അതാണ് എനിക്ക് പറ്റിയ തെറ്റ്; 11 വർഷം കഴിഞ്ഞ് വേർപിരിഞ്ഞപ്പോൾ, അറേ‍ഞ്ച്ഡ് മാര്യേജിന് വിധേയനായി; ജ​ഗതി പറഞ്ഞത്

ജ​ഗതി ശ്രീകുമാർ അഭിനയ രം​ഗത്ത് സജീവമല്ലാതായിട്ട് വർഷങ്ങളായി. നടന് പകരം വെക്കാൻ മറ്റൊരാൾ ഇതുവരെയും മലയാള സിനിമയിൽ വന്നിട്ടില്ല. അത്രയും വെെവിധ്യമുള്ള കഥാപാത്രങ്ങൾ ജ​ഗതി ശ്രീകുമാറിന് ലഭിച്ചു. അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജ​ഗതിക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി അലഞ്ഞ് നടന്ന ഒരു കാലഘട്ടം ഈ പ്രതിഭയ്ക്കുണ്ട്. ആ കാലഘട്ടത്തിലാണ് ജ​ഗതിയുടെ ജീവിതത്തിൽ വലിയ സംഭവ വികാസങ്ങളുണ്ടാകുന്നത്.

നടി മല്ലിക സുകുമാരനുമായുള്ള വിവാഹ ജീവിതവും വേർപിരിയലുമായിരുന്നു ഇതിലൊന്ന്. കോളേജ് കാലത്ത് പ്രണയത്തിലായവരാണ് മല്ലികയും ജ​ഗതിയും. അന്ന് ജ​ഗതി തിരക്കുള്ള നടനല്ല. അവസരങ്ങൾ തേടി നടക്കുന്ന നടനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഒരു ഘട്ടത്തിൽ മല്ലികയും ജ​ഗതി ശ്രീകുമാറും പിരിഞ്ഞു. പിന്നീട് നടൻ സുകുമാരനെ മല്ലിക വിവാ​ഹം ചെയ്തു. കുറച്ച് വർഷങ്ങൾക്കിപ്പുറം ജ​ഗതി ശ്രീകുമാർ മലയാളത്തിലെ അറിയപ്പെടുന്ന നടനായി. ശോഭ ശ്രീകുമാർ എന്നാണ് ജ​ഗതിയുടെ ഭാര്യയുടെ പേര്.

മല്ലികയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് ഒരിക്കൽ ജ​ഗതി ശ്രീകുമാർ സംസാരിച്ചി‌ട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
കേളേജിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. 19ാമത്തെ വയസിൽ പ്രണയം ഞാൻ സാഫല്യമാക്കിയവനാണ്. തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങൾ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വർഷം കഴിഞ്ഞ് വേർപെടുത്തി. പിന്നെ ഞാൻ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി.

ചതിച്ചില്ലായിരുന്നു കാമുകിയെ. എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. അതാണ് എന്റെ ആദ്യ പ്രണയം. ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കോളേജിലൊക്കെ അഭിനയിക്കുന്നത് കൊണ്ട് പല പെൺകുട്ടികൾക്കും ഇഷ്ടമായിരുന്നു. പക്ഷെ പ്രണയം ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ പോലെയല്ല. സ്വാതന്ത്രക്കുറവുണ്ടായിരുന്നു.

Jagathi Sreekumar

ഒരുമിച്ച് പുറത്ത് പോകാനോ സംസാരിക്കാനോ പോലും സ്വാതന്ത്രമില്ലായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിലെ പ്രണയം. അപക്വമായ പ്രായത്തിൽ ഉണ്ടായിപ്പോയതാണത്. അത് കൗമാരത്തിന്റെ ചാപല്യമാണെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. എന്നാൽ എന്റെ മക്കളൊക്കെ പ്രണയിക്കുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. പ്രണയത്തോട് വിരോധമില്ല. സുഖദുഖങ്ങൾ ഒരുമിച്ച് പങ്കിടാൻ തയ്യാറാകുമെങ്കിൽ. ബുദ്ധിമുട്ടുകൾ വരുമ്പോൾ ദമ്പതികൾ തമ്മിൽ മാറിയാൽ പ്രണയം സാഫല്യമാകില്ല.

എന്റെ കാര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ വന്നപ്പോൾ പിരിയേണ്ട അവസ്ഥ വന്നതാണെന്നും ജ​ഗതി ശ്രീകുമാർ വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് വീട് വിട്ട് പോയ താൻ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നതിനെക്കുറിച്ചും ജ​ഗതി ശ്രീകുമാർ അന്ന് സംസാരിച്ചിട്ടുണ്ട്. അഞ്ചാറ് വർഷം വീട്ടുകാരുമായി സമ്പർക്കമൊന്നും ഇല്ലായിരുന്നു.

Jagathi Sreekumar

ഇറങ്ങിപ്പോയവൻ അവന്റെ ഇഷ്ടപ്രകാരം തന്നെ ജീവിച്ചോട്ടെ എന്ന് അച്ഛൻ തീരുമാനിച്ചു. പിന്നീട് ആരുടെ കൂടെ പോയോ അവർ ഇല്ലാതായി. തിരിച്ച് ഒറ്റയ്ക്കാണ് വീട്ടിൽ വരുന്നത്. മനുഷ്യന്റെ പല ഘട്ടങ്ങളിലെ മാനസിക വേദനകൾ അറിഞ്ഞ ആളാണ് താനെന്നും ജ​ഗതി ശ്രീകുമാർ പറഞ്ഞു. ഒരിക്കൽ കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.

മല്ലിക സുകുമാരന്റെ പേരെടുത്ത് ജ​ഗതി ശ്രീകുമാർ അന്ന് പറഞ്ഞിട്ടില്ല. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ ജീവിതം മാറ്റി മറിച്ചത് സുകുമാരനാണെന്നാണ് മല്ലിക സുകുമാരൻ പറയാറുള്ളത്. ദെെവം തനിക്ക് തന്ന ഏറ്റവും വലിയ സൗഭാ​ഗ്യമാണ് സുകുമാരനെന്ന് പല അഭിമുഖങ്ങളിലും മല്ലിക പറഞ്ഞിട്ടുണ്ട്. അന്തരിച്ച ഭർത്താവിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങൾ വിരളമാണ്.

More from Filmibeat

Read more about: jagathi sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X