twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും അവരെ പോലെ ആയിരുന്നു; 1992 ല്‍ ജഗതി ശ്രീകുമാര്‍ നല്‍കിയ അപൂര്‍വ്വ അഭിമുഖത്തിന്റെ വീഡിയോ പുറത്ത്

    |

    വാഹനാപകടത്തില്‍ പരിക്ക് പറ്റി വിശ്രമജീവിതം നയിക്കുന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വര്‍ഷങ്ങളായി ആശുപത്രിയിലും വീട്ടിലും മാറി മാറി കഴിയുന്ന താരം വൈകാതെ അഭിനയത്തിലേക്ക് വരുമെന്ന് മക്കള്‍ പുറംലോകത്തെ അറിയിച്ചിരുന്നു.

    ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജഗതി നടത്തിയൊരു അഭിമുഖത്തിന്റെ വീഡിയോ വൈറലാവുകയാണ്. 1992 ല്‍ ഏവിഎം ഉണ്ണി നടത്തിയ അഭിമുഖത്തിലൂടെ പഴയ കാലഘട്ടത്തിലെ നര്‍മ്മത്തെ കുറിച്ചും പുതിയ കാലഘട്ടത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന മാറ്റത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

     ജഗതിയുടെ വാക്കുകളിലേക്ക്

    കഴിഞ്ഞ കാലഘട്ടത്തിലെ ഹാസ്യമെന്ന് പറയുമ്പോള്‍ മൊത്തത്തില്‍ ഒന്നിനും കൊള്ളാത്തതാണെന്ന് പറഞ്ഞ് തള്ളാന്‍ പറ്റില്ല. കാരണം കഴിഞ്ഞ കാലഘട്ടത്തില്‍ നിന്നാണ് ഈ കാലഘട്ടം പിറന്നത്. ചൊവ്വാഴ്ച ഉണ്ടെങ്കിലെ ബുധനാഴ്ച ഉണ്ടാവു. ബുധനാഴ്ച ഉണ്ടെങ്കിലെ വ്യാഴാഴ്ച ഉണ്ടാകൂ. ഒന്ന് മറ്റൊന്നിന് കാരണമായി വരും. ഇപ്പോള്‍ അഞ്ചാം ക്ലാസിലും ആറാം ക്ലാസിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ എന്നെ കാണുമ്പോള്‍ ജഗതി അങ്കിള്‍, അല്ലെങ്കില്‍ ജഗതി എന്നൊക്കെ വിളിച്ച് ചുറ്റും കൂടും.

     ജഗതിയുടെ വാക്കുകളിലേക്ക്

    പണ്ട് ഇതേ പ്രായത്തില്‍ എന്റെ പൂര്‍വ്വികന്മാരായ എസ്പി പിള്ള, അടൂര്‍ ഭാസി എന്നിവരുടെയൊക്കെ അടുത്ത് ചെന്ന് അടൂര്‍ ഭാസി എന്ന് വിളിക്കുമായിരുന്നു. അന്നത്തെ എന്റെ മാനസിക വികാരത്തില്‍ എന്നെ ചിരിപ്പിച്ചിരുന്നത് അവരാണ്. പക്ഷെ ഇന്ന് ഞാന്‍ മറ്റുള്ളവരെ ചിരിപ്പിക്കുമ്പോള്‍ അത് മറക്കാന്‍ പാടില്ല. അപ്പോള്‍ കാലഘട്ടം പഴയതാണെങ്കിലും ഉള്‍കൊള്ളേണ്ടത് ഉള്‍കൊണ്ടും തള്ളേണ്ടത് തള്ളിയുമാണ് പുതിയ കാലഘട്ടം ഉണ്ടാവുന്നത്. ചാര്‍ലി ചാപ്ലിന്റെയും ബസ്റ്റര്‍ കിംഗിന്റെയും ലോറല്‍ ഹാര്‍ഡിയുടെയുമൊക്കെ സിനിമകള്‍ കാണാറുണ്ട്.

    ജഗതിയുടെ വാക്കുകളിലേക്ക്

    ആ കാലഘട്ടത്തിലെ ചിത്രങ്ങളാണല്ലോ എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളാറില്ല. കാരണം അതില്‍ നിന്നും ചിലപ്പോള്‍ ഈ കാലഘട്ടത്തിന് പ്രചോദനം നല്‍കുന്ന കാര്യങ്ങള്‍ കിട്ടിയേക്കാം. അനുകരിക്കലല്ല. നമ്മളെക്കാള്‍ പ്രഗത്ഭരായ ആളുകള്‍ അവതരിപ്പിച്ചിട്ട് പോയിട്ടുള്ളതില്‍ നിന്നും അല്‍പം ഉള്‍കൊണ്ട് ഈ കാലഘട്ടത്തിന്റെ ഒരു രീതി മനസിലാക്കി രണ്ടും കൂടി നമ്മള്‍ അവതരിപ്പിക്കുകയാണ്. അന്നും ഇന്നും വീടുകള്‍ കെട്ടുന്നത് ഇഷ്ടിക കൊണ്ടാണ്. പണ്ട് ചെളി കൊണ്ടായിരുന്നു. അതിന് മുന്‍പ് ഗുഹയിലായിരുന്നു മനുഷ്യന്‍ താമസിച്ചിരുന്നത്. പിന്നെ കല്ല് കൊണ്ടായി... ഒടുവില്‍ കോണ്‍ക്രീറ്റായി മാറി.

     ജഗതിയുടെ വാക്കുകളിലേക്ക്

    പക്ഷെ കെട്ടുന്ന രീതിയ്ക്ക് അതിന്റെതായ വ്യത്യാസം വന്നു. എന്നാല്‍ അടിസ്ഥാന ഘടകം കല്ലും മണ്ണും തന്നെയാണ്. കഴിഞ്ഞ കാലം കൊള്ളില്ലെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളാന്‍ ഒരു കലാകാരന് ഒരിക്കലും സാധിക്കില്ല. ഇനിയൊരു തലമുറ വരും. അപ്പോള്‍ ഞങ്ങളില്‍ നിന്നും ഉള്‍കൊണ്ട് വേണം അവരുടേതായ കാല്‍വെപ്പ് നടത്താന്‍. എങ്കിലെ അതില്‍ ഒരു ആസ്വാദനം ഉണ്ടാവൂ എന്നും ജഗതി പറയുന്നു.

    വീഡിയോ കാണാം

    English summary
    Jagathy Sreekumar's Old Interview Video Get Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X