ജഗതി ശ്രീകുമാറിനോട് പരിഭവം പറഞ്ഞ് പാര്‍വതി! പപ്പയ്ക്കൊപ്പം മകളും വീഡിയോ വീണ്ടും വൈറല്‍!

മലയാള സിനിമയുടെ എക്കാലത്തേയും മികച്ച അഭിനേതാക്കളിലൊരാളാണ് ജഗതി ശ്രീകുമാര്‍. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. ജഗതി ശ്രീകുമാറിന്റെ വിടവ് ഇന്നും അതേ പോലെയുണ്ടെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും വ്യക്തമാക്കി നിരവധി താരങ്ങളായിരുന്നു എത്തിയത്. അടുത്തിടെ പരസ്യത്തിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തിയപ്പോള്‍ ആരാധകരും സിനിമാലോകവും ഒരുപോലെ സന്തോഷിച്ചിരുന്നു.

ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാനായി പോവുന്നതിനിടയിലായിരുന്നു ജഗതി ശ്രീകുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. വിദഗദ്ധ ചികിത്സയ്ക്ക് ശേഷമായാണ് അദ്ദേഹം സാധാരണനിലയിലേക്ക് തിരിച്ചെത്തിയത്. ചികിത്സയില്‍ തുടരുന്നതിനിടയിലും അദ്ദേഹത്തെ തേടി നിരവധി സംവിധായകരെത്തിയിരുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ അവസരങ്ങളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു പരസ്യ ചിത്രത്തിനായി അദ്ദേഹം എത്തിയത്. ജഗതി ശ്രീകുമാറിനെ ഇന്റര്‍വ്യൂ ചെയ്യുന്ന പാര്‍വതിയുടെ അഭിമുഖ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പപ്പയും മകളും

പപ്പയും മകളും

വാസ്തവം എന്ന ചിത്രത്തിനിടയലായിരുന്നു ജഗതി ശ്രീകുമാര്‍ പാര്‍വതിക്കൊപ്പം അഭിമുഖത്തിനായി എത്തിയത്. അച്ഛനെ അധികമൊന്നും ഇങ്ങനെ കിട്ടില്ലെന്നും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിമുഖമെന്നും പാര്‍വതി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അറിയാല്ലോ ഇതാണെന്റെ പപ്പയെന്ന് പറഞ്ഞായിരുന്നു പാര്‍വതി സംസാരിച്ച് തുടങ്ങിയത്. പപ്പയെ വളരെ അപൂര്‍വ്വമായാണ് ഇങ്ങനെ കിട്ടാറുള്ളൂ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനെ നില്‍ക്കുന്നതെന്നും പാര്‍വതി പറഞ്ഞിരുന്നു. മകളുടെ കമന്റ് കേട്ടപ്പോള്‍ ജഗതി ചിരിക്കുകയായിരുന്നു.

 വീട്ടില്‍ കിട്ടുന്നില്ല

വീട്ടില്‍ കിട്ടുന്നില്ല

അപൂര്‍വ്വമായാണ് പപ്പയെ വീട്ടില്‍ കിട്ടുന്നത്. അതിനിടയില്‍ ഇങ്ങനെ ക്ലോസായി കിട്ടുന്ന സാഹചര്യം കുറവാണ്. നിങ്ങളോട് കൂടിയായി ഞങ്ങളുടെ സന്തോഷം പങ്കുവെക്കുകയാണ് താനെന്നും പാര്‍വതി പറഞ്ഞിരുന്നു. ചെറുപ്രായത്തില്‍ തന്നെ പപ്പ അഭിനയിക്കാനായി പോയി, അതിനാല്‍ത്തന്നെ ഞങ്ങള്‍്ക്ക് പപ്പയെ നന്നായി മിസ്സ് ചെയ്യുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞപ്പോള്‍ അതെന്റെ പ്രൊഫഷന്റെ ഭാഗമാണെന്നായിരുന്നു ജഗതിയുടെ മറുപടി.

പ്രൊഫഷന്‍ അങ്ങനെയാണ്

പ്രൊഫഷന്‍ അങ്ങനെയാണ്

പ്രത്യേകിച്ചൊരു ടൈമിംഗ് ഇല്ലാത്ത പ്രൊഫഷനാണ് എന്റേത്. 8 മണിക്കൂര്‍ ജോലി ചെയ്യുന്നയാളല്ല നിന്റെ അച്ഛന്‍. പ്രൊഡ്യൂസേഴ്‌സുമായി കമ്മിറ്റ്‌മെന്റുണ്ട്. അങ്ങനെയായതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കാന്‍ പറ്റുന്നത് വീട്ടിലെ കാര്യങ്ങള്‍ മാത്രമാണ്. അതുകൊണ്ടാണ് അങ്ങനെ മിസ്സിംഗ് വരുന്നത്. മിക്കവാറും തിരക്കുള്ള ആര്‍ടിസ്റ്റുകളുടെ കാര്യമെല്ലാം ഇങ്ങനെയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ഇവരുടെയെല്ലാം കാര്യം ഇങ്ങനെയാണ്. ഇത് പ്രൊഫഷന്റെ കാര്യമാണ്.

അന്നത്തെ ലുക്ക്

അന്നത്തെ ലുക്ക്

വാസ്തവമെന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മൊട്ടയടിച്ചിരിക്കുകയായിരുന്നു ജഗതി. എന്നാലും എന്റെ പപ്പയുടെ ഗ്ലാമറിന് ഒരു കുറവുമില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. സ്വന്തം മകള്‍ അങ്ങനെയല്ലേ പറയൂയെന്നായിരുന്നു ജഗതിയുടെ കമന്റ്. അച്ഛന്‍ വിരൂപനാണെന്ന് ഏതെങ്കിലും മകള്‍ പറയുമോ, തിരക്കൊക്കെയുണ്ടെങ്കിലും ഒരച്ഛനും കൂടിയല്ലേ താനെന്നും അദ്ദേഹം ചോദിച്ചിരുന്നു.

 അമ്മ ഞെട്ടി

അമ്മ ഞെട്ടി

പപ്പയെ കണ്ടപ്പോള്‍ താനിത്രയും പ്രതീക്ഷിച്ചില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇത്രയും കാലം മൊത്തം ഡൈയായിരുന്നില്ലേ, അമ്മ ഇത് കണ്ടപ്പോള്‍ ഷോക്കായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ നിന്റെ അമ്മ ഇത്രയും കാലത്തിനിടയ്ക്ക് എന്നെ ഇങ്ങനെ കാണുന്നത് ഇപ്പോഴാണ്. ഒരുമാസം കഴിഞ്ഞാല്‍ മുടി വരും. അവസരവും പണവും എപ്പോഴും വരില്ല, രോമമെന്നുള്ളത് എപ്പോ വേണേലും വരും. കഷണ്ടിയല്ലാത്തതിനാല്‍ എന്തായാലും മുടി വരുമെന്ന പ്രതീക്ഷയുണ്ടെന്നും അ്‌ദ്ദേഹം പറഞ്ഞിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X