ജഗദീഷിന്റെ സൊഡക്ക് മേലെ കേട്ട് നെഞ്ചത്തടിച്ച് നിലവിളിച്ച് സൂര്യ, കരയണോ ചിരിക്കണോ എന്നറിയില്ലെ?

By Nimisha

നടനും അവതാരകനുമായ ജഗദീഷിന്റെ പുതിയ ഗാനം കേട്ടതിന്റെ ആഘാതത്തില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെയും മുക്തരായിട്ടില്ല. അടുത്തിടെ റിലീസ് ചെയ്ത സൂര്യ ചിത്രമായ താനെ സേര്‍ന്ത കുട്ടത്തിലെ അടിപൊളി ഗാനമായ സോഡക്ക് മേലെയായിരുന്നു ഇത്തവണ അദ്ദേഹം പാടിയത്. താരത്തിന്റെ പാട്ട് കേട്ട് ചിരിക്കണോ, കരയണോയെന്നറിയില്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ഇത് കേട്ട് ചങ്ക് തകര്‍ന്ന് കരയുന്നവരില്‍ സൂര്യയും അനിരുദ്ധുമെല്ലാമുണ്ട്.

ഏഷ്യാനെറ്റിലെ ഹാസ്യ പരിപാടിയായ കോമഡി സ്റ്റാര്‍സ് ആരംഭിക്കുന്നത് ജഗദീഷിന്റെ പാട്ടോടുകൂടെയാണ്. തന്നിലെ ഗായകനെ ഉണര്‍ത്താന്‍ ഈ അവസരത്തെ കൃത്യമായി താരം ഉപയോഗിക്കുന്നുമുണ്ട്. ഇങ്ങനെയും ഈ ഗാനം പാടാമോയെന്നാണ് ആരാധകരുടെ ചോദ്യം. ട്രോള്‍ ലോകത്തെ ചില രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കാം.

കോമഡി സ്റ്റാര്‍സ് കണ്ട അനിരുദ്ധ്

കോമഡി സ്റ്റാര്‍സ് കണ്ട അനിരുദ്ധ്

നിലയ്ക്കാത്ത കണ്ണീര്‍പ്രവാഹവുമായാണ് അനിരുദ്ധ് ഈ പരിപാടി കണ്ട് തീര്‍ത്തത്. അല്ല അതിപ്പോ അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും തലതല്ലിക്കരഞ്ഞുപോവും ഇത് കേട്ടാല്‍.

ഇതാണ് എന്റെ സ്‌റ്റൈല്‍

ഇതാണ് എന്റെ സ്‌റ്റൈല്‍

മറ്റുളളവരെ തകര്‍ക്കാനായി ഉണ്ടാക്കിയ ബോംബ് സ്വന്തം കൈയ്യിരുന്ന് പൊട്ടിയത് പോര, അതിന് ശേഷമുള്ള തള്ളലും സഹിക്കണം, വിനായകനെ അനുസ്മരിപ്പിച്ച് ജഗദീഷിന്റെ വരവ്.

ഇത് പാടാന്‍ ഇന്ത്യയില്‍ വേറാരുമില്ല

ഇത് പാടാന്‍ ഇന്ത്യയില്‍ വേറാരുമില്ല

ഈ ഗാനം ആലപിച്ച് വേണം വേദിയിലേക്ക് കയറി വരാനെന്ന അണിയറപ്രവര്‍ത്തകരുടെ നിര്‍ദേശം ആദ്യമൊന്നും അത്ര സ്വീകാര്യമായിത്തോന്നിയില്ല. എന്നാല്‍ ഈ ഗാനം ആലപിക്കാന്‍ ഇന്ത്യയില്‍ വേറെ ഗായകനില്ലെന്ന് പറഞ്ഞപ്പോ ആള്‍ ഫ്‌ളാറ്റ്.

കണ്ട് നില്‍ക്കാനാവുന്നില്ല

കണ്ട് നില്‍ക്കാനാവുന്നില്ല

സൊടക്ക് മേലെ സൊടക്ക് പോടുതി, ജഗദീഷ് മതി മറന്ന് പാടുകയാണ്, കണ്ട് നില്‍ക്കാനാവുന്നില്ലെന്ന് മാത്രമല്ല ടിവി ഓഫാവുന്നും ഇല്ല. അറ്റകൈയ്ക്ക് ടിവിയങ്ങ് തകര്‍ത്തു.

പല്ലിന് പകരം നാക്കെടുത്താ മതിയായിരുന്നു

പല്ലിന് പകരം നാക്കെടുത്താ മതിയായിരുന്നു

അന്നിവന്റെ പല്ലെടുത്തതിന് പകരം നാക്കെടുത്താല്‍ മതിയായിരുന്നുവെന്ന് കണ്ട് നില്‍ക്കുന്ന ജോണ്‍ ഹൊനായ് യുടെ ആത്മഗതം. എന്ത് ചെയ്യാം പോയ ബുദ്ധി തിരിച്ചുവരില്ലല്ലോ.

യൂട്യൂബിന് എന്താപറ്റിയെ?

യൂട്യൂബിന് എന്താപറ്റിയെ?

യൂട്യൂബിന് എന്ത് പറ്റിയെന്ന് വല്ലവരും ചോദിക്കുകയാണെങ്കില്‍ അണ്ണന്റെ സൊഡക്ക് വേര്‍ഷന്‍ വൈറലായതാണെന്ന് പറഞ്ഞാല്‍ മതിയെന്ന നിര്‍ദേശവും ഉണ്ട് കേട്ടോ.

ശരിക്കും സംഭവിച്ചത്

ശരിക്കും സംഭവിച്ചത്

വേദിയില്‍ നിന്ന് പാടുമ്പോള്‍ ബാഹുബലിയിലെപ്പോലെയാണ് മനസ്സ്. അത്രയും ഉയരത്തിലാണ് ആ കോണ്‍ഫിഡന്‍സ് ലെവല്‍, എന്നാല്‍ മറ്റുള്ളവര്‍ കാണുന്നതാവട്ടെ ഇത് പോലെയും.

സൂര്യ പൊളിച്ചടുക്കി

സൂര്യ പൊളിച്ചടുക്കി

വിഘ്‌നേഷ് ശിവനും സൂര്യയും ഒരുമിച്ചെത്തിയ താനെ സേര്‍ന്ത കൂട്ടത്തിലെ അടിപൊളി ഗാനത്തില്‍ സൂര്യ ശരിക്കും തകര്‍ക്കുകയായിരുന്നു. തമിഴിലെ നല്ലൊരു ഡപ്പാംകൂത്തായി ഗാനം മാറുകയായിരുന്നു.

തള്ളി മറയുന്നത് കണ്ട് സഹിക്കുന്നില്ല

തള്ളി മറയുന്നത് കണ്ട് സഹിക്കുന്നില്ല

ജഗദീഷിന്റെ സൊഡക്ക് മേലെ കേള്‍ക്കുന്ന ഞാന്‍, ആ പാട്ടിന് ചുവടു വെക്കുന്ന ഇവന്‍മാരെ കൂടി കണ്ടപ്പോള്‍ ശരിക്കും ഈശ്വരനെ വിളിച്ചുപോയി, അതും വാര്യര്‍ സ്‌റ്റൈലില്‍.

സൂര്യയുടെ ഗര്‍ജ്ജനം

സൂര്യയുടെ ഗര്‍ജ്ജനം

കോമഡി സ്റ്റാര്‍സ് ഒന്നിഷ്ടപ്പെട്ട് വരികയായിരുന്നു. അതിനിടയിലാണ് സൊഡക്ക് മേലേ പാടിയത്. സൂര്യയുടെ ഗര്‍ജ്ജനം നേരത്തെ കണ്ടതല്ലേ, നിര്‍ത്തിക്കൂടെ?

വീഡിയോ കണ്ടിരുന്നോ?

ജഗദീഷിന്റെ സൊഡക്ക് മേലെ വീഡിയോ കൂടി കണ്ട് നോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X