'മിടുക്കിയാണ്, നമ്മളും തയ്യാറായി നില്‍ക്കണം'; സിനിമയിലെ പ്രിയപ്പെട്ട ജോഡിയെപ്പറ്റി ജഗതി പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഇന്നും ആരാധകര്‍. 2012ല്‍ മലപ്പുറത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ഇന്നും പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച നടന്‍ ഒത്തിരി നല്ല കഥാപാത്രങ്ങളെയും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

ജഗതി ശ്രീകുമാര്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ ഒരിക്കലും മറക്കില്ല. കിലുക്കം, മിന്നാരം, കിളിച്ചുണ്ടന്‍ മാമ്പഴം, ഉദയാനാണ് താരം, ഇരുപതാം നൂറ്റാണ്ട്, പിന്‍ഗാമി, ഛോട്ടാ മുംബൈ തുടങ്ങി നിരവധി സിനിമകളിലെ കോമ്പിനേഷനിലൂടെ ഒരുപിടി രസകരമായ നിമിഷങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍ കെപിഎസി ലളിത, ഫിലോമിന, സുകുമാരി, കല്‍പന തുടങ്ങി നിരവധി ആര്‍ടിസ്റ്റുകളുടെ കൂടെയുള്ള കൂട്ടുകെട്ടുകളും മനോഹരമാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച ഈ ആര്‍ടിസ്റ്റുകളൊന്നും ഇന്ന് നമ്മുടെ കൂടെയില്ല.

Jagathy

മാത്രമല്ല, സ്ത്രീകളായ നടിമാരുടെ കൂടെ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും രസകരമായി അഭിനയിക്കാന്‍ സാധിച്ചത് കല്‍പനയുടെ കൂടെയാണെന്ന് ജഗതി ശ്രീകുമാര്‍ കൈരളി ടിവിയിലെ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. സിഐഡി ഉണ്ണികൃഷ്ണന്‍-ബിഎ ബിഎഡ് എന്ന സിനിമയിലെ ജഗതി-കല്‍പന കൂട്ടുകെട്ട് അത്രയും മനോഹരമായിരുന്നു. ഇതുപോലെ ധാരാളം സിനിമകളിലെ ഇവരുടെ കൂട്ടുകെട്ട് മലയാളികളെ നിറഞ്ഞ് ചിരിപ്പിച്ചവയാണ്.

ജഗതി ശ്രീകുമാറും കല്‍പനയും കട്ടയ്ക്ക് നിന്ന് അഭിനയിച്ച സിനിമയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. താന്‍ എന്ത് കൈയ്യില്‍ നിന്ന് ഇട്ട് അഭിനയിച്ചാലും അതിന് കൃത്യമായി മറുപടി പറയാന്‍ കല്‍പനയ്ക്ക് സാധിക്കുമെന്ന് പറയുകയാണ് അഭിമുഖത്തില്‍ ജഗതി. ഏറ്റവും കംഫര്‍ട്ടബിള്‍ ആയി അഭിനയിച്ച നടി കല്‍പനയാണെന്നും അദ്ദേഹം പറയുന്നു.

'സിനിമയില്‍ ജോഡിയായി അഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് കല്‍പനയെയാണ്. ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ മനോധര്‍മത്തിനനുസരിച്ച് എന്ത് കാണിച്ചാലും അതുപോലെ തന്നെ തിരിച്ച് ഇങ്ങോട്ടും പ്രതികരിക്കും. അതല്ലാതെ, അയ്യോ അങ്ങനെ ചെയ്യും എന്ന് നേരത്തെ പറഞ്ഞില്ലായിരുന്നല്ലോ, അങ്ങനെ പറയും എന്ന് ഞാന്‍ വിചാരിച്ചില്ല, ആ ആക്ഷന്‍ ഞാന്‍ പ്രതീക്ഷിച്ചില്ല, എന്നൊന്നും കല്‍പന പറയില്ല.

Jagathy

നമ്മള്‍ ഒരു കഥാപാത്രമായി നിന്നിട്ട് എന്ത് എക്‌സ്പ്രഷന്‍ ഇട്ടാലും എന്ത് പറഞ്ഞാലും തിരിച്ച് അതേ പോലെ തിരിച്ച് ഇങ്ങോട്ടും പ്രവര്‍ത്തിക്കും. മനോധര്‍മത്തിനനുസരിച്ച് അവര്‍ നില്‍ക്കും. ഒരു രംഗം അഭിനയിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യും എന്ന് നേരത്തെ പറയാന്‍ കഴിയില്ല. ചെയ്യാന്‍ പോകുന്നത് സംബന്ധിച്ച് ഒരു ധാരണയുണ്ടാകും. ചില സമയത്ത് ധാരണ വിട്ടും മുന്നോട്ട് പോകും. ടെന്നീസ് പോലെയാണ്. വരുന്ന ബോള്‍ മിസ്സാക്കരുത്.

അതില്‍ കല്‍പന മിടുക്കിയാണ്. തിരിച്ച് അതുപോലെ ഇങ്ങോട്ടും തരും. അതിനനുസരിച്ച് നമ്മളും തയ്യാറായി നില്‍ക്കണം. അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ജോഡി എന്ന് പറഞ്ഞാല്‍ അത് കല്‍പനയാണ്. ഞാന്‍ ഒരുപാട് സ്ത്രീകള്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ഇഷ്ടം കല്‍പനയ്‌ക്കൊപ്പമുള്ള ജോഡിയാണെന്ന് തോന്നുന്നു. അതിന് കാരണം അവര്‍ ആ മനോധര്‍മമനുസരിച്ച് നമ്മളോടൊപ്പം നില്‍ക്കും എന്നതാണ്,' എന്നാണ് ജഗതി ശ്രീകുമാര്‍ കല്‍പനയെക്കുറിച്ച് പറഞ്ഞത്.

More from Filmibeat

Read more about: jagathy kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X