സുകുമാരൻ എനിക്ക് ചെയ്ത ഉപകാരം, പരസ്യമായി അപമാനിച്ച് ജ​ഗതി; ജനം ഇളകി മറിഞ്ഞു; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

നടൻ ജ​ഗതിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമാ ലോകത്ത് ഒരുകാലത്ത് വലിയ ചർച്ചയായതാണ്. നടി മല്ലികയെ പ്രണയിച്ച് വിവാഹം ചെയ്യുമ്പോൾ സിനിമാ ലോകത്ത് ജ​ഗതി ഒന്നുമല്ല. അവസരങ്ങൾ തേടി നടക്കുന്ന കാലമാണ് അത് ജ​ഗതിക്കും മല്ലികയ്ക്കും. കഷ്ടതകൾ നിറഞ്ഞതായിരുന്നു ഇവരുടെ വിവാഹ ജീവിതം. ഒരു ഘട്ടത്തിൽ മല്ലികയും ജ​ഗതിയും പിരിഞ്ഞു. മല്ലിക നടൻ സുകുമാരനെ വിവാഹം ചെയ്ത് മല്ലിക സുകുമാരനായി മാറി. തകർന്ന് പോയെന്ന് കരുതിയ തന്റെ ജീവിതത്തിലേക്ക് വന്ന ഭാ​ഗ്യമാണ് സുകുമാരനെന്ന് മല്ലിക സുകുമാരൻ മിക്ക അഭിമുഖങ്ങളിലും പറയാറുണ്ട്.

മല്ലികയുമായി പിരിയേണ്ടി വന്നതിന്റെ നിരാശ ഒന്നിലേറെ അഭിമുഖങ്ങളിൽ ജ​ഗതി ശ്രീകുമാർ പങ്കുവെച്ചിട്ടുണ്ട്. ജ​ഗതിയും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങളുമുണ്ടായിട്ടുണ്ട്. ജ​ഗതിയും സുകുമാരനും തമ്മിലുണ്ടായ അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. സുകുമാരനെ ജ​ഗതി പരസ്യമായി ഒരിക്കൽ അപമാനിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

Jagathy Sreekumar  Sukumaran

മലയാള സിനിമയിൽ ആദ്യമായി ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് നട‌ൻ സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകൾ എന്ന സിനിമയുടെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉ​​​ദ്ഘാടനത്തോടനുബന്ധിച്ച പ്രോ​ഗ്രാമിനിടയിൽ മിമിക്രി അവതരിപ്പിക്കാൻ ഞാനും അവിടെ എത്തിയിരുന്നു. വേദിയിൽ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജ​ഗതിയും മറ്റ് വിശിഷ്ട അതിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാ​ഗരവും.

ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ​ഗുണകരമായ കാര്യം ചെയ്യണം എന്നൊക്കെ സുകുമാരൻ പ്രസം​ഗിച്ചു. അടുത്ത ഊഴം ജ​ഗതി ശ്രീകുമാറിന്റേതായിരുന്നു. സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജ​ഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും ഉയർന്നു.

Jagathy Sreekumar  Sukumaran

സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജ​ഗതി യാതൊരു കൂസലും ഇല്ലാതെ പ്രസം​ഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ അതേക്കുറിച്ച് പിറ്റേ ദിവസം എന്നോട് പറഞ്ഞത് എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയിൽ നിന്നും ഉടലെടുത്ത വാക്കുകളാണ് അതെന്നാണ്. എന്നാൽ പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയിൽ വെച്ച് ജ​ഗതിക്ക് കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്.

ജ​ഗതിയെ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്തൻ പൊന്നാട അണിയിക്കുന്ന സദസായിരുന്നു അത്. ജ​ഗതി സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് വിഎസിനോട് ആരോ പറഞ്ഞ് കൊടുത്തു. വിഎസ് ജ​ഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം പത്രങ്ങളിലെല്ലാം വാർത്തയായി. പിറ്റേ ദിവസം എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോൺ വന്നു. അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ജ​ഗതി ശ്രീകുമാറിനോട് സംസാരിക്കണം എന്ന് പറഞ്ഞു. ജ​ഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജർ മുഖനേ ജ​ഗതിയെക്കൊണ്ട് അരുണിനോട് സംസാരിപ്പിച്ചെന്നും ആലപ്പി അഷ്റഫ് ഓർത്തു. വാഹനാപകടത്തിൽ പരിക്ക് പറ്റിയ ശേഷം ഏറെക്കാലമായി അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് ജ​ഗതി ശ്രീകുമാർ.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X