സിബിഐ അഞ്ചാം പതിപ്പില്‍ ചുമ്മ വന്ന് പോകുന്ന കഥാപാത്രമല്ല വിക്രമിന്റേത്; വെളിപ്പെടുത്തി ജഗതിയുടെ മകന്‍
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സിബിഐ സീരീസിലെ ആദ്യ ഭാഗം മൂതല്‍ 2005-ല്‍ ഇറങ്ങിയ നാലാം ഭാഗം വരെ എല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എത്തുമ്പോള്‍, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ കാണാം. താരത്തിന്റെ സോതുരാമയ്യരായിട്ടുള്ള ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറുമുണ്ട്. 2012ല്‍ സംഭവിച്ച അപകടത്തിന് ശേഷം നടന്‍ സിനിമയില്‍ സജീവമല്ല. ഇപ്പോഴിത ജഗതി വിക്രം ആയതിനെ കുറിച്ച് പറയുകയാണ് മകന്‍ രാജ് കുമാര്‍. സിബിഐ 5ാം സീസണില്‍ വിക്രം വൈറുതെ ആയിരിക്കില്ല എത്തുന്നതെന്നാണ് രാജ് കുമാര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജഗതിയുടെവസതിയില്‍ വെച്ചായിരുന്നു ചിത്രീകരണം.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''എസ്.എന്‍ സ്വാമി കഥയൊന്നും പറഞ്ഞിട്ടില്ല. ഇന്നതാണ് സീനെന്ന് പറഞ്ഞ് തന്നിട്ടുള്ളൂ. സര്‍പ്രൈസായാണ് എല്ലാം നടന്നത്. രണ്ട് ദിവസം ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. ഒരു സമയം പോലും വിശ്രമിക്കാതെ ചെയ്തു. സാധാരണ പപ്പയ്ക്ക് ഉച്ച കഴിയുമ്പോള്‍ ഒരു മയക്കമുണ്ട്, പക്ഷേ അന്ന് പെട്ടെന്ന് എല്ലാം ചെയ്തു. ഒരു റീടേക്കോ ഒന്നും വേണ്ടി വന്നില്ല. അടുത്ത ലെവല്‍ ഓഫ് ഇംപ്രൂവ്‌മെന്റിലേക്ക് പ്പ വന്നുവെന്ന് ഇതിലെ അഭിനയകം കാണുമ്പോള്‍ മനസ്സിലാകും.

ചിത്രത്തില്‍ കൊലപാതകവുമായി കണക്ട് ചെയ്യുന്ന എന്തോ ഒരു സംഭവം വിക്രമിനറിയാം, അത് ആസ്പദമാക്കിയാണ് പപ്പയുടെ രംഗങ്ങളെടുത്തത്, വിക്രം ചുമ്മ വന്ന് ഹായ് കാണിച്ച് പോകുന്ന സംഭവം വേണ്ടെന്ന് സ്വാമി സാര്‍ തീരുമാനിച്ചിരുന്നു. പെര്‍ഫക്ടായിട്ട് ആ കഥാപാത്രത്തെ അദ്ദേഹം എഴുതിയിരുന്നു. പപ്പ അത് ഭംഗിയായി ചെയ്തിട്ടുമുണ്ട്, രാജ്കുമാര്‍ മനോരമയോട് പറഞ്ഞു.

ഒപ്പം തന്നെ ജഗതിയെ തേടി സിനിമ അവസരങ്ങളെ കുറിച്ചും രാജ് കുമാര്‍ പറയുന്നുണ്ട്. ''പുതിയ പ്രൊജക്ടുകളുമായി ഇപ്പോള്‍ നിരവധിപേര്‍ വിളിക്കുന്നുണ്ട്. ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ പപ്പ ചെയ്യും. അപകടം സംഭവിച്ച ശേഷം ഏറെ നാള്‍ കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം കബീറിന്റെ ദിവസങ്ങള്‍ എന്ന സിനിമയാണ് ആദ്യം ഷൂട്ട് ചെയ്തത്. പടം ഇറങ്ങിയില്ല. ശേഷം കുഞ്ഞുമാന്‍ താഹയുടെ സിനിമയുടെ രണ്ട് ഷെഡ്യൂളില്‍ അഭിനയിച്ചു. ഇനി മൂന്നാം ഷെഡ്യൂള്‍ ഷൂട്ട് നടക്കാനുണ്ട്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ട് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് ശേഷമാണ് പപ്പ സിബിഐ 5-ന്റെ ഭാഗമായത്..അദ്ദേഹം പറഞ്ഞു.

സിബിഐ 5 ലേയ്ക്കുള്ള ജഗതിയുടെ മടങ്ങി വരവ് പ്രേക്ഷകര്‍ ആഘോഷമാക്കിയിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമായിരുന്നു ജഗതി ചിത്രത്തില്‍ ഉണ്ടാകുമോ എന്ന്. പിന്നീട് സംവിധായകന്‍ തന്നെ വിക്രമിന്റെ സന്നിധ്യത്തെ കുറിച്ച് അറിയിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം മുകേഷും പഴയ കഥാപാത്രവുമായി ചിത്രത്തിലുണ്ട്. രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











