ചാണകത്തിലൂടെ ഓടി കളിക്കാം! ഇലൈയോട് അമല! എന്റെ നാട്ടില്‍ വന്നാല്‍ ഇതാണ് അവസ്ഥയെന്ന് ജഗത്‌

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം നായികമാരിലൊരാളാണ് അമല പോള്‍. മലയാളത്തിലൂടെ തുടങ്ങി അന്യഭാഷകളില്‍ സജീവമാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു അമല നടത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ അമല തെളിയിച്ചിരുന്നു. ജഗതുമായുള്ള വിവാഹത്തെക്കുറിച്ചും, മകനായ ഇലൈയക്കുറിച്ചുമെല്ലാം അവര്‍ വാചാലയാവാറുണ്ട്. അഭിമുഖങ്ങളിലൂടെയായി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ അമലയ്ക്കും ജഗതിനുമൊപ്പമുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് ജഗത്.

എന്റെ നാട്ടിലെത്തിയാല്‍ ഭാര്യ ഇങ്ങനെയാണ്. ഭാര്യയുടെ വ്യത്യസ്ത ഭാവങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ജഗത് വീഡിയോ പങ്കുവെച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. എന്തായാലും അവര്‍ ഹാപ്പിയാണല്ലോ, അവര്‍ ആസ്വദിക്കട്ടെ തുടങ്ങിയ കമന്റുകളായിരുന്നു വന്നത്. ഇലൈയിനെ ഇവിടെ നിര്‍ത്തട്ടെ. നല്ല ചാണകത്തിലും, ഗോമൂത്രത്തിലും, പാലിലുമൊക്കെ കളിക്കാം. ചാണകത്തിലൊക്കെ തെന്നി ഓടി കളിക്കാം. പശുവിന്റെയും എരുമയുടെയും കൂടെ കളിക്കാം. എത്ര ഫ്രണ്ട്‌സാണെന്ന് നോക്കിയേ, ഇവിടെ നിര്‍ത്തട്ടെ ഒരുമാസത്തേക്ക് എന്നുമായിരുന്നു ഇലൈയിനോട് അമല പോള്‍ ചോദിച്ചത്. നല്ല ഫ്രഷ് പാലും തൈരുമൊക്കെ ഇവിടെ കിട്ടും എന്നും അമല മോനോട് പറയുന്നുണ്ടായിരുന്നു.

Amala Paul latest video
Photo Credit: Amala Paul / Instagram

പശുക്കുട്ടിയെ തൊടാനായി നോക്കിയപ്പോള്‍ ഇലൈയിന് പേടിയായിരുന്നു. ഈ ബഫലോയുടെ നോട്ടം അത്ര ശരിയല്ലെന്നും അമല ജഗതിനോട് പറയുന്നുണ്ടായിരുന്നു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നവരാണ് അമലയും ജഗതും. താന്‍ അഭിനേത്രിയാണെന്ന കാര്യം ആദ്യം ജഗതിനോട് പറഞ്ഞിരുന്നില്ലെന്നും അമല പറഞ്ഞിരുന്നു.2023 ലായിരുന്നു അമലയും ജഗതും വിവാഹിതരായത്. 2024 ജൂണ്‍ 11നായിരുന്നു മകന്‍ ജനിച്ചത്. ജഗത് വന്നതോടെ ജീവിതം കൂടുതല്‍ മനോഹരമായി. ഗര്‍ഭകാലം ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും ജഗത് കൂടെയുള്ളതിനാല്‍ എല്ലാം നേരിടാന്‍ കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത സമയത്തായിരുന്നു ഗര്‍ഭിണിയായത്.തികച്ചും വ്യത്യസ്തമായിരുന്നു ആ അനുഭവം. പഴയ ഞാന്‍ എവിടെയാണെന്ന് പോയതെന്നറിയില്ലായിരുന്നു. എന്തായാലും അതെനിക്ക് ഇഷ്ടമായി എന്നും അമല പറഞ്ഞിരുന്നു.

ഗോവയില്‍ വെച്ചായിരുന്നു ജഗതിനെ ആദ്യം കാണുന്നത്. ഗോവയിലായിരുന്നു അന്ന് ജഗത് താമസിച്ചിരുന്നത്. തെന്നിന്ത്യന്‍ സിനിമകളൊന്നും അങ്ങനെ കാണാറില്ലായിരുന്നു. പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടായിരുന്നു ആദ്യം കൊടുത്തത്. പിന്നീടാണ് നല്ല സുഹൃത്തുക്കളാവുന്നത്. വൈകാതെ പ്രണയത്തിലും, ഡേറ്റിംഗിലുമായി. ഗര്‍ഭകാലത്താണ് ജഗത് എന്റെ സിനിമകളൊക്കെ കണ്ട് തുടങ്ങിയത്. അദ്ദേഹത്തിനും സിനിമ ഇഷ്ടമായിരുന്നു. ഗര്‍ഭകാലത്തും, പ്രസവ സമയത്തുമെല്ലാം സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനൊന്നും ബാധിക്കാതെ തന്നെ നയിച്ചത് ജഗതായിരുന്നുവെന്നും അമല പറഞ്ഞിരുന്നു. ഞങ്ങളുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അതിന് എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ എന്ന പേരായിരിക്കും കൊടുക്കുക. മറുപിള്ളയെ പൂജയോടെ സംസ്‌കരിക്കുന്ന ചടങ്ങുണ്ട് ഞങ്ങളുടെ ഇടയില്‍. വളരെ ആഘോഷത്തോടെയാണ് ഇത് നടത്താറുള്ളതും. കുഞ്ഞിനൊപ്പമായാണല്ലോ മറുപിളള വളരുന്നത്. അമ്മയായ സ്ത്രീ അതുവരെയുള്ള എല്ലാ നെഗറ്റിവിറ്റിയും, ട്രോമകളും അതോടെ അടക്കം ചെയ്തു എന്നാണ് അതേക്കുറിച്ചുള്ള വിശ്വാസം. അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. എന്നെ അറിയിക്കാതെയായിരുന്നു ജഗത് ഇതെല്ലാം ചെയ്തത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത് പോലും. ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ കാന്‍ ഐ ബറി യുവര്‍ പ്ലാസന്റ ചോദിച്ചേനെ എന്ന് ജഗത് പറഞ്ഞെന്നും അമല പോള്‍ തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X