അത്ര വലിയ അവസ്ഥയിലൊന്നും പൃഥ്വിരാജ് ആയിട്ടില്ല, എങ്ങനെ അഭിനയിച്ചെന്ന് നോക്കണം; ജ​ഗതി പറഞ്ഞത്

അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ജ​ഗതി ശ്രീകുമാർ. 2012 ൽ വാഹനാപകടത്തിൽ പരിക്ക് പറ്റിയ ശേഷമാണ് ജ​ഗതി സിനിമാ ലോകത്ത് നിന്നും അകന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ​ഗോപി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും ജ​ഗതി അഭിനയിച്ചിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടി സൂപ്പർതാരങ്ങളെ പുകഴ്ത്തുന്ന ആളായിരുന്നില്ല ജ​ഗതി. താരങ്ങളേക്കാൾ നല്ല അഭിനേതാക്കൾക്കാണ് ജ​ഗതി എന്നും വില നിൽകിയത്. പൃഥ്വിരാജ് കരിയറിൽ തടസങ്ങൾ നേരിട്ട കാലത്ത് ജ​ഗതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തനിക്കെതിരെ ഒരു സംഘമാളുകൾ പ്രവർത്തിക്കുന്നെന്നും അവസരങ്ങൾ ഇല്ലാതാക്കുന്നെന്നും ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ ഈ വാദത്തെ ജ​ഗതി അം​ഗീകരിച്ചില്ല. ഒരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പുള്ളിക്കെതിരെ ശത്രുവുണ്ടാകാൻ മാത്രം വലിയ അവസ്ഥയിലൊന്നും പുള്ളി ആയിട്ടില്ല. ശത്രു എപ്പോഴാണ് ഒരാൾക്കുണ്ടാകുന്നത്. വളർന്ന് കഴിയുമ്പോഴും ഏറ്റവും മിടുക്കൻ എന്നറിയുമ്പോഴുമേ ശത്രു ഉണ്ടാകൂ. അല്ലാത്ത ഒരാളോട് ശത്രുത തോന്നേണ്ട കാര്യമില്ല. എനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നെന്ന് എനിക്കും വിശ്വസിച്ച് കൂടേ.

Jagathy Sreekumar  Prithviraj

പൃഥ്വിരാജിനോട് യാതൊരു ഇഷ്ടക്കുറവും ഇല്ല. അഭിപ്രായം പറഞ്ഞു എന്നത് കൊണ്ട് ഇഷ്ടക്കുറവുണ്ട് എന്ന് അർത്ഥമാക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. മികച്ച നടന്റെ അവാർഡ് കിട്ടേണ്ട സമയമാെന്നും ആയിട്ടില്ല. കുറച്ച് കൂടെ കഴിഞ്ഞിട്ടൊക്കെയാകാം. സായ് കുമാറിന് വളരെ നേരത്തെ കൊടുക്കേണ്ടതായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ടെന്നും ജ​ഗതി ശ്രീകുമാർ പറഞ്ഞു. 15 വയസുള്ള നടിമാർക്ക് പോലും ദേശീയ അവാർഡ് ലഭിച്ചിട്ടില്ലേ എന്ന് ചോ​ദിച്ചപ്പോൾ ആ ചിത്രത്തിൽ അവർ എങ്ങനെ അഭിനയിച്ചു എന്ന് അടിസ്ഥാനമാക്കിയാണെന്നും ജ​ഗതി മറുപടി നൽകി.

‌ജീവിതത്തിലെ വിഷമകരമായ നാളുകളെക്കുറിച്ചും ജ​ഗതി ശ്രീകുമാർ അന്ന് സംസാരിച്ചു. ഒറ്റപ്പെടുന്ന സാ​ഹചര്യങ്ങൾ പല തവണ എനിക്കുണ്ടായിട്ടുണ്ട്. സ്വകാര്യ വിഷയങ്ങളിലും അല്ലാത്ത പ്രതിസന്ധി ഘട്ടങ്ങളിലുമൊക്കെ യാതാെരു സഹായവുമില്ലാതെ മേലോട്ട് നോക്കി നിന്നിട്ടുണ്ട്. ഞങ്ങളൊക്കെ ഉണ്ട് കേട്ടോ എന്ന് പറഞ്ഞതല്ലാതെ കാര്യമായി ഇടപെടാനോ എന്റെ കുടുംബത്തിൽ വന്ന് അന്വേഷിക്കാനോ ആരും ഉണ്ടായിട്ടില്ല. എന്താ തമാശ പറയാത്തത് എന്ന് ചോദിച്ചല്ലോ. സ്വകാര്യ ദുഖങ്ങൾ ഏറെയുണ്ട്. അങ്ങനെയുള്ളവന് തമാശ പറയാൻ പറ്റില്ലെന്നും ജ​ഗതി ശ്രീകുമാർ പറഞ്ഞു.

Jagathy Sreekumar

മല്ലിക സുകുമാരനുമായുള്ള ജ​ഗതിയുടെ വിവാഹവും വേർപിരിയലും ഒരു കാലത്ത് വലിയ ചർച്ചയായതാണ്. ജ​ഗതിയുമായി പിരിഞ്ഞ ശേഷമാണ് മല്ലിക സുകുമാരനെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സുകുമാരനെക്കുറിച്ച് മല്ലിക സംസാരിച്ചിരുന്നു. ഞാൻ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചും പൊറുത്തും മറന്നും ആരോടും ഒന്നും പറയാതെ കഴിഞ്ഞ കാലത്ത് എന്നെ വന്ന് രക്ഷപ്പെടുത്തി ജീവിതം തന്നയാളാണ് സുകുവേട്ടൻ എന്നാണ് മല്ലിക സുമാരൻ പറഞ്ഞത്.

സുകുമാരനും ഒരു കാലത്ത് സിനിമാ രം​ഗത്ത് മാറ്റി നിർത്തൽ നേരിട്ടിരുന്നു. പിൽക്കാലത്ത് പൃഥ്വിരാജ് സിനിമാ രം​ഗത്തേക്ക് വന്നപ്പോഴും ചില പ്രശ്നങ്ങളുണ്ടായി. പൃഥ്വിരാജിനെ ഒതുക്കാൻ നടത്തിയ ചില ശ്രമങ്ങളെക്കുറിച്ച് മല്ലിക സുകുമാരനും തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങൾ അതിജീവിച്ച് പൃഥ്വിരാജിന് മുന്നോ‌ട്ട് നീങ്ങാൻ സാധിച്ചു. ഇന്ന് മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: jagathy sreekumar prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X