രാജകുമാരിയെപ്പോലെയുള്ള ജീവിതം അന്ന് മാറി മറിഞ്ഞു, അച്ഛനെ കാണാൻ അനുവാദമില്ല, ജഗതിയുടെ സ്വന്തം ശ്രീലക്ഷ്മി!
മലയാള സിനിമയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നു നടൻ ജഗതി ശ്രീകുമാർ. ജഗതിയില്ലാത്ത മലയാള സിനിമ എന്നും അപൂർണമാണ്. അദ്ദേഹത്തെ പഴയ പ്രസരിപ്പോടെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇത് പോലെ ഒരു നടൻ മുമ്പുണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും സാധ്യത ഇല്ല. ജഗതി അഭിനയിച്ച് അനശ്വരമാക്കിയ എണ്ണമറ്റ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. നടന്റെ വ്യക്തി ജീവിതം എപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു.
അതിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുള്ളത് ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിൽ നടന് പിറന്ന മകൾ ശ്രീലക്ഷ്മിയാണ്. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിക്കുകയും പലപ്പോഴായി മകളെ കുറിച്ച് പൊതുവേദികളിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ വാഹനാപകടത്തിൽ പരിക്കേറ്റശേഷം വിശ്രമ ജീവിതം നയിക്കുന്ന നടനെ കാണാൻ ശ്രീലക്ഷ്മിക്കും കഴിയാറില്ല. വർഷങ്ങൾക്ക് മുമ്പ് ഒരു പൊതുപരിപാടിയിൽ അതിഥിയായി എത്തിയ ജഗതിയെ കാണാനും സംസാരിക്കാനുമായി ചടങ്ങ് നടക്കുന്നതിനിടയിൽ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടി എത്തിയത് വാർത്തയായിരുന്നു. അന്ന് അപകടം നടന്ന് കുറച്ച് വർഷങ്ങൾ മാത്രമെ പിന്നിട്ടിരുന്നുള്ളു.
മകളുടെ സ്നേഹവും ചുംബനവും താരം ഏറ്റുവാങ്ങിയെങ്കിലും അനാരോഗ്യം കാരണം മകളെ തടഞ്ഞവരെ എതിർക്കാൻ ജഗതിക്ക് കഴിഞ്ഞില്ല. അപകട നടന്നശേഷം അച്ഛനെ കാണാൻ തടസങ്ങൾ നേരിട്ടപ്പോഴാണ് ശ്രീലക്ഷ്മി പൊതു ചടങ്ങിൽ എത്തി ജഗതിയെ സന്ദർശിച്ചത്. അതിനുശേഷം ജഗതിയെ കാണാനുള്ള അവസരം ശ്രീലക്ഷ്മിക്ക് ലഭിച്ചിട്ടില്ല. ശ്രീലക്ഷ്മിയുടെ വിവാഹത്തിനും ജഗതി എത്തിയിരുന്നില്ല.
ഒരിക്കൽ പൂർണ്ണിമ ഇന്ദ്രജിത്തുമായി ഒരു അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിടവെ ശ്രീലക്ഷ്മിയെ കുറിച്ച് പൂർണ്ണിമ ചോദിക്കാതിരുന്നിട്ട് പോലും തന്റെ ഏറ്റവും ഇളയ മകൾ എന്ന രീതിയിലാണ് ജഗതി ശ്രീലക്ഷ്മിയെ കുറിച്ച് വാചാലനായത്. എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ ഞാൻ അടുത്തുണ്ടായിരുന്നില്ല. അന്നൊക്കെ സ്നേഹമില്ലാത്ത അച്ഛനെന്ന തോന്നൽ മക്കൾക്ക് വന്നിരിക്കാം.
പക്ഷെ പിന്നീട് സാഹചര്യം കൊണ്ടാണ് അച്ഛൻ എപ്പോഴും ഒപ്പമില്ലാത്തതെന്ന് പിന്നീട് അവർക്ക് മനസിലായി എന്നാണ് ഒരിക്കൽ മക്കളെ കുറിച്ച് സംസാരിക്കവെ ശ്രീലക്ഷ്മി പറഞ്ഞത്. അച്ഛന് അപകടം സംഭവിക്കുന്നതിന് മുമ്പ് വരെ താൻ രാജകുമാരിയെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് ഒരിക്കൽ ശ്രീലക്ഷ്മിയും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്റെ കാര്യം വരുമ്പോൾ പപ്പയ്ക്ക് സമൂഹത്തിന് ഭയങ്കര പേടിയായിരുന്നു.

ഞാൻ എവിടേയും ഒറ്റയ്ക്ക് പോകാതിരിക്കാൻ പപ്പ എപ്പോഴും ശ്രദ്ധിക്കും. എന്റെ യാത്രകൾക്ക് വേണ്ടി ഡ്രൈവറെ വെച്ച് തന്നിരുന്നു. ഞാൻ വീട്ടിൽ വന്നോയെന്ന് എപ്പോഴും വിളിച്ച് അന്വേഷിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ പേരുകൾ മാസികയിലൊക്കെ അച്ചടിച്ച് വരുമ്പോൾ ചിലപ്പോൾ എന്റെ പേര് അതിൽ ഉണ്ടാവില്ല. ആ സമയത്ത് കൂട്ടുകാർ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ എനിക്ക് വിഷമം വരുമായിരുന്നു.
അത് കണ്ടിട്ട് പപ്പ തന്നെ സ്കൂളിൽ വന്ന് എനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. ഞാൻ രാജകുമാരിയെപ്പോലെയായിരുന്നു ജീവിച്ചിരുന്നത്. പക്ഷെ പപ്പയുടെ അപകടശേഷം എല്ലാം മാറി മറിഞ്ഞു. ഞാൻ കണ്ടതായിരുന്നില്ല ജീവിതമെന്ന് പഠിച്ചു. എന്റെ പേര് അഭിമുഖങ്ങളിൽ പറയാത്തതിനെ കുറിച്ച് പപ്പയോട് ഞാൻ ചോദിച്ചിട്ടുണ്ട്.
സമയം ആകുമ്പോൾ എല്ലാം ജനങ്ങൾ അറിയുമെന്നാണ് പപ്പ പറഞ്ഞിരുന്നത്. ജഗതിക്ക് ഇങ്ങനൊരു മകളുണ്ടോയെന്ന് ആരെങ്കിലും ചോദിക്കാൻ ഇടവരില്ലെന്നും പപ്പ പറഞ്ഞിരുന്നു എന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ സംസാരിക്കവെ ശ്രീലക്ഷ്മി പറഞ്ഞത്. നടിയും നർത്തകിയും ആർജെുമായ ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. പൈലറ്റായ ജിജിനാണ് ശ്രീലക്ഷ്മിയുടെ പങ്കാളി. ഇരുവര്‍ക്കും അര്‍ഹാമെന്നും ഇഷയെന്നും രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications