അന്ന് മുതല്‍ ഞാന്‍ അവന്റേതും അവന്‍ എൻ്റെയുമാണ്; ജിജിന്‍ പ്രണയം പറഞ്ഞ ദിവസത്തെ കുറിച്ച് ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ ജഗതി ശ്രീകുമാറിനെ പോലെ അദ്ദേഹത്തിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറും സിനിമയിലേക്ക് എത്തിയിരുന്നു. അഭിനയ ജീവിതം ശ്രീലക്ഷ്മിയ്ക്ക് വിജയമായില്ലെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ തന്റെ വിശേഷങ്ങള്‍ താരപുത്രി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കുടുംബിനിയായി കഴിയുന്ന ശ്രീലക്ഷ്മി തന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

അഭിനേത്രി, അവതാരക, നര്‍ത്തകി തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവായ ജിജിന്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയ ദിവസം ഇതാണെന്നാണ് താരപുത്രി പറയുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ജിജിനൊപ്പമുള്ള ചിത്രങ്ങള്‍ കൊളാഷ് രൂപത്തിലാക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

-sreelakshmi-sreekumar-

അഞ്ചുവര്‍ഷം മുന്‍പ് ഈ ദിവസമാണ് അവന്‍ എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. ലച്ചു നീ എന്റെ ഭാര്യയായി ഇരിക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ അവന്റേതും, അവന്‍ എന്റേതും ആണ്. അത് എന്നെന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും. ഹാപ്പി ആനിവേഴ്‌സറി ടു അസ്. എന്നാണ് ചിത്രത്തിന് ശ്രീലക്ഷ്മി നല്‍കിയ ക്യാപ്ഷന്‍.

നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ഒടുവില്‍ 2019 നവംബര്‍ 17ന് ആണ് ശ്രീലക്ഷ്മിയും ജിജിനും തമ്മിലുള്ള വിവാഹം നടന്നത്. ദുബായില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ആണ് ഭര്‍ത്താവായ ജിജിന്‍ ജഹാംഗീര്‍. കൊച്ചിയില്‍ താമസിക്കുമ്പോള്‍ ജിജിനും ശ്രീലക്ഷ്മിയും അയല്‍ക്കാരായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തില്‍ എത്തിയത്. വിവാഹശേഷം ദുബായിലാണ് ഇപ്പോള്‍ ഇരുവരും. ശ്രീലക്ഷ്മിയും ദുബായില്‍ ജോലി ചെയ്യുകയാണ്.

-sreelakshmi-sreekumar-

Recommended Video

ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ ! | filmibeat Malayalam

വിവാഹത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ മറുപടി കൊടുത്തിരുന്നില്ല. ഇതിന്റെ പേരില്‍ ജിജിന്‍ നന്നായി ടെന്‍ഷനടിച്ചിരുന്നു. പ്രണയം പറഞ്ഞതിന്റെ പേരില്‍ സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു ജിജിന്. പിന്നീട് താനും ഇഷ്ടം അറിയിക്കുകയും അത് പ്രണയമായി മാറിയെന്നും ശ്രീലക്ഷ്മി ശ്രീകുമാർ മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോൾ ജിജിനും ശ്രീലക്ഷ്മിയ്ക്കും ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X