തിരിച്ചുവരവ് ആഘോഷമാക്കി ജഗതി! ട്രോളര്‍മാരും ഉത്തരംമുട്ടി! വരവേല്‍പ്പുമായി മമ്മൂട്ടിയും സംഘവും! കാണൂ
സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഒരുപോലെ കാത്തിരുന്ന സന്തോഷവാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. 7 വര്‍ഷത്തിന് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്. നേരത്തെ തന്നെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണം ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായത്. പരസ്യ ചിത്രത്തിലൂടെയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് തിരിച്ചുവരവിനേക്കുറിച്ച് സൂചിപ്പിച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ തിരിച്ചുവരവിനായി വഴിയൊരുക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ ജഗതി തിരിച്ചുവരുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സെറ്റുകളില്‍ നിന്നും സെറ്റിലേക്കുള്ള പ്രയാണത്തിനിടയില്‍ അപ്രതീക്ഷിതമായെത്തിയ അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം അഭിനയത്തില്‍ നിന്നും മാറിനിന്നത്. അദ്ദേഹത്തിന്റെ അഭാവം പലപ്പോഴും സിനിമയില്‍ പ്രകടമായിരുന്നു. തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്‍രെ സോഷ്യല്‍ മീഡിയ പേജും സജീവമായിരുന്നു.

സോഷ്യല്‍ മീഡിയയിലെ ആഘോഷം
ചോട്ടാമുംബൈയിലെ മാസ്സ് ഡയലോഗിന്റെ വീഡിയോയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇടയ്ക്കിടയ്ക്ക് വരികയും പോവുകയുമൊക്കെ ചെയ്യുമെന്നും അതിന് ഒരുത്തനും തന്നെ റ്റാറ്റ തന്ന് വിടേണ്ടെന്നുള്ള ഡയലോഗിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജാണോ ഇതെന്നത് വ്യക്തമല്ല. തിരിച്ചുവരവിനെ ആഘോഷമാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഈ പേജിലുള്ളത്.

ഇടവേളയായി തോന്നിയിട്ടില്ല.
ഏഴു വർഷത്തെ ഇടവേള ഞങ്ങൾക്കൊരു ഇടവേളയായി തോന്നിയിട്ടില്ല..എന്നും എവിടെയൊക്കെയോ ഞങ്ങളെ ചിരിപ്പിക്കാൻ അങ്ങുണ്ടായിരുന്നു..പുതിയ വേഷങ്ങൾ കാണാൻ,അങ്ങയുടെ പകർന്നാട്ടം കാണാൻ കാത്തിരിക്കുന്നു...ഒരു നാടിനെ മുഴുവൻ ചിരിപ്പിക്കുന്ന അങ്ങയെ കരയിപ്പിക്കാൻ ഒരു ദൈവത്തിനും ഇഷ്ടം ഉണ്ടാകില്ല..ദൈവം അനുഗ്രഹിച്ച് എല്ലാം നല്ലതായ് തീരട്ടെയെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

പ്രാർത്ഥനകൾക്ക് നന്ദി
7 വർഷത്തെ ഇടവേളകൾക്ക് ശേഷം ഒരു പരസ്യ ചിത്രത്തിൽ നിന്ന് തുടങ്ങുവാണ്.. :എന്നെ സ്നേഹിക്കുന്ന മലയാളികളുടെ കാത്തിരിപ്പിന് വിരാമം..നല്ല സിനിമകൾ ഈ വർഷം മുതൽ ചെയ്യ്ത് തുടങ്ങുകയാണ്,എല്ലാവരുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദിയെന്ന കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യ ചിത്രത്തിലൂടെയാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. വൈകാതെ തന്നെ അദ്ദേഹം സിനിമയിലേക്കുമെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി ഷെയര്‍ ചെയ്തു
ഇതാണ് നമ്മുടെ മമ്മുക്ക ... വയ്യാതിരിക്കുമ്പോൾ ഏറ്റവും കൂടുതൽ സാന്ത്വനമേകിയ വ്യക്തി , തിരിച്ചു വരവിൽ വളരെയധികം സന്തോഷിക്കുകയും ചെയ്യുന്നു.മലയാള സിനിമയിൽ താങ്കളുടെ സ്ഥാനത്തു താങ്കൾ മാത്രം . താങ്കളുടെ അസാന്നിധ്യത്തിൽ അതിൽ ഒരാൾക്കും കയറി ഇരിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ കമന്‍റുകള്‍.

പപ്പ വലിയ സന്തോഷത്തിലാണ്
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം പപ്പയ്ക്കുമുണ്ടെന്ന് അദ്ദേഹത്തിന്റെ മകനായ രാജ്കുമാര്‍ പറയുന്നു. വീല്‍ചെയറിലായിരുന്നപ്പോഴും അദ്ദേഹത്തെ തേടി സംവിധായകരെത്തിയിരുന്നു. അന്നദ്ദേഹിന്റെ ചികിത്സയ്ക്കായിരുന്നു തങ്ങള്‍ പ്രാധാന്യം നല്‍കിയത്. ഇപ്പോള്‍ പപ്പയ്ക്ക് നല്ല മാറ്റമുണ്ട്. വീണ്ടും സ്‌ക്രീനിലേക്കെത്തിയാല്‍ അദ്ദേഹത്തിന് കൂടുതല്‍ സന്തോഷമാവുമെന്നാണ് പ്രതീക്ഷയെന്നും മകന്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ അഭിനയിക്കുന്നു
പപ്പ മാത്രമല്ല താനും സഹോദരിയും മക്കളുമൊക്കെ ഈ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. പപ്പയുടെ ചികിത്സയുടെ ഭാഗമായാണ് ഇത്. പപ്പയെ ഉടനെ തന്നെ സിനിമയില്‍ കാണാമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം ആരംഭിക്കുന്ന ഒരു ചിത്രത്തില്‍ പപ്പ അഭിനയിക്കുമെന്നാണ് പ്രതീക്ഷ. പപ്പയ്ക്ക് ഇപ്പോള്‍ സുഹൃത്തുക്കളെയൊക്കെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. നേരത്തെ എല്ലാവരെയും തങ്ങള്‍ പരിചയപ്പെടുത്തണമായിരുന്നു.
പോസ്റ്റ് കാണാം
ജഗതി ശ്രീകുമാറിന്‍റെ പോസ്റ്റ് കാണാം
ഔദ്യോഗിക സ്ഥിരീകരണം
തിരിച്ചുവരവിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതാ, കാണൂ.


Click it and Unblock the Notifications