കോടമ്പാക്കത്തെ പൈപ്പ് വെളളം ഒരുപാട് കുടിച്ചിട്ടുണ്ടെന്ന് ജഗതി, പഠിച്ച പാഠത്തെ കുറിച്ച് നടൻ...

തലമുറവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ഇന്നും ജഗതിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. കൂടാതെ മിനിസ്ക്രീൻ മികച്ച കാഴ്ചക്കാരേയും നേടുന്നുണ്ട്. നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടനായിരുന്നു ജഗതി കോമഡി വേഷങ്ങൾക്കൊപ്പം വില്ലനായും സീരിയസ് കഥാപാത്രങ്ങളും നടൻ ചെയ്തിരുന്നു.

സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത് വരെ അദ്ദേഹം അഭിനയത്തിൽ സജീവമായിരുന്നു. ഇപ്പോഴിത ജീവിതത്തിൽ നിന്ന് പഠിച്ച പാഠത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. വർഷങ്ങൾക്ക് മുൻപ് കൈരളി ടി.വിക്ക് വേണ്ടി കൽപനയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുറത്ത് നിന്ന് കാണുന്നവർക്ക് തന്റെ ജീവിതത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് കോടമ്പാക്കത്തെ ജീവിതത്തെ കുറിച്ച് പറഞ്ഞത്. പലതാരങ്ങളുടെ ജീവിതത്തിന്‌റെ ഉയർച്ചയും താഴ്ചയും നേരിൽ കണ്ടിട്ടുണ്ടെന്നും നടി സാവിത്രയുടെ ജീവിതത്തെ കുറിച്ച് എടുത്ത് പറഞ്ഞു കൊണ്ട് ജഗതി വ്യക്തമാക്കി.

കൽപനയുടെ  ചോദ്യം

കോടമ്പാക്കത്തെ ജീവിതത്തെ കുറിച്ചുള്ള കൽപനയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. '' ചേട്ടൻ എവിടെയോ എഴുതിയിരുന്നു കോടമ്പക്കത്തെ ഉപ്പ് വെള്ളം ഞാൻ ഒരുപാട് കുടിച്ചിട്ടുണ്ടെന്ന്... എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ചേട്ടൻ അവിടെ അങ്ങനെയൊന്നും ബുദ്ധിമുട്ടിയ ആളായി തനിക്ക് തോന്നുന്നില്ല'' എന്നായിരുന്നു കൽപനയുടെ ചോദ്യം.'' വീട്ടിൽ കഴിഞ്ഞ അന്തരീക്ഷമായിരുന്നില്ല അവിടെ എന്ന് പറഞ്ഞു കൊണ്ടാണ് ജീവിതത്തിൽ പഠിച്ച പല പാഠങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

വീടുമായി  ബന്ധമില്ല

''സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിച്ച് വീട് വിട്ടു പോയ ആളാണ് ഞാൻ. അതു കൊണ്ട് വീട്ടുകാരുമായി ഒരു സമ്പർക്കവും ഈ അഞ്ച് ആറ് വർഷം ഇല്ലായിരുന്നു. വീട്ടിൽ നിന്ന് യാതൊരു വരുമാനവും അഞ്ച്, ആറ് വർഷമായി ഇല്ലായിരുന്നു. കാരണം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോവൻ അവന്റെ ഇഷ്ടപ്രകാരം ജീവിച്ചോട്ടെ എന്നായിരുന്നു അച്ഛൻ അന്ന് തീരുമാനിച്ചത്. ജീവിതം ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ഞാന്‌ തിരിച്ച് വീട്ടിൽ വരുന്നത്. പക്വത വന്നപ്പോൾ ആരുടെ കൂടെ ഇറങ്ങി പോയോ തിരിച്ച് ചെല്ലുമ്പോൾ അവർ ഇല്ലായിരുന്നു. തിരിച്ച് ഒറ്റയ്ക്കായിരുന്നു ഞാൻ വീട്ടിൽ ചെല്ലുന്നത്. അതിൽ നിന്ന് താൻ പാഠം പഠിച്ചുവെന്നും ജഗതി പറയുന്നു.

മനുഷ്യന്റെ  അവസ്ഥ

അവിടെ വെച്ച് മനുഷ്യ മനസ്സിന്റെ വിവിധ ഘട്ടങ്ങളിലുള്ള വേദനകൾ വളരെ വ്യക്തമായി അറിഞ്ഞു. വിശക്കുമ്പോൾ എന്താണ് വികാരം എന്നും ദേഷ്യവരുമ്പോൾ എന്താണ് അവസ്ഥയെതെന്നും ദേഷ്യത്തിന് ഏത് വരെ പോകൻ സാധിക്കുമെന്നും ക്ഷമിക്കുന്നതിന്റെ ഗുണം എന്താണെന്നും അതിലുപരി സൗന്ദര്യനും താടി മുടി പണത്തിന്റെയൊക്കെ തുടക്കവും അന്ത്യവും അവിടെ കണ്ട‍ ആളാണ് ഞാൻ. നമ്മുടെ മുന്നിൽ കൂടി വിലകൂടിയ കാറിൽ പോയ ആളുകൾ പിന്നീട് സൈക്കിൽ റിക്ഷയിൽ പോകുന്നത് കണേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് ഫോറിൻ കാറിൽ സലഞ്ചരിച്ച സാവിത്രി എന്ന നടിയെ സൈക്കിൽ റിക്ഷയിൽ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആ അവസ്ഥ നാളെ എനിക്കും വരാമെന്ന് കോടമ്പക്കത്ത് ഉപ്പ് വെള്ളം കുടിച്ചതോടെ മനസ്സിലായെന്ന് ജഗതി പറഞ്ഞു.

Recommended Video

CBI 5 ല്‍ ജഗതി മാസായി തിരിച്ചെത്തുന്നു, ജഗതിയെ കൊണ്ടുവന്നത് ഇക്ക | FilmiBeat Malayalam
സംവിധായകനോട്

ഇരുപത് വയസ്സുളള സംവിധായകനോട് എന്റെ പ്രായത്തെ നോക്കിയല്ല സംസാരിക്കുന്നതെന്നും ജഗതി പറഞ്ഞു. 'കാരണം അത് എന്റെ സംവിധായകനാണ്. അദ്ദേഹം ആക്ഷൻ പറഞ്ഞാൽ ഞാൻ അഭിനയിക്കണം. 20 വയസ്സുകാരൻ സംവിധായകൻ എനിക്ക് സംവിധായകൻ തന്നെയാണ്. നാളെ ഈ കൊച്ച് ചെക്കൻ മികച്ച സംവിധായകനായി മാറാം. ഇപ്പോൾ അവൻ ആരുമല്ല എന്ന് വെച്ച ആരും അല്ലയെന്ന് തന്നെ കരുതണോ? പലരും ഇന്ന് അങ്ങനെയാണ് അത് അവരുടെ വിവരക്കേടാണെന്നും ജഗതി കൽപനയോട് പറയുന്നു. ഒരുപാട് കാശd ഉള്ളത് കൊണ്ട് വിവേകം വരണമെന്ന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

More from Filmibeat

Read more about: jagathy sreekumar kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X