നീയെൻ സർഗസൗന്ദര്യമേ... വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ
പകരക്കാരനില്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. താരത്തിന്റെ സ്ഥാനം ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ടിന്റെ വിവാഹ വാർഷികമാണിന്ന്. മകൾ പാർവതിയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. അച്ഛനും അമ്മയ്ക്കും ഹൃദയസ്പർശിയായ വിവാഹ വാർഷികാശംസകളും പാർവതി നേർന്നിട്ടുണ്ട്. ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ' - എന്നാണ് ആശംസയ്ക്കൊപ്പം പാർവതി ഫേസ്ബുക്കൽ കുറിച്ചത്.

ജഗതിയുടേയും ഭാര്യ ശോഭയുടേയും വിവാഹ ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് തയ്യാറാക്കി വീഡിയോയും മകൾ പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.നീയെൻ സർഗസൗന്ദര്യമേ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. ജഗതിക്കും ഭാര്യക്കും വിവാഹശംസകൾ പങ്കുവെച്ച ആരാധകർ രംഗത്തെത്തിയിട്ടുണ്ട് .
1984ലാണ് ശോഭയെ ജഗതി ശ്രീകുമാർ വിവാഹം കഴിക്കുന്നത്. പ്രമുഖ നാടകാചാര്യൻ ആയിരുന്ന പരേതനായ ജഗതി എൻ.കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മകനായാണ് ജനനം. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി അഭിനയരംഗത്ത് എത്തിയത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു.
197 പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ജഗതി വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. കോമഡി, വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. പൂർണ്ണ ആരോഗ്യവാനായി എത്രയും വേഗം മലയാള സിനിമയിലേയ്ക്ക് മടങ്ങി വരണമെന്നാണ് പ്രേക്ഷകരുടെ പ്രാർത്ഥന. ജഗതിയിടെ കുടുംബത്തിനോടൊപ്പമുള്ള ഓണാഘോഷ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇലയിൽ വിളമ്പിയ ഓണസദ്യ ഭാര്യ ശോഭ വാരി കൊടുക്കുന്നതായിരുന്നു വീഡിയോയിൽ.ത് സംവിധായകൻ വിനോദ് ഗുരുവായൂരായിരുന്നു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.


Click it and Unblock the Notifications











