ജഗതി മാത്രമല്ല തിരിച്ചുവരവില്‍ ഇവരും ഒപ്പമുണ്ട്! അതിരപ്പിള്ളിയിലേക്ക് താരകുടുംബമെത്തുന്നു! കാണൂ!
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്കായി. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ അപ്രതീക്ഷിതമായെത്തിയ അപകടമാണ് അദ്ദേഹത്തെ വീല്‍ചെയറില്‍ തളച്ചിട്ടത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്‍രെ വാഹനം അപകടത്തില്‍പ്പെട്ടത്. ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാനായി പോവുകയായിരുന്നു അദ്ദേഹം. 7 വര്‍ഷം മുന്‍പ് നടന്ന അപകടത്തിന് ശേഷം വീണ്ടും അദ്ദേഹം ക്യാമറയെ അഭിമുഖീകരിക്കുകയാണ്. പരസ്യത്തിലൂടെയാണ് തിരിച്ചുവരവെന്നും അധികം വൈകാതെ സിനിമയിലേക്കെത്തുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായാണ് അദ്ദേഹത്തെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നതെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ ആരോഗ്യത്തെക്കുറിച്ചായിരുന്നു ആ സമയത്ത് കൂടുതല്‍ ശ്രദ്ധയെന്നും അതാണ് അവസരങ്ങള്‍ സ്വീകരിക്കാതിരുന്നതെന്നും മകന്‍ വ്യക്തമാക്കിയിരുന്നു. ജഗതി മാത്രമല്ല കുടുംബാംഗങ്ങളെല്ലാം പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും മകന്‍ പറഞ്ഞിരുന്നു. ചിത്രീകരണത്തിന് മുന്നോടിയായി അദ്ദേഹം കുടുംബസമേതം അതിരപ്പിള്ളിയിലേക്ക് തിരിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ അതോ പോലെ തന്നെ പകര്‍ത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് സംവിധായകനായ സിദ്ദിന്‍ പറഞ്ഞത്. പട്ടണം ഷായാണ് ജഗതിയെ വീണ്ടും അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി 27നാണ് ചിത്രത്തിന്റരെ പൂജ നടത്തുന്നത്. ഒറ്റദിവസത്തെ ചിത്രീകരണത്തിലൂടെ പരസ്യചിത്രം പൂര്‍ത്തിയാക്കൂ. അധികം വൈകാതെ തന്നെ ജഗതി ശ്രീകുമാര്‍ അഭിനയിച്ച പരസ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.


Click it and Unblock the Notifications