മാറ്റിപ്പിടിച്ചാലോ, നിങ്ങള്‍ക്ക് വ്യത്യസ്തത ഇഷ്ടമാവില്ലേ, അതിന് വേണ്ടിയാണ് അണ്ണന്‍ ശ്രമിച്ചത്. എന്നാല്‍ ആ ശ്രമം ആരും അറിഞ്ഞില്ലെന്ന് മാത്രം.

ഇതിന് വേണ്ടിയായിരുന്നോ?

സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിങ്ങായി മാറിയ ഗാനത്തിന് വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് ജഗദീഷ് ഈ സാഹസം കാണിച്ചത്. ഉദ്ദേശശുദ്ധി അറിയാതെ പോയത് വല്ലാത്ത ചതിയായിപ്പോയി.

ഇത് ഷാനിനുള്ളതാ

മാണിക്യ മലരായ പൂവി കേള്‍ക്കുന്ന സംഗീത സംവിധായകര്‍ക്ക് ഒരൊറ്റ് കാര്യത്തെക്കുറിച്ചേ പറയാനുള്ളൂ, ഇത് ഷാന്‍ റഹ്മാന് വേണ്ടി മാത്രമുള്ളതാണ്.

കോടതി തീരുമാനിച്ചാല്‍ മതിയായിരുന്നു

മാണിക്യ മലരായപൂവി നിരോധികണമെന്ന് ആവശ്യപ്പെട്ട് ചിലരൊക്കെ കോടതിയെ സമീപിച്ചിരുന്നുവല്ലോ, അതില്‍ അനുകൂല തീരുമാനമുണ്ടാവുന്നതായിുന്നു ഇതിനേക്കാള്‍ നല്ലതെന്നും പറയുന്നുണ്ട്.

ജഗദീഷ് വേര്‍ഷന്‍ എത്തി

കാത്തിരിപ്പിനൊടുവില്‍ മാണിക്യ മലരായ പൂവിയുടെ ജഗദീഷ് വേര്‍ഷന്‍ എത്തിയതിനെക്കുറിച്ച് കൃത്യമായി അറിയിക്കുന്നു. ഇനി ഇത് അറിഞ്ഞില്ലെന്ന് പറയരുത്.

ഒരുമിച്ച് കാണുമ്പോള്‍ ഇത് പോലെയിരിക്കും

ബാഹുബലിയിലെ ഗാനം ആലപിച്ചത് ടിവിയില്‍ കാണുന്ന ജഗദീഷിന്റെ കാര്യം നോക്കിയേ, ഇതായിരുന്നു ആ മുഖത്ത് തെളിഞ്ഞ ഭാവം.

സൊഡക്ക് മേലെ

നേരത്തെ സൂര്യയുടെ സൂപ്പര്‍ഹിറ്റ് ഗാനമായ സൊഡക്ക് മേലവെയായിരുന്നു ജഗദീഷ് പാടിയത്. അതുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു.

വീഡിയോ കാണൂ

ജഗദീഷിന്റെ പാട്ടിന്‌റെ രസകരമായ വേര്‍ഷന്‍ ഇതാ, കാണൂ.

വിവാഹ ശേഷം അരുണിന്‍റെ പിന്തുണയോടെ ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, ചിത്രങ്ങള്‍ വൈറല്‍!

വേണ്ടെന്ന് വെച്ചതെല്ലാം സൂപ്പര്‍ഹിറ്റായി മാറി, ശ്രീദേവി നിരസിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍, കാണൂ

ഫാന്‍സിന്‍റെ പതിവ് തള്ളല്ല, മാമാങ്കം വിസ്മയിപ്പിക്കുമെന്നതിന് പിന്നിലെ പ്രധാന കാരണം ഇദ്ദേഹമാണ്,കാണൂ!

English summary
Jagadish got social media trolls regarding with Manikya Malaraya poovi song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam